കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1971
ആകെ വിദ്യാർത്ഥികൾ2741
അദ്ധ്യാപകർ100
ഹയർസെക്കന്ററി
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി .എം
വൈസ് പ്രിൻസിപ്പൽnil
പ്രധാന അദ്ധ്യാപകൻnil
പ്രധാന അദ്ധ്യാപികറഷീദാ ബീഗം കെ.എം.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റിഷാത്ത്
അവസാനം തിരുത്തിയത്
31-01-202217092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                                                                        

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് vhss ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. കൂടുതലറിയാം

വളർച്ചയുടെ പടവുകൾ

         1958    :    സ്ക്കൂൾ
         1962    :    ഹൈസ്ക്കൂൾ
         1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
         2000   :    ഹയർ സെക്കണ്ടറി


സ്ക്കൂളിന്റെ മേന്മകൾ

സുരക്ഷ

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ 17 ഫയർ ക്സിറ്റിഷറുകൾ എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്

അടുക്കള

അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.


പരാതിപ്പെട്ടി

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.

വെബ് സൈറ്റ്

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.

ലാബ്

മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരക്ഷണ നിരീക്ഷണങ്ങള് ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു

ഡ്രീം ഫെയർ 2015

2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. കാണുക

ജൈവവൈവിധ്യ പാർക്ക്

സ്ക്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2014 - 15 പല നവീകരണ പ്രവർത്തനങ്ങളും നടത്തിയതിനൊപ്പം സ്കൂളിന്റെ മുൻവശത്ത് സുന്ദരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. വായികൂ

അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ

ഹെഡ് മിസ്ട്രസ്സ് കെ എം റഷീദ് ബീഗം
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ ഫിറോസ മൊയ്‌ദു
മലയാളം സി മിനി ഇംഗ്ലീഷ് ഫാത്തിമ
ഇ കെ റംല അബ്ദു റഹിമാൻ
കെ റസീന എം സെലീന
എൻ ഹർഷിദ ഫെബിൻ
അറബി എൻ വി ബിച്ചാമിനബി ജുസ്ന
ലുബ്ന അഷ്റഫ്
മാജിദ ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
ഹിന്ദി ആർ ഷെക്കീല ഖാത്തൂൻ ഫിസിക്കൽ സയൻസ് പി പി മറിയംബി
നുബീല എൻ ജിൻഷ കെപി
കമറുന്നിസ സാലിഹ് എം
നേച്ചറൽ സയൻസ് എൻ എം വഹീദ ഹസ്ന സി കെ
ലിജി ഗണിതം എസ് വി ഷബാന
ഹസീമ ഫിറോസ മൊയ്തു

കെ

ഹംസ എംകെ ബജിഷ

കെ പി

സാമൂഹ്യശാസ്ത്രം കെ റുഫ്സാന ബെസീന

ടി കെ

ഒ എം നുസൈബ നസീമ

പി കെ

ജെസീല ഷിനിയ
ഹഫ്‌സീന പ്രവൃത്തി പരിചയം അനീഷ ബാനു
റഹ്മത്ത് പിവി
ഫെമി കെ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

* Catch Them Young


ഓരോ കുട്ടിയും സവിശേഷമായ കഴവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young.

ഉദ്ദേശ്യങ്ങൾ

  • വിദ്യാലയത്തിലെ പ്രതിഭാശാലികളായ പെൺകുട്ടികളെ കണ്ടെത്തുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്യുക
  • കുട്ടികളുുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വ്യത്യസ്തമായ പരിശീലന പരിപാടികളിലൂടെ അവ പരിപോഷിപ്പിക്കുക
  • വായന, മുഖാമുഖം, പ്രചോദനാത്മക ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ശില്പശാലകൾ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നല്കി കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണീ വികാസവും ഉറപ്പു വരുത്തുക
  • വായനശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, എൻ.ജി.ഒ. കൾ തുടങ്ങി വിവിധ പിന്തുണാ സംവിധാനങ്ങളുമായി പ്രദാനം ചെയ്യുക

പ്രധാന പ്രവർത്തനങ്ങൾ ഘട്ടം 1 : കുട്ടികളെ കണ്ടെത്തൽ - 5/7/2016 a) സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം മേഖലകളിൽ അഭിരുചി പരീക്ഷ b) കുട്ടികളുടെ സർഗരചനകളുടെ വിലയിരുത്തൽ c) കുട്ടികളുടെ ഗൃഹസന്ദർശനവും അവസ്ഥാവിശകലനവും എന്നീ 3 ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ ഈ പദ്ധതിലേക്ക് തെരെഞ്ഞെടുത്തത്

ഘട്ടം 2 കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ 2) മുജീബ് മഞ്ചേരി തിയതി 13/8/16 18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി 11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ

  • സ്കൗട്ട് & ഗൈഡ്സ്.

ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന് വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


ദൗത്യം

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

സന്ദേശം

ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

സീഡ് ക്ലബ് (മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ ‍കുട്ടികളിലൂടെ" എന്ന കൂട്ടായ്മ)

നേട്ടങ്ങൾ

  • 2014 - 15 വർഷത്തിലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സ്ക്കൂളിന് പ്രോത്സാഹനസമ്മാനവും സീഡ് ക്ലബ് കോ-ഡിനേറ്റർക്ക് Best Seed Co-ordinater അവാർഡും ലഭിച്ചു.
  • 2015 - 16 സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനസമ്മാനവും GEM OF THE SEED അവാർഡും ലഭിച്ചു.

