ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം
വിലാസം
പെരിങ്ങോം

670353
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1914
വിവരങ്ങൾ
ഫോൺ04985237070
ഇമെയിൽperingome13104@gmail.com
കോഡുകൾ
സ്കൂൾ കോഡ്49072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹനൻ.സി.
പ്രധാന അദ്ധ്യാപകൻസുഗതൻ.പി.പി.
അവസാനം തിരുത്തിയത്
28-07-2018Satheesanmaster
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.

പെരിങ്ങോം നീലിരിങ്ങ റോഡിന് കിഴക്ക് ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു

ചരിത്രം

           ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ വടക്കേ മലയാം ജില്ലയിൽ, ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു പഴയ പെരിങ്ങോം വില്ലേജ്. തവിടുശ്ശേരി ,പെരുന്തട്ട,ചിലക്,കടാംകുന്ന് ,ഞെക്ലി,കരിപ്പോട് ,മീറ ,പോത്താംകണ്ടം ,കുറുവേലി തുടങ്ങിയ കാർഷിക സമൃദ്ധമായ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഉയരെ, താരതമ്യേന പാറ പ്രദേശം കൂടിയതും കുഴൽപ്പാടി കുന്നിന്റെ  താഴ്വരയിൽ സ്ഥിതിചെയ്യുന്നതുമാണ് പെരിങ്ങോം വില്ലേജിന്റെ ആസ്ഥാനം . ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് നൂറ്റാണ്ടുകൾ മുമ്പ് തന്നെ ജന സാന്ദ്രത കൂടിയ സ്ഥലം.ചിരപുരാതനമായ അമ്പലങ്ങളും കാവുകളും ജന്മി- നാടുവാഴിത്തത്തിന്റെ അടയാളങ്ങളും ഇന്നും ശേഷിപ്പുള്ള പ്രദേശം.
        പെരിങ്ങോം വില്ലേജ് തന്നെ പെരിങ്ങോം,പെരുന്തട്ട എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ന് ഏഴ് പ്രൈമറി സ്കൂളുകളും ,ഒരു സെൻട്രൽ സ്കൂളും ,ഒരു ഹയർ സെക്കണ്ടറി സ്കൂളും ,ഒരു ഐ. ടി .ഐ.യും ഒരു ആർട്സ് ആൻഡ്  സയൻസ് കോളേജും ഉൾപ്പെടെ ഒരു ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിലുണ്ട്. പഴയ പെരിങ്ങോം  വില്ലേജിൽ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് പെരിങ്ങോം സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

school pond
sslc
       മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 2൧ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ ശാന്ത
  • കെ പി കുഞ്ഞിരാമൻ
  • വേണുഗോപാലൻ .ടി.കെ 2013
  • ഗംഗാധരൻ .കെ 2014
  • ജയശ്രീ .ഐ .സി .2014
  • മോഹനൻ.സി 2016
  • രാജമ്മ.എ.എം 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോഹൻകുമാർ പി.വി,
  • ഡോ .കെ. ശ്രീകുമാർ ,
  • ഡോ .ജയേഷ് പി വി

പ്രീ പ്രൈമറി വിഭാഗം

പ്രീ പ്രൈമറി വിഭാഗം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റസ് പോലീസ്
    " സ്റ്റുഡന്റസ് പോലീസ് ക്യാമ്പ്"
  • ജൂനിയർ റെഡ്ക്രോസ്
  • അസാപ്പ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016
      ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.

ദിനാചരണങ്ങൾ

ദേശീയദിനങ്ങളായ ആഗസ്ററ് 15,ഒക്ടോബർ 2 ,ജനുവരി 26 എന്നിവ സമുചിതമായി ആഘോഷിക്കുന്നു.

വഴികാട്ടി