മാതാ എച്ച് എസ് മണ്ണംപേട്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മാതാ എച്ച് എസ് മണ്ണംപേട്ട | |
|---|---|
| വിലാസം | |
മണ്ണംപേട്ട 680302 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 04802752320 |
| ഇമെയിൽ | mathahsmannampetta@gmail.com |
| വെബ്‍സൈറ്റ് | https://www.facebook.com/mathahs.mannampetta |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22071 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ആനീസ് പി.സി |
| അവസാനം തിരുത്തിയത് | |
| 15-02-2019 | Mathahsmannampetta |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ത്യശു൪ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന മാത ഹൈസ്ക്കുൂൾ പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഒാരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളിക്കൂടം . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും. 1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥികളും,UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291വിദ്യാർത്ഥികളും,,HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. കാലമെത്ര കയ്യ്പ്പുകർന്നാലും ഒാർമ്മകളെത്ര കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ നാമധേയത്തിലുളള മാതാ സ്ക്കൂൾ.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1935 - 1940 | ശ്രീ കൃഷ്ണൻകുട്ടി മേനോൻ |
| 1940- 1973 | ശ്രീ കുഞ്ഞികണ്ടൻ മാഷ് |
| 1973- 83 | എം.എൽ ആൻറണി |
| 1983 - 89 | ടി. ജെ. ജോസ് |
| 1990 - 93 | എം. എൽ. ജോസ് |
| 1994- 96 | പി. വി. ജോസ് |
| 1997- 99 | കെ. പി. ജോർജ്ജ് |
| 2000 | കെ. ആർ. വർഗ്ഗീസ് |
| 2001 - 02 | ഹെൻറി ജോർജ്ജ് |
| 2003 - 04 | ലിസ്സി ലാസർ കെ. |
| 2005- 07 | എ. ടി. സണ്ണി |
| ഏപ്രിൽ2007-ഏപ്രിൽ2010 | സി. വി. ഡെയ്സി |
| ജൂൺ 2010- 2011 ഡിസംബർ | സി.ആർ മാത്യു |
| 2012 ഫെബ്രുവരി - മാർച്ച് 2014 | ലീന എ.ഒ |
| 2014 മുതൽ | ആനീസ് പി.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ശ്രീ.ടി. ഉണ്ണികൃഷ്ണൻ
പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. വോയ്സ് മോഡുലേഷനിൽ അദ്ദേഹം വളരെ ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്, ശബ്ദത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അനേകം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. ഗായകരെ കൂടുതൽ ശ്രേണിയും, വഴക്കമുള്ള ശബ്ദവും തയ്യാറാക്കുന്നതിനായി നിരവധി അപൂർവ്വമായ സാങ്കേതികവിദ്യകളും വ്യായാമങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വോട്ട് സംബന്ധിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി ഓടോളാരിയോളജി അസോസിയേഷനുകളുടേയും എന്റർ ഡിപ്പാർട്ടുമെൻറുകളുടേയും സെമിനാറുകളിലും സ്ഥിരം ശബ്ദ ഡിസോർഡേഴ്സിനായി സ്വാഭാവിക രോഗത്തിനുള്ള വഴികൾക്കും അദ്ദേഹം പതിവായി ക്ഷണിച്ചിട്ടുണ്ട്.
- 2. ശ്രീ.ഷാജി നെല്ലായി -ആ൪ട്ടിസ്റ്റ്,എഴുത്തുക്കാരൻ
- 3. ശ്രീ.ശിവദാസൻ.പി -NCTE യിൽ സാങ്കേതിക വിദഗ്ദനായി പ്രവർത്തിക്കുന്നു.(NATIONAL COUNCIL FOR TEACHER EDUCATION)
-
ശ്രീ.ടി. ഉണ്ണികൃഷ്ണൻ
-
ശ്രീ.ശിവദാസൻ.പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർആമുഖംഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം. ഇന്നു കാണുന്ന ജൈവവൈവിദ്ധ്യം. കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവന്റെ ശൃംഖലെയെ ജൈവവൈവിദ്ധ്യമാണ് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളുമൊക്കെ അടങ്ങുന്നതാണ് ഈ ശൃംഖല. ഏതാണ്ട് 1.75 ദശലക്ഷം ജീവികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രകൃതിയിലെ സമ്പന്നമായ വൈവിദ്ധ്യങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യൻ.വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെയുള്ള വൈവിദ്ധ്യത്തിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ് ഈ ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിലെ ഇടക്കുള്ള കണ്ണികളുടെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളൊന്നും വരില്ലെന്നും അവർ പറയുന്നു. ജൈവികമായ വൈവിദ്ധ്യം (biological diversity) എന്ന വാക്ക് ലോപിച്ചാണ് ജൈവവൈവിധ്യം (biodiversity) എന്ന വാക്കുണ്ടായത്. വന്യജീവി ഗവേഷകനും വനസംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന വാക്ക് പ്രയോഗിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 - ൽ ഡബ്ലു.ജി റോസൻ ജൈവവൈവിധ്യം എന്ന വാക്ക് ഉപയോഗിച്ചു. പിന്നീട് ആ വാക്ക് ശാസ്ത്രരംഗത്ത് ചിരപ്രതിഷ്ഠ നേടി. ജൈവവൈവിധ്യത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. ജനിതക വൈവിധ്യം (Genetic Diversity) ജീവജാതി വൈവിദ്ധ്യം (Species Diversity) ആവാസവ്യവസ്ഥാ വൈവിധ്യം
നീർമരുത്ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Myrtales കുടുംബം: Combretaceae ജനുസ്സ്: Terminalia വർഗ്ഗം: T. arjuna ശാസ്ത്രീയ നാമം Terminalia arjuna കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു. ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു. ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് നീർമരുത്. ഘടന ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു. ഉപയോഗങ്ങൾ നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. നീർമരുതിന്റെ ഇലകൾ ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ. ആസ്ത്മ ചികിത്സയിൽ പ്രമേഹ ചികിത്സയിൽ ക്ഷയ രോഗ ചികിത്സയിൽ ദന്ത ധാവനത്തിന് നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.[2] ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.[3] അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു. [3] ഐതിഹ്യം പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു. പ്ലാശ്ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Fabales കുടുംബം: Fabaceae ജനുസ്സ്: Butea വർഗ്ഗം: B. monosperma ശാസ്ത്രീയ നാമം Butea monosperma ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.[1] കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത്. ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട് ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ് കൂടുതലും വളരുന്നത്. വിവരണം 10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു. ഔഷധ ഉപയോഗം ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം.യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു. ജ്യോതിഷത്തിൽ പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്. വേങ്ങശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Fabales കുടുംബം: Fabaceae ഉപകുടുംബം: Faboideae Tribe: Dalbergieae ജനുസ്സ്: Pterocarpus വർഗ്ഗം: P. marsupium ശാസ്ത്രീയ നാമം Pterocarpus marsupium വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് . വിവരണം 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്. ഔഷധപ്രയോഗങ്ങൾ പ്രമേഹം വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്. ആർത്തവരോധം വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും അതിസ്ഥൗല്യം വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു. പീനസം വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും രക്തചന്ദനം=ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae (unranked): Angiosperms (unranked): Eudicots (unranked): Rosids നിര: Fabales കുടുംബം: Fabaceae ഉപകുടുംബം: Faboideae Tribe: Dalbergieae ജനുസ്സ്: Pterocarpus വർഗ്ഗം: P. santalinus ശാസ്ത്രീയ നാമം Pterocarpus santalinus ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്. കൃഷിരീതി നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന മലമ്പ്രദേശങ്ങളാണ് രക്തചന്ദനത്തിന്റെ കൃഷിക്ക് വളരെ അനുയോജ്യം. കേരളത്തിലെ തീരപ്രദേശങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങൾ രക്തചന്ദനമരത്തിന്റെ വളർച്ചയ്ക്ക് പറ്റിയതാണ്. കാടും പടലും നീക്കി ഏഴു മുതൽ പത്തുമീറ്റർ വരെ അകലങ്ങളിലായി, ഒന്നരയടി സമചതുരത്തിലും അത്രയും തന്നെ ആഴത്തിലും കുഴികൾ എടുത്താണു് ചെടി നടുന്നതു്. അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണു് വളമായി ഉപയോഗിക്കുക. പെട്ടെന്നു് വളരാൻ ചുവട്ടിൽ പച്ചിലകൾ കൊണ്ടു പുതയിട്ടു കൊടുക്കും. വർഷത്തിൽ രണ്ടു് തവണ ജൈവവളം ചേർക്കും[1]. വിളവെടുപ്പ് രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും. വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും[1]. മറ്റു കാര്യങ്ങൾ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്. കേരളത്തിലെ ഏക സൂര്യക്ഷേത്രവും ഇതുതന്നെയാണ്. ലക്ഷ്മിതരുശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae (unranked): Angiosperms (unranked): Eudicots (unranked): Rosids നിര: Sapindales കുടുംബം: Simaroubaceae ജനുസ്സ്: Simarouba വർഗ്ഗം: S. glauca ശാസ്ത്രീയ നാമം Simarouba glauca DC. ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു (ശാസ്ത്രീയനാമം: Simarouba glauca). പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്.[1] പൂക്കാലം മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്. പഴക്കാലത്ത് ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്. എണ്ണയിൽ കൊഴുപ്പ് കുറവാണ്. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം.[2] ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത് ചുറ്റുമുള്ള മണ്ണ് അധികം ചൂടാവാതെ സംരക്ഷിക്കുന്നു.[3]
ഔഷധ ഗുണം ഉള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തിൽ ഏതെങ്കിലും ഒക്കെ അളവിൽ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമായ വസ്തുക്കൾക്ക് എല്ലാം തന്നെ ഗുണഫലങ്ങൾ പോലെ തന്നെ നമ്മൾക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകൾക്കും" പാർശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാർശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം. മരുന്നിന്റെ പ്രവർത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകൾ,ശരീരഘടന,മറ്റു രോഗാവസ്ഥകൾ,കൂടെ ഉള്ളിൽ ചെല്ലുന്ന മറ്റു വസ്തുക്കൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാൽ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തിൽ എങ്കിലും പാർശ്വഫലങ്ങളും ഉണ്ടാക്കാൻ കഴിവുണ്ട്. ആയതിനാൽ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുൻപ് ഓരോ രോഗത്തിനും രോഗിക്ക് നൽകേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,പാർശ്വഫലങ്ങൾ,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തിൽ ചികിൽസാവിധിയിൽ അത്തരം ഒരു നിർണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാൽ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതിൽ അപകട സാധ്യത ഇല്ലാതെ ഇല്ല. ഒരു പഠനത്തിൽ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ൽ "highly cytotoxic" ആയ വസ്തുക്കൾ അടങ്ങുന്നു എന്നാണു.ഇതിനാൽ ആണ് കാൻസർ കോശങ്ങളെ കൊല്ലുന്നതു, ഫലത്തിൽ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവർത്തനം ആണ് ഈ പദാർത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ള വാദം തെറ്റാവാൻ ആണ് എല്ലാ സാധ്യതകളും. പല വിധ കാൻസർ കൾക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാർഥങ്ങൾ എല്ലാ വിധ കാൻസർ നും ഉള്ള മരുന്ന് ആവാൻ ഉള്ള സാദ്ധ്യതകൾ കുറവാണ്. ഓൺലൈൻ പരതിയതിൽ കണ്ടെത്തിയ പഠനങ്ങൾ തന്നെ ചിലതരം രക്താർബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാൻസർകളെ കുറിച്ച് പഠനങ്ങൾ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളിൽ മാത്രം ഉള്ള പഠനങ്ങൾ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ പദാർത്ഥവും പ്രത്യേകം വേർതിരിച്ചു മരുന്നുകൾ ആക്കി ഉചിതമായ രീതിയിൽ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം (ഉദാ:മലേറിയയ്ക്ക് മരുന്ന് കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ കാൻസർ ചികിൽസയുടെ ഫലം ഉണ്ടാക്കേണ്ടതില്ലല്ലോ.)
ഭേദ്യമായ അവസ്ഥയിൽ (IUCN 2.3) ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Fabales കുടുംബം: Fabaceae ഉപകുടുംബം: Caesalpinioideae Tribe: Detarieae ജനുസ്സ്: Saraca വർഗ്ഗം: S. asoca ശാസ്ത്രീയ നാമം Saraca asoca (Roxb.) Wilde പര്യായങ്ങൾ Jonesia asoca Roxb. Jonesia confusa Hassk. Jonesia pinnata Willd. Saraca confusa (Hassk.) Backer പര്യായങ്ങൾ theplantlist.org - ൽ നിന്നും Saraca indica (Linnaeus)
അശോകപുഷ്പം അശോകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ[1], ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ് അശോകം. ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ[2] . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം[3][4]. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ. ഗൗതമബുദ്ധൻ ജനിച്ചതും[2] , ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും[2], രാമായണത്തിൽ ഹനുമാൻ സീതയെ കണ്ടതും[അവലംബം ആവശ്യമാണ്] അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു. അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന[2] ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരം ശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു[2][3]. സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു[2]. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്[2]. ശക്തി ആരാധനയിൽ ദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്.[2] പൂക്കൾ തടിയോട് ചേർന്നുണ്ടാവുന്നു. നടീൽവസ്തു അശോകത്തിന്റെ നടീൽ വസ്തു അതിന്റെ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിലാണ് വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകൾക്ക് രണ്ട് മൂന്നില പ്രായമാകുമ്പോൾ ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് നിറച്ച് നടാം. വിളവെടുപ്പ് ശരിയായ പരിചരണം നൽകിയാൽ തൈകൾ നട്ട് 20 വർഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടിൽ നിന്നും ഒന്നരയടി ഉയരം നിർത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയിൽ നിന്നും വീണ്ടും കിളിർപ്പുണ്ടായി അഞ്ച് വർഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്.ആധുനിക ഔഷധ ശാസ്ത്രം ആശോക മരത്തിന്റെ ഉണക്കിയ തോലിൽ നിന്നും ലയോണിസൈഡ് (lyoniside), നുഡിപോസൈഡ്(nudiposide), 5-മെതോക്സി-9-ബി-ക്സൈലോപൈറാനോസിൽ(5-methoxy-9-b-xylopyranosyl-(�)-isolariciresinol), ഇക്കാരിസൈഡ് ഇ 3(icarisideE3), സ്കൈസാൻഡ്രിസൈഡ് (schizandriside) എന്നീ ഗ്ലൈക്കോസൈഡുകളും; എപികാറ്റെചിൻ (�)-epicatechin, എപിയഫ്സെലെചിൻ epiafzelechin-(4b?8)-epicatechin, പ്രോസയനിഡിൻ ബി 2 procyanidin B2, എന്നീ ഫ്ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊ-അന്തൊസയനിഡിൻ, ല്യൂക്കോ-അന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്[5] വാർദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട്[5]. അശോക പുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ് ഘടകകങ്ങൾക്ക് ത്വക്കിൽ ഉണ്ടാകുന്ന അർബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും [6]. ഇലകളിൽ നിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽ നിന്ന് ക്ലോറോഫോമിൽ ലയിപ്പിച്ചെടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവ-കീടനാശിനിയാണ്[7] രസാദി ഗുണങ്ങൾ രസം :കഷായം, തിക്തം ഗുണം :സ്നിഗ്ധം വീര്യം :ശീതം വിപാകം :കടു [8] ഔഷധയോഗ്യ ഭാഗം മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് [8] ആയുർവേദത്തിൽ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്[1]. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം[4] പുളി (മരം)
പുളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുളി (വിവക്ഷകൾ) എന്ന താൾ കാണുക.
പേരിനു പിന്നിൽ ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.രസാദി ഗുണങ്ങൾ രസം :അമ്ലം ഗുണം :ഗുരു, രൂക്ഷം വീര്യം :ഉഷ്ണം വിപാകം :അമ്ലം [1] വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഔഷധയോഗ്യ ഭാഗം ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി [1] Mahogany
From Wikipedia, the free encyclopedia
This article is about the timber. For other uses, see Mahogany (disambiguation).
Honduran mahogany Mahogany is a kind of wood—the straight-grained, reddish-brown timber of three tropical hardwood species of the genus Swietenia, indigenous to the Americas,[1] part of the pantropical chinaberry family, Meliaceae. The three species are: Honduran or big-leaf mahogany (Swietenia macrophylla), with a range from Mexico to southern Amazonia in Brazil, the most widespread species of mahogany and the only true mahogany species commercially grown today.[1] Illegal logging of S. macrophylla, and its highly destructive environmental effects,[2] led to the species' placement in 2003 on Appendix II of Convention on International Trade in Endangered Species (CITES), the first time that a high-volume, high-value tree was listed on Appendix II.[3] West Indian[4] or Cuban mahogany (Swietenia mahagoni), native to southern Florida and the Caribbean, formerly dominant in the mahogany trade, but not in widespread commercial use since World War II.[1] Swietenia humilis, a small and often twisted mahogany tree limited to seasonally dry forests in Pacific Central America that is of limited commercial utility.[1] Some botanists believe that S. humilis is a mere variant of S. macrophylla.[1] While the three Swietenia species are classified officially as "genuine mahogany", other Meliaceae species with timber uses are classified as "true mahogany." (Only the Swietenia species can be called "genuine mahogany.") Some may or may not have the word mahogany in their trade or common name. Some of these true mahoganies include the African genera Khaya and Entandrophragma;[1] New Zealand mahogany or kohekohe (Dysoxylum spectabile);[5] Chinese mahogany, Toona sinensis;[6] Indonesian mahogany, Toona sureni;[7][8] Indian mahogany, Toona ciliata;[9] Chinaberry, Melia azedarach; Pink Mahogany (or Bosse), Guarea; Chittagong (also known as Indian Mahogany), Chukrasia velutina; and Crabwood Carapa guianensis. Some members of the genus Shorea (Meranti, Balau, or Lauan) of the family Dipterocarpaceae are also sometimes sold as Philippine mahogany,[1] although the name is more properly applied to another species of Toona, Toona calantas.[10] Mahogany is a commercially important lumber prized for its beauty, durability, and color, and used for paneling and to make furniture, boats, musical instruments and other items. The leading importer of mahogany is the United States, followed by Britain;[1] while the largest exporter today is Peru, which surpassed Brazil after that country banned mahogany exports in 2001.[11] It is estimated that some 80 or 90 percent of Peruvian mahogany exported to the United States is illegally harvested, with the economic cost of illegal logging in Peru placed conservatively at $40–70 million USD annually.[12][13] It was estimated that in 2000, some 57,000 mahogany trees were harvested to supply the U.S. furniture trade alone.[1] Mahogany is the national tree of the Dominican Republic[14] and Belize.[15] A mahogany tree with two woodcutters bearing an axe and a paddle also appears on the Belizean national coat of arms, under the national motto, Sub umbra floreo, Latin for "under the shade I flourish."[15]
Pterocarpus marsupium
ഭേദ്യമായ അവസ്ഥയിൽ (IUCN 2.3)[1] ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Fabales കുടുംബം: Fabaceae ഉപകുടുംബം: Faboideae Tribe: Dalbergieae ജനുസ്സ്: Pterocarpus വർഗ്ഗം: P. marsupium ശാസ്ത്രീയ നാമം Pterocarpus marsupium Roxburgh വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) ഇംഗ്ലീഷ്: Indian keno tree [1] 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു[2] വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.[2] പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് [3]
വേങ്ങയുടെ രേഖാ ചിത്രം 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു. വിവരണം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്. രാസഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസുപ്പിൻ pterosupin,, എപികറ്റെചിൻ epicatechin,, പ്റ്റെറോസ്റ്റിബിൻ pterostilbene, കീനൊറ്റാന്നിക് ആസിഡ് kinotannic acid, ബീറ്റ-യൂഡിസ്മോൾ beta-eudesmol, മാർസുപോൾ marsupol, കീനോയിൻ kinoin, കീനോ-റെഡ് kino-red എന്നീ രാസപദാർത്ഥങ്ങൾ വേങ്ങ കാതലിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പ്രധാന സക്രിയ ഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസ്റ്റിബിൻ Pterostilbene, ആൽകലോയ്സ് Alkaloids 0.4%, ടാന്നിൻ Tannins 5% എന്നിവയാണ്. രസാദി ഗുണങ്ങൾ (ആയുർവേദത്തിൽ) രസം :കഷായം ,തിക്തം ഗുണം :ലഘു, രൂക്ഷം വീര്യം :ശീതം വിപാകം :കടു [5] ഔഷധയോഗ്യ ഭാഗം കാതൽ, തൊലി, കറ [5] പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട് [6][7] തരം 2 പ്രമേഹ (Type II diabetes)കുറിപ്പ് 1 രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.[2][8][9][10][11][12]. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും[13] അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്[14] വേങ്ങയുടെ തടി ഔഷധപ്രയോഗങ്ങൾ പ്രമേഹം വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്. ആർത്തവരോധം വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും അതിസ്ഥൗല്യം വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു. പീനസം വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും
നീർമരുതിന്റെ ഇലകൾ ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ. ആസ്ത്മ ചികിത്സയിൽ പ്രമേഹ ചികിത്സയിൽ ക്ഷയ രോഗ ചികിത്സയിൽ ദന്ത ധാവനത്തിന് നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.[2] ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.[3] അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു. [3] ഐതിഹ്യം പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
ദന്തപ്പാല
ഇലകൾക്ക് 8-10 സെ.മീ നീളം ഉണ്ട്, 12 ജോഡി ഞരമ്പുകൾ പ്രധാനമായും കാണപ്പെടുന്നു ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബർമ്മയിലും ധാരാളം കണ്ടുവരുന്നു. എന്നാൽ കേരളത്തിൽ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോൾ പല സ്ഥലത്തും ധാരാളം വളർത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.[2] വിവരണം ദന്തപാലയുടെ കായ്- ഒരു പൂവിൽ നിന്നും രണ്ട് കായ് ഒട്ടിച്ചേർന്ന രീതിയിൽ ഉണ്ടാകും 5-10 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരം. ഇലയിലും തണ്ടിലും വെള്ള കറയുണ്ട്. തടിക്ക് വെണ്ണ നിറം. ഇലകൾ വിവിധ വലിപ്പത്തിൽ കാണപ്പെടുന്നു. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപർണ്ണങ്ങളില്ല. ഇലക്ക് 8-15 സെ.മീ. നീളവും 3-6 സെ.മീ. വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ കാണപ്പെടുന്നു. വെള്ള നിറത്തിലുള്ള പൂക്കൾ പൂങ്കുലയിൽ കാണുന്നു. പൂക്കൾക്ക് മണമുണ്ട്. ബാഹ്യദളപുടം ദീർഘസ്ഥായി, ബാഹ്യ ദളപുടത്തിനും ദളപുടത്തിനും 5 കർണ്ണങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും 2 കായ് ഉണ്ടാകും. അവയുടെ അഗ്രം ഒട്ടിച്ചേർന്നിരിക്കും .[3] ഔഷധയോഗ്യ ഭാഗം ഇല, പട്ട , വിത്ത് രസാദി ഗുണങ്ങൾ രസം : തിക്തകഷായം ഗുണം :രൂക്ഷം വീര്യം :ശീതം വിപാകം :കടു രാസഘടകങ്ങൾ ഇലകളിൽ അമിനോ ആസിഡുകളും ഫ്ലാവനോയ്ഡുകളും ലൂപിയോൾ എന്ന ട്രൈടെർപ്പനോയ്ഡും ബീറ്റ സൈറ്റോസ്റ്റീറൊൾ എന്ന സ്റ്റീറോയ്ഡും അടങ്ങിയിരിക്കുന്നു. ട്രിപ്റ്റോഫാൻ, ഒക്റ്റാഡെകെനോയിക് അമ്‌ളം, ആസ്പർടിക് അമ്‌ളം, ഗ്ലൈസീൻ, ല്യൂസീൻ, ഗ്ലൂടാമിക് അമ്‌ളം, എന്നിവയാണ് അമീനോ അമ്‌ളങ്ങൾ. റൈറ്റിൻ, ഹെസ്പെറിഡിൻ, ബീറ്റാ ആമൈറിൻ എന്നീ ഫ്‌ളാവനോയ്ഡുകൾ അടങ്ങിയിരിക്കുന്നു. [വിത്ത്|വിത്തിൽ]] ലിനോലിക് അമ്‌ളം, ഒലേയിക് അമ്‌ളം, മൈരിസ്റ്റിക് അമ്‌ളം, പാമിറ്റിക് അമ്‌ളം സ്റ്റീയറിക് അമ്‌ളം എന്നിവ ഉണ്ട്. ഔഷധപ്രയോഗങ്ങൾ ഈ ഔഷധം തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ഉള്ളതാണ്. അഷ്ടാംഗഹൃദയാദി ആയുർവേദഗ്രന്ഥങ്ങളിൽ ഒന്നിലും ഈ ദന്തപ്പാലയെക്കുറിച്ച് പ്രസ്താവങ്ങൾ കാണുന്നില്ല.[2] [അവലംബം ആവശ്യമാണ്] ബൃഹദ് ദന്തപ്പായ തൈലവും അയ്യപ്പാല തൈലവും ദന്തപ്പാല ചേർന്ന വെളിച്ചെണ്ണ തൈലമാണ്. സോറിയാസിസ് എന്ന ത്വക് രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധമാണ് ദന്തപ്പാല. ഇതിന്റെ ഇല കൊണ്ടുവന്ന ഇരുമ്പ് തൊടാതെ നുള്ളി നുള്ളി ചെറുതാക്കി ഒരു മൺചട്ടിയിൽ ഇട്ട്, മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ എന്ന തോതിൽ) വെയിലത്ത് വയ്ക്കുക. ഏഴ് ദിവസം മുഴുവനും വെയിൽ കൊള്ളിച്ചതിനുശേഷം എട്ടാം ദിവസം പിഴിഞ്ഞ് അരിച്ച് എടുത്ത് ഒരു കുപ്പിയിൽ ആക്കുക. (പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുക) ഈ എണ്ണ വൈദ്യ നിർദ്ദേശപ്രകാരം അകത്തേയ്ക്ക് കഴിക്കാവുന്നതാണ്. പുറമേ പുരട്ടി രണ്ട് മണിക്കൂർ ഇരുന്നതിനുശേഷം സോപ്പ് തേയ്ക്കാതെ കുളിക്കണം. ഇത് മൂന്നു് മാസം തുടർന്നാൽ സോറിയാസിസ് എന്ന ത്വക് രോഗം മാറുന്നതാണ്.[2]
Pongamia Tree
കുമ്പിൾ ചെടി
Azadirachta indica സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ് ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്[1].
Curry tree
From Wikipedia, the free encyclopedia
This article is about Murraya koenigii or Bergera koenigii, a tree which produces an aromatic leaf often used in Indian cuisine. For the European plant sometimes referred to as curry plant, see Helichrysum italicum. Curry tree
Description Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India. Curry leaves in a tree in Assam It is a small tree, growing 4–6 m (13–20 feet) tall, with a trunk up to 40 cm (16 in) diameter. The aromatic leaves are pinnate, with 11–21 leaflets, each leaflet 2–4 cm (0.79–1.57 in) long and 1–2 cm (0.39–0.79 in) broad. The plant produces small white flowers which can self-pollinate to produce small shiny-black berries containing a single, large viable seed. Though the berry pulp is edible—with a sweet but medicinal flavour—in general, neither the pulp nor seed is used for culinary purposes.[2] The species name commemorates the botanist Johann König. The genus Murray commemorates Swedish physician and botanist Johan Andreas Murray who died in 1791. [2] Uses The leaves are highly valued as seasoning in southern and west-coast Indian cooking, and Sri Lankan cooking especially in curries, usually fried along with the chopped onion in the first stage of the preparation. In Sri Lanka curry tree is called Karapincha (කරපිංචා). They are also used to make thoran, vada, rasam and kadhi. In their fresh form, they have a short shelf life and do not keep well in the refrigerator. They are also available dried, though the aroma is largely inferior. They do, however, keep quite well frozen if well wrapped. Leaves can also be harvested from home-raised plants as it is also fairly easily grown in warmer areas of the world, or in containers where the climate is not supportive outdoors. The leaves of Murraya koenigii are also used as an herb in Ayurvedic medicine. They are believed to possess anti-diabetic properties.[3][4][5] Although most commonly used in curries, leaves from the curry tree can be used in many other dishes to add flavour. In Cambodia, Khmer toast the leaves in an open flame or roast it until crispy and then crush it into a soured soup dish called Maju Krueng. Murraya Koenigii, because of its aromatic characteristic properties, finds use and application in soap making ingredient, body lotions, diffusers, potpourri, scent, air fresheners, body fragrance, perfume, bath and massage oils, aromatherapy, towel scenting, spas and health clinics, incense, facial steams, hair treatments etc.. In the absence of tulsi leaves, curry leaves are used for rituals, such as pujas
മാങ്ങ]
മാങ്ങ
മാങ്ങകൾ; ഒരു മഴക്കാല ദൃശ്യം മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ[1]. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ് മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
പേരിനു പിന്നിൽ ചരിത്രം പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. എന്നാൽ ഋഗ്വേദത്തിൽ മാങ്ങയെപ്പറ്റി പരാമർശമില്ല, അത് ആര്യന്മാർ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാൽ ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന് വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം. [2] ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രി.മു. 327 ൽ ഇന്ത്യയിൽ വന്ന അലക്സാൻഡർ ചക്രവർത്തി സൈന്ധ് നദീതടത്തിൽ ഒരു മാന്തോപ്പ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇൻഡിക്കയിലും പരാമർശം ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകർഷിക്കാൻ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന് വിശ്രമിക്കാൻ ആമ്രധാരിക വലിയൊരു മാന്തോപ്പ് സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളിൽ വായിക്കാം. ക്രി.വ. 902 നും 968 നും ഇടയിൽ ജീവിച്ചിരുന്ന എബെൻ ഹാങ്കെലായിരുന്നു മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി.[3] ഫ്രയർ ജോർദാനുസ് 1300ൽ രചിച്ച മിറാബിലിസ് ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങൾ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വർത്തേമയും ബാർബോസയമ് തുടങ്ങി ഒട്ടനവധി സഞ്ചാരികൾ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും യൂറോപ്യൻ രാജ്യങ്ങളിൽ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം. മുഗൾ ഭരണകാലം മാങ്ങായുടെ സുവർണ്ണകാലമായിരുന്നു. ഏറ്റവും നല്ല ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അക്ബർ. അദ്ദേഹം ഗുണസ്വഭാവങ്ങൾ അടിസ്ഥാനപ്പെടുത്തി മാങ്ങയെ ഇനം തിരിക്കാൻ ശ്രമം നടത്തി. അക്ബർ ചക്രവർത്തിക്ക് സ്വന്തമായി ദർഭംഗക്കടുത്ത് ലാൽബാഗ് എന്ന് പേരിൽ ഒരു ലക്ഷത്തോളം മാവുകൾ ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി 300 കൊല്ലങ്ങൾക്ക് ശേഷം അത് ചാൾസ് മാരീസ് എന്ന ഇംഗ്ലീഷുകാരൻ സന്ദർശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകൾ ഉണ്ട്. [3] എന്നാൽ മുഗൾ വംശസ്ഥാപകനായ ബാബർ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത് അർഹിക്കുന്നതിലേറെയാണെന്നാണ് ബാബർ നാമയിൽ അദ്ദേഹം എഴുതിയത്. [4] ഉത്ഭവം ഒരു മാവിൻ തോട്ടം- പളനി മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ് കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർവ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം എന്നാണ് പോപനോവിന്റെ അഭിപ്രായം [5]മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്.[3]മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്[6] വിതരണം
കൊന്നയുടെ ഫലം സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം [3] എന്നൊക്കെയാണ് പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര്. വിതരണം ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണൽവൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്. വിവരണം കൊന്ന മരം 12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്. 22-50 സെം.മീ നീളമുള്ള ഇലകളാണ് കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്. കണിക്കൊന്നയുടെ കായ്കൾ പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ[അവലംബം ആവശ്യമാണ്] കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ് പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.[4] രസാദി ഗുണങ്ങൾ രസം :തിക്തം, മധുരം ഗുണം :ഗുരു, മൃദു, സ്നിഗ്ധം വീര്യം :ശീതം വിപാകം :മധുരം[5] ഔഷധയോഗ്യ ഭാഗം മരപ്പട്ട, വേര്, ഫലമജ്ജ [5] രാസഘടകങ്ങൾ 1,8-ഡൈഹൈഡ്രോക്സി -30 കാർബോക്സിൽ - ആന്ത്രാക്വിനോൺ ആണ് ഇതിൽ നിന്ന് വേർതിരിച്ചിട്ടുള്ള പ്രധാനഘടകം. വേരിലും തൊലിയിലും ടാനിനും അടങ്ങിയിട്ടുണ്ട്. ഫലത്തിന്റെ മജ്ജയിൽ മ്യൂസിലേജ് പെക്റ്റിൻ എന്നിവയും ഉണ്ട്. ഉപയോഗങ്ങൾ കൊന്നപ്പൂക്കൾ ഔഷധഗുണം കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു [6] ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ് അലങ്കാരം അലങ്കാരച്ചെടിയായും തണൽവൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു.
നെല്ലി
നെല്ലി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും. ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്തലത്ത് ധാരാളം നല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും. [[രാജസ്ഥാനിൽ ജനുവരിയിലും കായ്കൾ ഉണ്ടാവും.[1]
Percentages are relative to US recommendations for adults.
ആവണക്ക് Castor oil plant
രക്തചന്ദനം
രക്തചന്ദനം Pterocarpus santalinus
വംശനാശത്തിന്റെ വക്കിൽ (IUCN 2.3) ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae (unranked): Angiosperms (unranked): Eudicots (unranked): Rosids നിര: Fabales കുടുംബം: Fabaceae ഉപകുടുംബം: Faboideae Tribe: Dalbergieae ജനുസ്സ്: Pterocarpus വർഗ്ഗം: P. santalinus ശാസ്ത്രീയ നാമം Pterocarpus santalinus L.f. ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്[1].
പേരാൽ
കണ്ണൂർ സയൻസ് പാർക്കിലുള്ള പേരാൽ പരാഗണം ഓരോ ആൽമരത്തിനും പരാഗണം നടക്കണമെങ്കിൽ ഓരോ പ്രത്യേകം കടന്നലുകൾ ആവശ്യമാണ്. പേരാലിന്റെ കടന്നൽ യൂപ്രിസ്റ്റിന മാസോണി ആണ്. [2] ആവാസവും വിതരണവും ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം. പുറത്തുനിന്നും കൊണ്ടു വന്ന പേരാൽ മരങ്ങൾ ഹവായിയിലും ഫ്ലോറിഡയിലും ഉണ്ട്. ഫ്ലോറിഡയിൽ പേരാലുകൾ ധാരാളമായി വളരുന്നുണ്ട്. ഹവായിയിൽ പേരാലിന്റെ കടന്നലിനെ കൊണ്ടുവന്നിട്ടില്ലാത്തതിനാൽ അവിടെ പേരാൽ വ്യാപനം നിയന്ത്രിതമാണ്. ഹവായിയിലേക്ക് ആ കടന്നൽ വരാതിരിക്കാൻ അതീവ കരുതൽ എടുത്തിരിക്കുന്നു. [3] ലോകത്താകെ നനവുള്ള ഉഷ്ണമേഖലയിൽ പേരാൽ നട്ടുവളർത്തലിലൂടെ വ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്. 1925-ൽ ഒരു ഇടിമിന്നലിനെത്തുടർന്ന് വെട്ടിച്ചെറുതാക്കുന്നതുവരെ കൊൽക്കത്തയിലെ 200-250 വർഷം പ്രായമായ പേരാലായിരുന്നു ഏറ്റവും വലിയ വൃക്ഷം. ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. ഇതിന് 1100-ഓളം വേരുകൾ ഉണ്ട്.പലതരം ജീവജാലങ്ങൾ ഈ മരത്തിലുണ്ട്. വാരണസിയിലും ബെംഗളൂരുമുള്ള പേരാലുകളും വലിപ്പത്തിന്റെ കാര്യത്തിൽ പ്രസിദ്ധങ്ങളാണ്. നർമദാ തീരത്തുണ്ടായിരുന്ന പ്രസിദ്ധമായ പേരാൽച്ചുവട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ 7000 ഭടന്മാർക്ക് തമ്പടിക്കാൻമാത്രം വിസ്താരമുണ്ടായിരുന്നത്രേ. വെള്ളപ്പൊക്കത്താൽ ഇതിന്റെ വലിപ്പംവളരെ കുറഞ്ഞിരുന്നെങ്കിലും അതിന്റെ അവശേഷിച്ച ഭാഗത്തിന് 2000 അടി ചുറ്റളവു ഉണ്ടായിരുന്നെന്ന് 1813-15-ൽ എഴുതിയ ഓറിയന്റൽ മെംവാസ് എന്ന പുസ്തകത്തിൽ ജയിംസ് ഫോബ്സ് പറഞ്ഞിട്ടുണ്ട്. ആ മരത്തിന് 3000-ലേറെ തായ്‌വേരുകൾ ഉണ്ടായിരുന്നു.[4] രസാദി ഗുണങ്ങൾ രസം - കഷായം, മധുരം ഗുണം - ഗുരു, രൂക്ഷം വീര്യം - ശീതം വിപാകം: കടു [5] ഔഷധയോഗ്യ ഭാഗം തൊലി, പൂമൊട്ട്, പൂവ്, കായ് [5] ഉപയോഗം പേരാൽ നല്ല തണൽ മരമാണ്. ഗ്രാമാതിർത്തിയിൽ വച്ചുപിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ കാണുന്നു. ജലദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരൻ ബൃഹൽസംഹിതയിൽ പറഞ്ഞിട്ടുണ്ട്. തടിക്ക് മങ്ങിയ വെള്ളനിറമാണ്. കടുപ്പവുമുണ്ട്. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന് കൊള്ളാം. വെള്ളത്തിൽ ദീർഘകാലം കേടുകൂടാതെ കിടക്കുന്നതുകൊണ്ട് കിണറിന് അടിയിൽ പാകാൻ ഉപയോഗിക്കുന്നു. മണ്ണൊലിപ്പു തടയാനും പേപ്പർ പൾപ്പുണ്ടാക്കാനും കാലിത്തീറ്റയ്ക്കായും എല്ലാം പേരാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. ഫ്രഞ്ച് പോളിഷിൽ ചേർക്കുന്ന ഷെല്ലാക് ഉണ്ടാക്കുന്നത് ആലിൽ ജീവിക്കുന്ന ചില തര കീടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നൂൽ പോലെയുള്ള പശ ഉപയോഗിച്ചണ്. പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധാംശവുമുണ്ട്. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛർദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്. ത്വക് രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു. വേര്, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു. വായു മലിനീകരണം മരങ്ങളുടെ വളർച്ചയേയും നിലനിൽപ്പിനേയും ബാധിക്കാറുണ്ട്. പല മരങ്ങൾക്കും അതിനെ ചെറുത്തുനിൽക്കാനുള്ള കഴിവ് പലതരത്തിലാണ്. അഹമ്മദാബാദിൽ നടത്തിയ ഒരു പഠനത്തിൽ മനസ്സിലായത് വായുമലിനീകരണത്തിൽ പിടിച്ചുനിൽക്കാൻ മറ്റു പലതരം മരങ്ങളേക്കാൾ കഴിവ് പേരാലിനാണെന്നാണ്. അമേരിക്കയിലെ ആദ്യ പേരാൽ നട്ടത് തോമസ് ആല്വാ ഏഡിസൺ ആണ്. അദ്ദേഹത്തിന്റെ ഫ്ലൊറിഡയിലെ ഫോർട് മെയേഴ്‌സിലെ ഭവനത്തിൽ 1925-ൽ നട്ട മരമാണത്. ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന പേരാലിന്റെ തൈ പ്രമുഖ റബർ വ്യവസായിയായ ഹാർവി ഫയർസ്റ്റോൺ ആണ് അദ്ദേഹത്തിനു നൽകിയത്. 64 അടി ഉയരത്തിൽ ഒരേക്കറോളം സ്ഥലത്ത് ഇന്നത് വളർന്നു നിൽക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയ്ക്ക് റബ്ബറിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നപ്പോൾ റബ്ബർ പോലെയുള്ള മറ്റു വസ്തുക്കൾ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് റബ്ബർപാൽ പോലെ കറയുള്ള പേരാൽ ഗവേഷണാർത്ഥം നട്ടുവളർത്തിയത്.[6] ആൽവർഗ്ഗത്തിലെ മരത്തിന്റെ പാലിൽ 3 ശതമാനം ലാറ്റക്സ് ആണുള്ളത്. പരീക്ഷണം നടത്താൻ നിരവധി ആൽവൃക്ഷങ്ങൾ നാട്ടുവളർത്തി പരീക്ഷണം നടത്തിയിരുന്നു. ജലസംരക്ഷണം ആൽമരങ്ങൾ മുറിച്ചുമാറ്റുനത് വരൾച്ചയുടെ കാഠിന്യം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗ് നടത്തിയ പഠനത്തിൽ വ്യാപകമായി കേരളത്തിൽ ആൽമരങ്ങൾ മുറിച്ചുമാറ്റിയതും പകരം നട്ടുവളർത്താത്തതും ജലദൗർലഭ്യം വർധിപ്പിക്കാനിടയായതായി കാണിക്കുന്നു. വരൾച്ചയും ചൂടും വർധിക്കാൻ കാരണമായത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരങ്ങളിൽ 80 ശതമാനവും മുറിച്ചു മാറ്റിയതുകൊണ്ടാണത്രേ. ജലജൗർലഭ്യം ഉണ്ടാകാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വ്യക്തമായ പരാമർശം വരാഹമിഹിരൻ നടത്തിയിട്ടുണ്ട്. പേരാലിന്റെ തൊലി, പൂമൊട്ട്, പൂവ്, കായ് എന്നിവയ്ക്ക് ഔഷധഗുണമുള്ള പേരാൽ വായുമലിനീകരണത്തെ പിടിച്ചുനിർത്താൻ ഏറ്റവും കഴിവുള്ള മരമാണെന്ന് അഹമ്മദാബാദിൽ നടന്ന ഒരു ഗവേഷണത്തിൽ പറയുന്നു. ആലിൻകായകൾ ഭക്ഷിക്കുന്ന കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് ആൽമരങ്ങളുടെ വ്യാപനത്തിന് പ്രധാനമായി സഹായിച്ചിരുന്നതെങ്കിലും കാക്കകളും പക്ഷികളും വംശനാശഭീഷണി നേരിടുന്നതും ആൽമരങ്ങളുടെ വ്യാപനത്തെ ബാധിക്കുന്നുണ്ടെന്നും ഈ പഠനത്തിൽ പറയുന്നു.[7] മറ്റു കാര്യങ്ങൾ പേരാലിന്റെ ഇലയിലാണ് കൃഷ്ണൻ വിശ്രമിക്കുന്നത്.[8] കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മ്രരാമി - എന്ന് ബാലമുകുന്ദാഷ്ടകത്തിൽ പറയുന്നു. ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ് പേരാൽ. ഉത്തരേന്ത്യയിൽ മിക്കവാറും ചെറുതോ വലുതോ ആയ ഒരു അമ്പലവും അതിനു ചുവട്ടിൽ കാണും, ഇല്ലെങ്കിലും ആ മരത്തെ തന്നെ പൂജിക്കാറുമുണ്ട്. കടുത്തചൂടിൽ പക്ഷിമൃഗാദികൾക്കും വഴിപോക്കർക്കും അഭയം നൽകുന്ന പേരാൽ ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗമായി കരുതപ്പെടുന്നു. എല്ലാ വഴിവക്കിലും ഗ്രാമങ്ങളിലും പേരാൽ നട്ടുവളർത്താറുണ്ട്. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത്. പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്. ഇന്ത്യയുടേ ദേശീയ വൃക്ഷമാണ് പേരാൽ.[9] എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു. വീടിന്റെ പൂർവ്വഭാഗത്ത് പേരാൽ ശുഭലഷണമാണ്. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പ്രേതബാധ മാറ്റാൻ പാണൻമാർ നടത്തുന്ന പാതാളഹോമത്തിനും ഗർഭസ്ഥശിശു ആണാവാൻ കടിഞ്ഞൂൽഗർഭത്തിന്റെ മൂന്നാം മാസത്തിൽ ബ്രാഹ്മണസ്ത്രീകൾ അനുഷ്ഠിക്കുന്ന പുംസവനത്തിനും പണിയജാതിയിലുള്ളവർക്ക് മരണാനന്തരചടങ്ങുകൾ നടത്തുവാനും പേരാലിന്റെ കൊമ്പുവേണം. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. ചക്രദത്തത്തിൽ പേരാലിനെക്കുറിച്ച് രസകരമായ് പരാമർശമുണ്ട്. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ! വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന് ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗശക്തിയെ ആത്മാവിന്റെ അത്ഭുതപ്രതിഭാസത്തോട് ഛാന്ദോഗ്യോപനിഷത്തിൻ ഉപമിച്ചിട്ടുണ്ട്. ചിലർക്ക് പേരാലിന്റെ പാൽപോലെയുള്ള കറ തൊലിക്കും കണ്ണിനും അലർജിക്ക് കാരണാമാവാറുണ്ട്. കൃഷ്ണനാലിന്റെ ഇല കൃഷ്ണനാൽ പേരാലിന്റെ ഒരു ചെറിയ വകഭേദം. ഇലകൾ കുമ്പിളുകൂട്ടിയതുപോലിരിക്കും. കൃഷ്ണൻ ചെറുതായിരിക്കുമ്പോൾ ഭക്ഷണം നൽകാൻ കുമ്പിളുകൂട്ടിയതാണത്രേ, അതുകൊണ്ട് കൃഷ്ണനാൽ എന്നു പേർ വന്നു .
അരണമരം
അരണമരത്തിന്റെ വിത്തുകളും പഴങ്ങളും ഇന്ത്യൻ വംശജനായ നിത്യഹരിതവൃക്ഷമാണ് അരണമരം. (ശാസ്ത്രീയനാമം: Polyalthia longifolia) ശബ്ദമലിനീകരണത്തെ അകറ്റാനായാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഒട്ടും മുറിച്ച് നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. വളയുന്നതും ബലമുള്ളതുമായ തടിയാണ് അരണമരത്തിന്റേത്. ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്. വിതരണം ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു. ഇലകൾ ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകൾക്ക്. kite swallowtails പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ് വളരുന്നത്. പൂക്കൾ നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ. കായകൾ 10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്. അവ തന്നെയാണ് വിത്തുവിതരണം നടത്തുന്നതും. ഔഷധഗുണങ്ങൾ പനി, ത്വക് രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. . വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.
|