അഞ്ചരക്കണ്ടി എച്ച് എസ് എസ്/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക്
2021 നവംബർ ഒന്നിന് 5,6,7,10 ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്. ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും കൊറോണ ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. ക്ലാസ്സ് മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും, സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ തർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധനയും, സാനിറ്റേഷനും നടത്തുന്നു. കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട്.
സ്‌കൂളിൽ എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെത്തിയ കുട്ടികൾ അക്ഷരദീപം തെളിച്ച ശേഷം ക്ലാസുകളിലേക്ക് കയറി.
പ്രവേശനോത്സവവാർത്തയുടെ ലിങ്ക്: https://www.youtube.com/watch?v=HjF3nT8O15U
നീണ്ട 20 മാസത്തിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. സംസ്ഥാനം ഉടനീളമുള്ള ആഘോഷത്തിൻ്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും സമുചിതമായ രീതിയിൽ പ്രവേശനോത്സവം കൊണ്ടാടി. സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന് അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് കയറി. തെർമോമീറ്റർ ഉപയോഗിച്ചുള്ള താപനില പരിശോധനയും, സാനിറ്റിസഷനും നടന്നുവരുന്നു.
2021 നവംബർ 8നു എട്ടാം തരത്തിലെ കുട്ടികൾക്കും, നവംബർ 15നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സ് തുടങ്ങി. എല്ലാവർക്കും ഹൃദ്യമായ സ്വീകരണം നൽകി.
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ യാത്രാപ്രശ്‍നം പൂർണമായും പരിഹരിക്കുന്നതിന് സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നത് .
5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു മൂന്നു ദിവസവും അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ചവരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് വളരെ കാര്യക്ഷമമായ രീതിയിൽ ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്. സ്‌കൂൾ തുറന്നതിനു ശേഷമുള്ള കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.
-
അക്ഷരദീപം
-
പ്രവേശനോത്സവം