ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം.

13:28, 29 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasvee (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ കോട്ടയം പട്ടണത്തിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം.
വിലാസം
കോട്ടയം

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1819
വിവരങ്ങൾ
ഫോൺ0481 2563530
ഇമെയിൽbakermemorialghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33045 (സമേതം)
യുഡൈസ് കോഡ്32100600108
വിക്കിഡാറ്റQ4849180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ869
ആകെ വിദ്യാർത്ഥികൾ869
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബു തോമസ്
വൈസ് പ്രിൻസിപ്പൽബീന ബേബി
പ്രധാന അദ്ധ്യാപികബീന ബേബി
പി.ടി.എ. പ്രസിഡണ്ട്ഷിബു പുന്നൂസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഇട്ടിയവര
അവസാനം തിരുത്തിയത്
29-01-2024Thomasvee
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)

സ്വഭാവരൂപീകരണത്തിനും തൊഴിൽ അഭ്യസനത്തിനും യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അർപ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ സ്കൂൾ. 1819-ൽ കോട്ടയത്തെത്തിയ ചർച്ച് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ സീനിയറിന്റെ പത്നി അമേലിയ ഡറോത്തിയ ബേക്കർ 1819-ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. 2019-ൽ സ്ക്കൂൾ ദ്വിശതാബ്ദി ആഘോഷിച്ചു.

സ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല എന്നതാണ് സ്ക്കൂളിന്റെ ആപ്തവാക്യം.

ചരിത്രം

ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാൻ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തിൽ അമർന്നിരുന്ന കേരളീയ വനിതകൾക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാർഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ൽ പാശ്ചാത്യ മിഷ്ണറിമാരാൽ സ്ഥാപിതമായതാണ് ബേക്കർ മെമ്മോറിയൽ സ്കൂൾ. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് വിദ്യാവിഹായസ്സിൽ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു. ചർച്ച് മിഷണറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ സീനിയറും സഹധർമ്മിണി എമീലിയോ ഡോറോഥി ഖൊലോഫും 1819ൽ ആണ് കോട്ടയത്തെത്തിയത്. അവരുടെ ആദ്യ സന്താനമാണ് ഹെൻറി ബേക്കർ ജൂനിയർ. 1820ൽ മിസസ്. ഹെൻറി ബേക്കർ 12 വയസ്സിൽ താഴെയുള്ള 6 പെൺകുട്ടികളെ ചേർത്ത് എളിയതോതിൽ ആരംഭിച്ച ഈ പാഠശാല ആദ്യകാലത്ത് സായിപ്പിന്റെ ബംഗ്ളാവിൽ തന്നെയാണ് നടത്തിവന്നത്. വായന, ചോദ്യോത്തരം, ഇംഗ്ളീഷ്, തയ്യൽ, എന്നിവയായിരുന്നു പാഠ്യ വിഷയങ്ങൾ. ഭക്ഷണവും വസ്ത്രവും താമസസൗകര്യവും ബംഗ്ളാവിൽതന്നെ എമീലിയ നൽകിയിരുന്നു. 10 വർഷം കഴിഞ്ഞപ്പോൾ സ്കൂളിലെ കുട്ടികളുടെ എണ്ണം 42 ആയി. സ്ത്രീ വിദ്യാഭ്യാസം അക്കാലത്ത് വിലക്കപ്പെട്ടിരുന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും താത്പര്യവും വളർത്തിയെടുക്കാൻ ആ മിഷണറി കുടുംബത്തിന് വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പഠിക്കുന്ന പെൺകുട്ടികൾക്ക് സമ്മാനങ്ങളും വിവാഹസമയത്ത് സ്ത്രീധനവും നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെ തന്റെ ഒരു പുത്രിയുടെ സഹായത്തോടെ 60 വർഷക്കാലം മിസസ്. ബേക്കറിന്റെ നേതൃത്വത്തിൽ സ്കൂൾ നടന്നു. 1888ൽ ആ മഹതി അന്തരിച്ചു. മിസസ് ഹെൻറി ബേക്കറിന്റെ നിര്യാണത്തെത്തുടർന്ന് സ്കൂളിന്റെ ചുമതല ജൂനിയർ മിസസ്. ബേക്കറും അവരുടെ പുത്രിമാരായ മേരി ബേക്കറും ഇസബേൽ ബേക്കറും ആനി ബേക്കറും ഏറ്റെടുത്തു. 1893ൽ സി. എം. എസിന്റെ ആദ്യത്തെ വനിതാ മിഷണറിയായി മേരി ബേക്കർ ഈ സ്കൂളിൽ നിയമിക്കപ്പെട്ടു. അക്കാലത്താണ് 'മിസ് ബേക്കേഴ്സ് സ്കൂൾ' എന്ന് ഈ വിദ്യാലയത്തിന് നാമകരണം ചെയ്യുന്നത്. 1901ൽ മേരി ബേക്കർ അന്തരിച്ചതിനെത്തുടർന്ന് സഹോദരിമാരായ ഇസബേൽ‌ ബേക്കറും ആനി ബേക്കറും സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. 1944-ൽ സ്കൂളിന്റെ 100ാം വാർഷികവും 1947-ൽ ചാപ്പലിന്റെ പ്രതിഷ്ഠയും നടത്തി. 1952 കാലഘട്ടമായപ്പോൾ സ്റ്റേറ്റ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1946 മുതൽ സ്കൂളിലെ അധ്യയന മാധ്യമം മലയാളമായിരുന്നു. എന്നാൽ 1956 മുതൽ ഓരോ ക്ളാസ്സിന്റേയും ഓരോ ഡിവിഷൻ ഇംഗ്ളീഷ് മീഡിയം ക്ളാസ്സായി നടത്താനുള്ള പ്രത്യേക അനുവാദം ലഭിച്ചു. ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകൾ ഇതര സ്കൂളുകളിലും തുടങ്ങാൻ ഇത് മാർഗ്ഗദർശകമായിത്തീർന്നു. 1960-ൽ ബേക്കർ സ്കൂൾ സി. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1965-ൽ ഹെഡ്മിസ്സട്രസ്സായിരുന്ന മിസ്. ബെഞ്ചമിൻ മിസ്. സാറാ ചെറിയാന്റെ ഹസ്തങ്ങളിൽ സ്കൂളിന്റെ ചുമതല ഏൽപ്പിച്ചശേഷം സേവനത്തിൽ നിന്നു വിരമിച്ചു. 1971-ൽ ഏലിയാമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും തൃതീയ സുവർണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. ബേക്കർ സ്കൂളിനെ സംബന്ധിച്ച് മഹത്തായ ഒരു നേട്ടമാണിത്. 1972-ൽ സ്കൂൾ ബസ് വാങ്ങുകയും അതോടൊപ്പം സ്കൂൾ വാർഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1977-ൽ P.T.A ആരംഭിക്കുകയും 1980-ൽ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനാർത്ഥം 1982-ൽ സ്കൂൾ ബാന്റ് ഉദ്ഘാടനം ചെയ്തു. 1985ലെ നേട്ടം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മമാണ്. 1987-ൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുൻ കേരളാഗവർണർ ശ്രീ. പി. രാമചന്ദ്രൻ നിർവ്വഹിച്ചു. 1990-ൽ ശ്രീമതി. ശോശാമ്മ വർഗീസ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും 1996-ൽ സ്കൂളിന്റെ 175-ാം വാർഷികാഘോഷം നടത്തുവാനും സാധിച്ചു. ആ കാലഘട്ടത്തിലാണു പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം ആരംഭിച്ചത്. 1997-ൽ ശ്രീമതി. പൊന്നമ്മ ജേക്കബ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയായി. 1998-ൽ ഹയർസെക്കൻഡറി ക്ളാസ്സുകൾ ആരംഭിച്ചു. 2000-ൽ ശ്രീമതി. മറിയാമ്മ ജേക്കബിനെ പ്രിൻസിപ്പലായി നിയമിച്ചു. 2001-ൽ ശ്രീമതി. അച്ചാമ്മ മാത്യുവും 2006-ൽ Mr. റ്റി. ജി. ഉമ്മൻ പ്രിൻസിപ്പലായിട്ടും ശ്രീമതി. അന്നമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. 2007-ൽ ശ്രീമതി. ജെയ്സി ജോൺ പ്രിൻസിപ്പലായിട്ടും 2008-11 ശ്രീമതി. ഷേർളി പി. കെ. ഹെഡ്മിസ്സ്ട്രസ്സായി സേവനമനുഷ്ഠിച്ചു.2011 -14വരെ ശ്രീമതി സുജ റെയ്ജോൺ ഹെ‍ഡ്മിസ്ട്രസ്സായും 2014-15 വരെ ശ്രീമതിമറിയാമ്മ ഉമ്മൻ ഹെ‍ഡ്മിസ്ട്രസ്സായും 2015-18 വരെ ശ്രീമതി ഏലിയാമ്മ ജോൺ ഹെഡ്മിസ്ട്രസ്സായും 2018 മുതൽ ശ്രീമതി ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ്സായും ഈ കലാലയം കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഇടയിൽ ദീപസ്തംഭമായി ശോഭിച്ചുകൊണ്ട് മറ്റുള്ള കലാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തിൽ മാത്രമല്ല ഭാരതത്തിലൊട്ടാകെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ മഹത് സ്ഥാപനമാണ് ഈ കലാലയമെന്ന് നമുക്ക് കാണുവാൻ കഴിയും. കേരളജനതയുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ജീവിതത്തിൽ ഈ പാഠശാല വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്കൂളിന്റെ സ്ഥാപകരായ ബേക്കർ കുടുംബാംഗങ്ങളേയും അവർ ഈ സ്കൂളിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളേയും നാം എന്നെന്നും സ്മരിക്കേണ്ടതാണ്.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി സുന്ദരമായ നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 26 ക്ളാസ്സ് മുറികളും ലൈബ്രറിയും സയൻസ് ലാബും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. 500 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും സ്ഖൂൾ കോമ്പൗണ്ടിൽത്തന്നെ സ്ഥിതി ചെയ്യുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടും ബാഡ്മിന്റൻ കോർട്ടും കോമ്പൗണ്ടിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്, സ്കൂൾ മാഗസിൻ, കരാട്ടെ, എയ്റോബിക്സ്, ഐ. റ്റി ക്ളബ്, മാത്സ് ക്ളബ്, സോഷ്യൽ സയൻസ് ക്ളബ്, സയൻസ് ക്ളബ്, എക്കോ ക്ളബ്, ലിറ്ററെസി ക്ളബ്, ടൂറിസം ക്ളബ്.


മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്

റവ. മലയിൽ സാബു കോശി ചെറിയാൻ രക്ഷാധികാരിയായും റവ. സുമോദ് സി ചെറിയാൻ മാനേജരായും വെരി. റവ.പി കെ കുരുവിള ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

മിസസ്.ഹെൻഡ്രി ബേക്കർ സീനിയർ 1819-1893
മിസസ് ബേക്കർ ജൂനിയർ 1893-1904
മിസ്റ്റർ എം.റ്റി തോമസ് 1904-1908
മിസ് ജി.ഇ.മേഗർ 1908-1935
മിസ് എം.ഇ. ഈസ് റ്റ് 1935-1938
സിസ്റ്ററ്‍ അന്ന ബ‍ഞ്ചമിൻ 1938-1965
മിസ്. സാറാ റ്റി. ചെറിയാൻ 1965-1971
ഏലിയാമ്മ മാത്യു 1971-1990
ശോശാമ്മ വർഗ്ഗീസ് 1990-1997
പൊന്നമ്മ ജേക്കബ് 1997-2000
മറിയാമ്മ ജേക്കബ് 2000-2001
അച്ചാമ്മ മാത്യു 2001-2006
അന്നമ്മ മാത്യു 2006-2008
ഷേർളി പി കെ 2008-2011
സുജ റെയ് ജോൺ 2011-2014
മറിയാമ്മ ഉമ്മൻ 2014-2015
ഏലിയാ‍മ്മ ജോൺ 2015-2018
ജെസ്സി വർഗ്ഗീസ് 2018-2019
ബീന 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബീനാ കണ്ണൻ
  • കെ.റ്റി.തോമസ്
  • സുരേഷ് കുറുപ്പ് എം.പി
  • റൂബി മാത്യു റൂബി ഉമേ,ഷ് പവൻകർ ജപ്പാനിലെ ടോക്കിയോ നിപ്പോൺ‍ സർവകലാശാലയിൽ അലർജി വിഭാഗം പ്രഫസർ ആഗോള അലർജി സംഘടന യുടെ പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ആദ്യ ഇന്ത്യക്കാരിയും ആണ്.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്കൂൾ മാനേജർ ശ്രീ. റ്റി.ജെ. മാത്യു IAS, വാർഡ് കൗൺസിലർ ശ്രീ. സാബു പുളിമൂട്ടിൽ, പി. ടി. എ. പ്രസിഡന്റ് ശ്രീ. എം യ‌ു തോമസ്, രക്ഷകർത്താക്കൾ, പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.

പ്രമാണ:33045_പൊതു_വിദ്യാലയസംരക്ഷണ_ദിനം.jpg

വഴികാട്ടി