അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
വിലാസം
കണ്ണൂർ

മാമ്പ പി.ഒ,
കണ്ണൂർ
,
മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 06 - 1957
വിവരങ്ങൾ
ഫോൺ04972851676
ഇമെയിൽahs67670@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1206
പെൺകുട്ടികൾ1227
ആകെ വിദ്യാർത്ഥികൾ2433
അദ്ധ്യാപകർ77
ഹയർസെക്കന്ററി
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലീന ഒ എം
പ്രധാന അദ്ധ്യാപികശ്രീമതി. എൻ പി പ്രശീല
പി.ടി.എ. പ്രസിഡണ്ട്ശ്രീ. എം വി അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സീന
അവസാനം തിരുത്തിയത്
13-01-202213057
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ.

കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ മലബാർ മാന്വലിൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്.

ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. NCC, SCOUT & GUIDES, JRC, NSS, Little Kites club, SPC തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.

ഭരണ സമിതി

ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിയാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി,പ്രസിഡണ്ട് ,ട്രഷറർ തുടങ്ങിയ ഒൗദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത് .

ഇപ്പോഴത്തെ മാനേജെർ ശ്രീ വി പി കിഷോറും, സെക്രട്ടറി ശ്രീ മുകുന്ദൻ പി പിയും, പ്രസിഡന്റ് എം വി ദേവദാസും ആണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്.

രക്ഷാകർത്തൃസമിതി

പി. ടി. എ  എന്നത് ഇന്നത്തെ വിദ്യാഭയസ സമ്പ്രദായം അനുസരിച്ചു വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു പാലം ആണ് . പി. ടി. എ മുഖാന്തിരം ഉള്ള ആശയവിനിമയം  വീടും സ്കൂളും തമ്മിലുള്ള അകലം കുറക്കുന്നു. ബന്ധം മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫണ്ട് സ്വരൂപിക്കാൻ പിടിഎ ആവശ്യമാണ്. ഇതിനെല്ലാം ഉതകുന്ന സുശക്തമായ ഒരു പി.ടി.എ ആണ്‌ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്.

ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീനയും ആണ്. സ്കൂളിന്റെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എയുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങൾ

3 1/2 ഏക്കർ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, Water purifier എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. Smart class room internet connectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല 2017 ൽ എല്ലാ ക്ലാസ്സ് മുറികളും High speed internet connected( HITECH )Smart class rooms ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. (തുടർച്ച)

ചരിത്രം

കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ പരാമർശിച്ചു കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് .1957-59 കാലത്ത് അഞ്ചരക്കണ്ടി ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.

(തുടർച്ച)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിയാണ് സ്കൂൾ മാനേജ്മെൻറ് . 36 അംഗ ഡയരക്ടർ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ മാനേജ്മെൻറ് കമ്മിറ്റിയിൽ മാനേജർ,സെക്രട്ടറി,പ്രസിഡണ്ട് ,ട്രഷറർ തുടങ്ങിയ ഒൗദ്യോഗിക ഭാരവാഹികളാണ് സ്കൂളിന്റെ നടത്തിപ്പ് സംബന്ധമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത് .

ഇപ്പോഴത്തെ മാനേജെർ ശ്രീ വി പി കിഷോറും, സെക്രട്ടറി ശ്രീ മുകുന്ദൻ പി പിയും ആണ്.

മുൻ സാരഥികൾ

  • ശ്രീ.കെ.കുുഞ്ഞിരാമൻ നായർ
  • ശ്രീ.സി.വി.ഗോവിന്ദൻ
  • ശ്രീ.വി.പി.വാസുദേവൻ
  • ശ്രീ.എം.കുമാരൻ
  • ശ്രീ.കെ.പി.കുഞ്ഞൊണക്കൻ
  • ശ്രീ.വി.സി. അനന്തൻ
  • ശ്രീ.എം.എം.കുഞ്ഞിക്കണ്ണൻ
  • ശ്രീ.പി.കുഞ്ഞിക്കണ്ണൻ നായർ
  • ശ്രീ.ഡോക്ടർ.എം. ഉത്തമൻ
  • ശ്രീ.എം. അച്ചുതൻ
  • ശ്രീ.ആര്ജ.കെ.പണിക്കർ
  • ശ്രീ.എൻ.എ.നാരായണന്

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ചന്തുക്കുട്ടി മാസ്റ്റർ
  • ശ്രീ.കെ.സി.കഞ്ഞിരാമൻനായർ
  • ശ്രീ.ഒ.വി.അബ്ദുളള
  • ശ്രീ.പത്മനാഭൻ
  • ശ്രീ.വിജയൻ.കെ
  • ശ്രീ.രവീന്ദ്രൻ.സി
  • ശ്രീ.ശങ്കരൻ.പി.പി.
  • ശ്രീമതി.രാജലക്ഷ്മി.കെ
  • ശ്രീമതി.ഉഷ.പി
  • ശ്രീ പി പ്രശാന്തൻ
  • ശ്രീ എം പി പ്രകാശൻ (late)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.പ്രശാന്ത് - കലാതിലകം (1983)
  • Dr: സരസ്വതി രാമകൃഷണൻ - കാനഡ,അമേരിക്ക
  • dr sudheer Amritha hpl
  • santhosh v,USA
  • Dinakaran kombilath editor mathrubhoomi
  • Shaj valanki USA
  • Dr Pramod Munnambeth.Gov surgeon