മനോഹരമായ പ്രകൃതിഭംഗിയും കളകളം ഒഴുകുന്ന പുഴകളും ഗ്രാമത്തിന്റെ നന്മയും ഐശ്വര്യവും നിറഞ്ഞ മായന്നൂരിൽ തല ഉയർത്തി നിൽക്കുന്ന സരസ്വതി വിദ്യാലയം ആണ് മായന്നൂർ സെന്റ്. തോമസ് എച്ച് എസ് എസ്. ഞങ്ങളുടെ യുപി വിഭാഗത്തിൽ 12 ഡിവിഷനുകളുണ്ട്. ബെൻസി ജെ പടിയറ, ജോയ്സി ജെ പടിയറ, സിജോ പി. സി, റിജോ പോൾ, ദിവ്യ ജോയ്, ജോസി സി ഒ, നിമി തോമസ് സി, ആൽവിൻ പോൾ, ദിവ്യ വി എം, സിൻസി റ്റി ആന്റണി, ജെസ്മി സി എ, ജിഷ്മ പി ജെ, റൈഗൺ എം ജി എന്നീ അധ്യാപകർ ഇവിടെ കർമ്മനിരതരായി ജോലി ചെയ്യുന്നു. എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെ പഠനം മികച്ച രീതിയിൽ തന്നെ നടക്കുന്നു. ICT ഉപയോഗിച്ച് കുട്ടികൾക്ക് രസകരമായ വിധത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. ഇതിനായി10 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്. കണ്ടും കേട്ടും പഠിക്കാൻ ഈ വിവരവിനിമയ സാങ്കേതിക വിദ്യ സഹായിക്കുന്നു. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ജൂനിയർ റെഡ് ക്രോസ്(JRC), സീഡ്, എന്നിവ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കുചേരാനും അവരെ പ്രോത്സാഹിപ്പിക്കുന്നു. അതുകൂടാതെ ഏഴാംക്ലാസിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവർക്ക് യു എസ് എസ് പരിശീലനം മികച്ച രീതിയിൽ തന്നെ നടത്തി വരുന്നു.

         

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം