അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു മേഖലയായി മാറിയിരിക്കുന്നു. ഞങ്ങളുടെ വിദ്യാലയത്തിലും ഇത്തരം ഒരു ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്.

ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ

  1. വിനോദസഞ്ചാരത്തിലേക്കും അതിന്റെ വികസന ശ്രമങ്ങളിലേക്കും കൂടുതൽ ജനശ്രദ്ധ ജനിപ്പിക്കുക.
  2. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ടൂറിസത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.
  3. വിനോദസഞ്ചാരത്തിന്റെ പ്രസക്തിയെക്കുറിച്ച് യുവതലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും അവബോധം നൽകുകയും അതുവഴി ടൂറിസത്തോട് നല്ല മനോഭാവം സൃഷ്ടിക്കുകയും ചെയ്യുക.
  4. വിദ്യാർത്ഥികളുടെ യാത്രാ മനോഭാവം പ്രോത്സാഹിപ്പിക്കുകയും അതുവഴി ദേശീയ ഉദ്ഗ്രഥനവും അന്തർദേശീയ സൗഹൃദവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  5. ജില്ലയിലെ സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനും / കണ്ടെത്തുന്നതിനും.