അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

21:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയ്യുന്നത്.

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽalphonsaghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്31074 (സമേതം)
യുഡൈസ് കോഡ്32101200902
വിക്കിഡാറ്റQ87658082
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ട്രീസമ്മ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ‍‍
എം.പി.ടി.എ. പ്രസിഡണ്ട്മോളി
അവസാനം തിരുത്തിയത്
31-01-202231074.swiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വാകക്കാട് ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അൽ‍‍‍‍ഫോൻസാ ജി. എച്ച്. എസ് വാകക്കാട്. 1924-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അൽ‍‍‍‍ഫോൻസാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാൻ കഴിഞ്ഞത്. 1924 -ൽ വാകക്കാട് ഗ്രാമത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ എന്ന പേരിൽ ആരംഭി‌ച്ച് 1965 october -1 ന് അൽ‍‍‍‍ഫോൻസാ ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു കൂടുതൽ അറിയാൻ‍‍

ഭൗതികസൗകര്യങ്ങൾ

പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്. ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, , സയൻസ് ലാബ് ,കായികക്ഷമത ഉളവാക്കുന്നു.സ്ക‌ൂളിൽ ഫുട്ബോ‌‌‌‌‌‌‌‌‌‌‌‌‌‌‌ളിനായുള്ള സൗകര്യങ്ങളും, അതുപോലെതന്നെ കുട്ടികളുടെ കായികമികവ് വ‌‌‌‌‌‌‌‌‌‌‌‌‌ളരുന്നതിന് സഹായിക്കുന്ന ആക്ടിവിറ്റികളും അടങ്ങിയിരിക്കുന്നു. പ്രകൃതിരമണീയതയും അനുയോജിതമായ കാലാവസ്ഥയും നിലകൊള്ളുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രണ്ട് നിലകെട്ടിടമാണ് ഈ സ്ഥാപനം.സ്കൂൾ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.മൈക്കിൾ ചീരാംകുഴിയി‍ൽ അച്ഛൻ സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.

ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന‌ു. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന‌ു. ഇൻഡോർ സ്റ്റേഡിയം: ഇൻഡോർ സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും പൊതു സമ്മേളനം നടത്തുന്നതിനും ഉപയോഗിക്കുന്നു. ചാപ്പൽ:വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു. നൂൺ മീൽ പ്രോഗ്രാം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്. സ്കൂൾ സൊസൈറ്റി: കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ ഇവ ലഭ്യമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡി സി എൽ , കെ സി എസ് എൽ ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു.

നേട്ടങ്ങൾ

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്.

മാനേജ്മെന്റ്

അൽഫോൻസാ ഗേൾസ് ഹൈസ്കൂളിന്റെ മാനേജർമാർ

മുൻ സാരഥികൾ

ഈ സ്കൂളിന്റെ അമരക്കാർ

സ്റ്റാഫ്

സ്കൂൾ പി റ്റി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ കാഴ്ചകൾ

വഴികാട്ടി

പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകൾ അരുവികൾ എന്നിവയാൽ ദൈവ സ്പർശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതിൽ അതിശയമില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാൽക്കാരമെന്ന വിധത്തിൽ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നതാണ് ഈപ്രദേശം

  • ഈരാറ്റുപേട്ട- 5 കി മീ
  • കളത്തുക്കടവ് 4 കി മീ
  • മൂന്നിലവ് 1 കി മീ
       OR
  • തൊടുപുഴ 13 കി മീ
  • കോണിപ്പാട് 3 കി മീ (Auto)
  • വാകക്കാട്


മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും