ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര

15:03, 2 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44035 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0471 2222434
ഇമെയിൽgbhssnta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44035 (സമേതം)
എച്ച് എസ് എസ് കോഡ്1026
യുഡൈസ് കോഡ്32140700524
വിക്കിഡാറ്റQ640378061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ516
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി പി ആർ
പ്രധാന അദ്ധ്യാപകൻ. ശ്രീ.ജ്യോതിഷ്.
പി.ടി.എ. പ്രസിഡണ്ട്കെ കെ ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജയശീലി
അവസാനം തിരുത്തിയത്
02-05-202544035
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പി.റ്റി.എ

മാസ്റ്റർ സനുഷ് ബി ഷിബുവിന് സ്വീകരണം

2024-25

നമ്മുടെ സ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷപരമായിരുന്നു. പിടിഎ പ്രസിഡൻെറ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ആൻസലൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .തുടർന്ന് നവാഗതർക്ക് സമ്മാനങ്ങൾ . എല്ലാവർക്കും മധുരം വിതരണം ചെയ്തു. എല്ലാംകൊണ്ടും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പ്രവേശനോത്സവം .

 
 
 
 

റിസൾട്ട്

2023-24 വർഷത്തെ SSLC പരീക്ഷയിൽ 142 വിദ്യാർത്ഥികളിൽ 43 ഫുൾ A+ പി ടി എ.

2024-2025 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുനട സമഗ്ര വികസനം ലക്ഷ്യമാക്കി പാഠ്യ- പാഠ്യേത്തര രംഗത്ത് മികവ് പുലർത്തുന്നതിനായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുത്തുന്നു.

1. അധ്യാന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു.

2. കൃതയമായ ഇടവേളകളിൽ, Staff meeting ഉം SRG meeting ഉം കൂടി സ്കൂൾ പ്രവർത്തനങ്ങളും പാഠ്യ പ്രവർത്തനങ്ങളും വിലയിരുത്തുകയും മെച്ചപെടുത്തുകയും ചെയ്യുന്നു.

3. പഠന നിലവാരം മെച്ചപെടുത്തുന്നതിനായി ടേം പരീക്ഷകൾക്കു മുൻപായി യൂണിറ്റ് ടെസ്റ്റുകൾ നടത്തി. PTA meeting വിളിച്ചു കൂട്ടി പഠന പുരോഗതി യഥാസമയം രക്ഷിതാക്കളെ അറിയിച്ചു.

4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നടത്തിവരുന്നു.

5. uss സ്കോളർഷിപ്പിന് കുട്ടികളെ സജ്ജരാക്കാൻ പ്രത്യേക പരിശീനലം നൽകുന്നു. മുൻ വർഷത്തെ uss വിജയികളായ സനുഷ് ബി ഷിബുവിനും അഭിനവ് ഗോപിക്കും ഈ അവസരത്തിൻ പ്രത്യേക അഭിനന്ദങ്ങൾ അറിയിക്കുന്നു.

6. അദ്ധ്യയന വർഷാരംഭം മുതൽ തന്നെ SSLC വിദ്യാർത്ഥികൾക്ക് evening class കൾ നൽകി.

7. NAS പരീക്ഷക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീനം നൽകി.

8. Little Kite , NCC, SPC പരിശീലനങ്ങൾ സമയാധിഷ്ഠിതമായി നൽകി വരുന്നു.

9. Uss Examination പരിശീലനത്തിൻ്റെ ഭാഗമായി oriention camp ഉം SSLC വിദ്യാർത്ഥികൾക്ക് ' വഴി വിളക്ക്' എന്ന പഠന ക്യാമ്പുകൾ ശനിയാഴ്ചകളിൽ നടത്തി വരുന്നു.

10. 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ നൽകി.

