സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
വിദ്യാർത്ഥികളിൽ ഗണിതാഭിരുചിവളർത്തുന്നതിനും നിത്യജീവിതത്തിൽ ഗണിതാശയങ്ങൾ ഉപയോഗപ്പെടുത്തുന്ന തിനും സഹായകമായ തരത്തിലുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഓണത്തിനോടനുബന്ധിച്ച് നടത്തിയ ഗണിത പൂക്കള മത്സരത്തിൽ വിദ്യാർഥികൾ ജാമിതീയ പാറ്റേൺ ഉപയോഗിച്ച് തയ്യാറാക്കിയ പൂക്കളം ആകർഷകവും ഗണിത സൗന്ദര്യം ആസ്വദിക്കാൻ സഹായിക്കുന്നതുമാണ്. ഗണിതപസിലുകൾ, ഗണിത മോഡലുകളുടെ നിർമ്മാണം ,ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ , സുഡോകു ഗെയിംഎന്നിവയും ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു