സെന്റ് തോമസ് എച്ച് എസ് മായന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച് എസ് മായന്നൂർ | |
---|---|
വിലാസം | |
മായന്നൂർ സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ , മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04884 286060 |
ഇമെയിൽ | stthomasschoolmayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24021 (സമേതം) |
എച്ച് എസ് എസ് കോഡ് | 08167 |
യുഡൈസ് കോഡ് | 32071301304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 700 |
പെൺകുട്ടികൾ | 472 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡയസ് എം കുരിയാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ജിലു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ സുജിത് |
അവസാനം തിരുത്തിയത് | |
06-02-2022 | 24021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിൽചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യവുും കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.
ചരിത്രം
1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റ൪ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപക൯.സെന്റ്‍ തോമസ് ലോവ൪ സെക്കന്ഡറി സ്‍കൂൾ എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തിൽ വിദ്യാര്ത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപക൪ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികൾ അന്ന് സ്‍കൂളിൽ എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.പിന്നീട് 1953ൽ ഹൈസ്ക്കൂളായും 2010ൽ ഹയ൪ സെക്ക൯ഡറി സ്ക്കൂളായി ഉയ൪ത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
* കലാമത്സരങ്ങൾ
- വിവിധ കായിക പരിശീലനങ്ങള്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- സോഷ്യൽ സയ൯സ് ക്ളബ്
- ഹെൽത്ത് ക്ളബ്
- സേഫ്റ്റി ക്ളബ്
- എന൪ജി ക്ളബ്
- എക്കൊ ക്ളബ്
- ഹിന്ദി ക്ളബ്
- ഇംഗ്ലീഷ് ക്ളബ്
- ചോദ്യ ഉത്തരമേള
മാനേജ്മെന്റ്
തൃശ്ശൂ൪ അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1938-1939 | ശ്രീ.കറുപ്പന്.സി.കെ |
1939- | ഫാ.എല്.എ.തേലപ്പിള്ളി |
1942 | ശ്രീ.എം.ഗോപാലമാരാര് |
1959-1975 | ശ്രീ.ജോര്ജ്ജ് മാഞ്ഞൂരാന് |
1975-1989 | ശ്രീ.കെ.റ്റി.ചേറുണ്ണി |
1989-96 | ശ്രീ ജോയ്ക്കുട്ടി പടിയറ |
1996-2000 | ശ്രീമതി.വി.ഐ.ലില്ലി |
2000-2002 | ശ്രീമതി.ലൂസി.സി.കെ |
2002-2006 | ശ്രീ.രാജന്.പി. ജോണ് |
2006-2008 | ശ്രീ.വര്ഗ്ഗീസ്.പി.ഒ |
2008-2010 | ശ്രീ.തോമസ് ജോർജ്ജ്.കെ |
2010 -2012 | ശ്രീമതി.ലീന എ ഒ |
2012-2014 | ശ്രീമതി.റോസമ്മ സി ഐ |
2014-2016 | എം പീതാംബരൻ |
2016-2021 | സി വി ജോൺസൺ |
2021 | ഡയസ് എം കുര്യാക്കോസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള .മാർഗങ്ങൾ
|
<file:///tmp/mozilla_stthomas0/map.png> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
{{#multimaps.10.74788635182687, 76.39148198112792}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24021
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