11. SSLC വിദ്യാർത്ഥികൾക്ക് പ്രീ -മോഡൽ പരീക്ഷ നടത്തിവരുന്നു. ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളും പരിസ്ഥിതി ദിനം, വായന ദിനം, യോഗാ ദിനം, ഗാന്ധി ജയന്തി, ഓണം, ക്രിസ്തുമസ് തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ സബ്ജക്ട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ, വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു.

   ==★ നെയ്യാറ്റിൻകര ★==

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന അമ്മച്ചിപ്ലാവുളള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ ★

ഇന്റെർനാഷണൽ സ്കൂൾ സൗകര്യം

അമിനിറ്റി സെന്റെർ

ടിങ്കറിംഗ് ലാബ്

ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്‌പേസ്‌)

✽ വിശാലമായ പ്ലേഗ്രൗണ്ട്

ഓപ്പൺഓഡിറ്റോറിയം

ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ

✽ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

✽ മികച്ച ലൈബ്രറി തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..

മികവുകൾ ★

ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.

• മികവുറ്റ അധ്യയനം

• ചിട്ടയോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ NCC (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യൂണിറ്റുള്ള നെയ്യാറ്റിൻകരയിലെ ഏകസ്ഥാപനം)

ശാസ്ത്ര ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പരിശീലനം നൽകുന്ന നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം)

• അന്താരാഷ്ട്ര നിലവാരമുള്ള 200 മീ. ട്രാക്കോടുകൂടിയ മാസ്റ്റർ സ്റ്റേഡിയം (സ്കൂൾ ഗ്രൗണ്ട്) [നിർമ്മാണഘട്ടത്തിൽ]

• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ ★

  • എൻ.സി.സി.

വിപുലമായ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. എ എൻ ഒ ഷൈൻ വി എസ് നേതൃത്വം കൊടുക്കുന്നു.

എസ് പി സി യൂണിറ്റിന് സജില, സൈലസ് തുടങ്ങിയ അധ്യാപകരുടെ നേതൃത്വം ശക്തി പകരുന്നു .

"റെഡ് ക്രോസ്"

"ശ്രീജാകുമാരി ടീച്ചർ നേതൃത്വം കൊടുക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

2023-24 അധ്യയന വർഷത്തിലെ  പി.റ്റി.എ.

  • പിടിഎ പ്രസിഡന്റ്: ശ്രീ കെ കെ ഷിബു.
  • പിടിഎ വൈസ് പ്രസിഡന്റ് : അജയകുമാർ ജി എൽ

ഭാരവാഹികൾ

  • ലക്ഷ്മി കെ ജെ
  • ജയശീലി കെ സി
  • സാബു വി
  • ലാൽ വി ജി  
  • സുരേഷ് കുമാർ
  • വിജയകുമാർ പി
  • സനൂജ എസ്
  • കുഞ്ഞുമോൾ ബി
  • ഗണേഷ് പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഡെയ്സി ആർ : 2002 - 2004
  • ഗ്ലോറി മെറ്റിൽഡ എം :  2004 - 2005
  • ഇ.വസന്ത ഭായ് :  2005 - 2010
  • ഇ.അന്നക്കുട്ടി :  2010 - 2011
  • എം.മായാദേവി :  2011 - 2013
  • എസ്.രജീന്ദ്രൻ :  2013 - 2015
  • ഷാർലറ്റ് പത്മം എസ് കെ :  2015 - 2018
  • ഷക്കീല ബീവി. ബി :  2018 - 2019
  • കല ജി എസ് :  2019 - 2022
  • ഉഷ.എസ് :  2023 - 2024
  • ജ്യോതിഷ്.ജി : 2024 - .........

വഴികാട്ടി

  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം.
  • കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ‍‍‍‍‍‍‍‍ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടിൽ‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്ഞ് 250 മീറ്റർ‍‍‍ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടി‍ഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻ‍‍‍‍‍‍‍‍ഡറി സ്കൂൾ‍‍‍ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ‍ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ‍‍ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ‍ വടക്ക് ദിക്കിലേക്ക് സിവിൽ‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.