അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 48 ഡിവിഷനുകളിലായി 1921 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
ക്ലാസ്സ്
ഡിവിഷന്റെ എണ്ണം
8
20
9
15
10
13
എട്ടാം ക്‌ളാസിലെ എല്ലാ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളാണ്. എൻ സി സി, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ ഹൈസ്‌കൂൾ തലത്തിൽ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, വിശാലമായ കളിസ്ഥലം, ഇൻഡോർ കോർട്ട്, ഓഡിറ്റോറിയം എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ളബ്ബുകൾ വിദ്യാർത്ഥികളുടെ പാഠ്യ-പഠ്യേതര മേഖലകളിൽ വേണ്ട പിന്തുണ ഏകുന്നു.