ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ
സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം ആണിത്
ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ | |
---|---|
വിലാസം | |
ഓമല്ലൂർ ജി.എച്ച്.എസ്.എസ്.ഓമല്ലൂർ , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1905 |
വിവരങ്ങൾ | |
ഫോൺ | 0468 2230205 |
ഇമെയിൽ | oghsonline@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38058 (സമേതം) |
യുഡൈസ് കോഡ് | 32120401809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 423 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 423 |
അദ്ധ്യാപകർ | 30 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 423 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റ്റി.വിൽസൺ |
പ്രധാന അദ്ധ്യാപിക | ഡോ.ബി.സിന്ധു |
പി.ടി.എ. പ്രസിഡണ്ട് | ഉത്തമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ |
അവസാനം തിരുത്തിയത് | |
28-01-2022 | Rethi devi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'''സെൻറ് തോമസ് ഓ൪ത്തഡോക്സ്''' പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..കൂടുതൽ വായിക്കുക.
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം.
- കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
മികവ് പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിഭാഗം
തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം. സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.
പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ തെളിവാണ്.
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.
ഹയർസെക്കൻഡറി വിഭാഗം
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
മനോരമ നല്ലപാഠം യൂണിറ്റ്, മാതൃഭൂമി സീഡ് യൂണിറ്റ്, സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്, റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം ഗണിതാദ്ധ്യാപകനായ ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും
ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്ര ദിനം
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സോഷ്യൽ ക്ലബ്
- ജെ. ആർ. സി
സ്‍കൂൾ ചിത്രങ്ങളിലൂടെ
-
കുറിപ്പ്1
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
1.(പത്തനംതിട്ടഭാഗത്തു നിന്നും വരുന്നവർ ) പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .
02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ മുൻപിലേക്ക് വരുമ്പോൾ NH 183 A റോഡിൻറെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . {{#multimaps:9.2506932,76.7562684|zoom=17}}
അവലംബം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38058
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