പ്രവർത്തനങ്ങൾ

  1. എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
  2. പച്ചക്കറി തൈ വിതരണം
  3. കുണ്ടുങ്ങൽ ഭയാഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
  4. ബോധവൽക്കരണ ക്ലാസ്സ്
  5. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
  6. പരിസ്ഥിതി ദിനാഘോഷം
  7. HOPE എന്ന സംഘടനയുടെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ‍ വിതരണം
  8. Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി
  9. KSCST കൂടെ സാമ്പത്തിക സഹായത്താ്‍ സ്ഥാപിച്ച സംവിധാനം വഴി വർഷങ്ങളായി കിണർ റീചാർജ് ചെയ്യുന്നു. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് OISCAയാണ്
  10. എല്ലാ വർഷവും Ramakrishna Mission പരിസ്ഥിതി ക്ലബ്ബ് നടത്തുന്ന ജീവനം പരിപാടിയിൽ പങ്കെടുത്തു

ഏറ്റെടുത്ത് ചെയ്ത പ്രോജക്റ്റുകൾ

  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകളെ census നടത്തി
  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് KSCSTയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പ്രോജക്ട്
  • Transfat ഭക്ഷണ സാധനങ്ങളിൽ കാണപ്പെടുന്ന ഘടകം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു
  • സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂളി തണ്ണീർതട സംരക്ഷണത്തെകുറിച്ചുള്ള പ്രോജക്ട്


അറബിക്ക് ക്ലബ്

അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
ബിച്ചാമിനബി എൻ. വി, മെറീന പി. ടി, മാജിദ ടി.കെ, ലുബ്ന സി. വി, നെബ് ല സി.വി

അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.

ഹൈസ്കൂൾ വിഭാഗം
1- മിൻഹ സാദിഖ് (8 E)

2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)

യു.പി വിഭാഗം
1- ആയിശ മിസ് ല (7 C)

2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C)

സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.


ഇംഗ്ലീഷ് ക്ലബ്


ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, ക‍ൃഷ്ണേന്ദു

ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.


ഹിന്ദി ക്ലബ്


ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ
എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി

ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി.

ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ്
അഫ്നാൻ ഹർഷിദ
യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ്
ബഹീജ യുസ്റ

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും

യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും

സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസംബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.


സയൻസ് ക്ലബ്ബ്


ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.

  • ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന റഷീദ് IX E ഒന്നാം സ്ഥാനവും, VIII A -യിലെ ഫാത്തിമ മെഹർ P.H, ആയിഷ ഫിദ P.Tരണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ ലിയാന തപസ്സും VII D ഒന്നാം സ്ഥാനവും , മൈഫ ഫാത്തിമ VII B രണ്ടാം സ്ഥാനവും നേടി.
  • ചാന്ദ്രദിനത്തിൻെറ ഭാഗമായി പ്ലാനറ്റേറിയം നടത്തിയ മത്സരങ്ങളിൽ ക്ലേമോഡലിങ്ങ് വിഭാഗത്തിൽ ആയിശ. J X.C, സഫ്രീദ. T. X-Dടീം ഒന്നാം സ്ഥാനം കൈവരിച്ചും. ക്ലസ്റ്റർതല പ്രശ്നോത്തരിയിൽ യു.പി തലത്തിൽ ലിയാന തപസ്സും VII-Dഒന്നാം സ്ഥാനവും മൈഫ ഫാത്തിമ VII-B രണ്ടാം സ്ഥാനവും നേടി. BRC തലത്തിൽ ഇവർക്ക് നാലാം സ്ഥാനം ലഭിച്ചു.


സോഷ്യൽ സയൻസ് ക്ലബ്


ജൂൺ 26  : ലോകലഹരി വിരുദ്ധ ദിനം

കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.


ഗണിത ക്ലബ്ബ്


സ്ഥാനം പേര് ക്ലാസ്സ്
സെക്രട്ടറി ഫാത്തിമ ഹിബ ടി വി 10 A
ജോയിന്റ് സെക്രട്ടറി റഫീക്ക ഷഹാനി 10 G
ക്ലാസ്സ് പ്രതിനിധികൾ ജിനാൻ കെ വി, നുസ പി ടി, ആയിഷ സന 10 F, 9 F, 8 E
മാഗസിൻ എഡിറ്റർ ദഹ്ഷ, ദീന 10 E

2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.



അവാർഡുകൾ

         


മാനേജ്മെന്റ്

Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

                   



സ്കൂൾ മാനേജ്മെന്റ്

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
കെ.വി.കുഞ്ഞമ്മദ് മാനേജർ & സെക്രട്ടറി
അബ്ദുൽ ജിഫ്രി വൈസ് പ്രസിഡണ്ട്
സി പി മാമുകോയ ജോയിന്റ് സെക്രട്ടറി


മുൻ സാരഥികൾ

വി.ഉമ്മു കുൽസി 1958-1962
സുശീല മാധവൻ 1962-66
പി..പി.രാധ 1966-79
പരിമള ഗിൽബർട്ട് 1979-96
പി.വി.സുജയ 1996-97
ടി.കെ.പാത്തു 1997-2002
സി.പി.ആമിന 2002-2006
കെ.ഏം.ശ്രീദേവി 2006-07
ഷീല ജോസഫ് 2007-11
കെ. എം. റഷീദാ ബീഗം 2011.........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps:11.2381276, 75.78077859999999|zoom=18}}