എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2826372 |
ഇമെയിൽ | lfchss@yahoo.com |
വെബ്‍സൈറ്റ് | www.Lfchssirinjalakuda.org |
കോഡുകൾ | |
സ്കൂൾ കോഡ് | 23027 (സമേതം) |
യുഡൈസ് കോഡ് | 32070700706 |
വിക്കിഡാറ്റ | Q64089573 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1580 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr. കൊച്ചുത്രേസ്യ ടി ഐ |
പി.ടി.എ. പ്രസിഡണ്ട് | ജയ്സൻ കരേപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ. ജോസ് |
അവസാനം തിരുത്തിയത് | |
30-06-2022 | 23027 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേതമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാൻ ആരംഭിച്ചു.
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ..എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സ്ഥാപിച്ചുകൊണ്ട് സ്ത്രീകുടുംബത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. " പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
ചരിത്രം
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് " പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു.
"അറിവും സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതിൽ ലിറ്റിൽ ഫ്ലവർ ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം, അർപ്പണബോധമുള്ള നേതൃത്വനിരയും നിസ്വർത്ഥസഹകരണവും കാഴ്ച വയ്ക്കുന്ന അധ്യാപകരും , ഗുരു ഭക്തിയുള്ള ശിഷ്യഗണവും , സർവ്വോപരി എല്ലാവരേയും കൈപിടിച്ചു നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹപുഷ്പങ്ങളും , സർവ്വേശ്വരന്റെ കൃപാകടാക്ഷവും എൽ.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുള്ള 1981, 90, 93, 99 നിരവധി പുരസ്ക്കാരങ്ങൾ എൽ.എഫിനെ തേടിയെത്തി. 100 % വിജയം , റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകൾ ഇവയെല്ലാം എൽ. എഫിന്റെ മാറ്റ് പതിന്മടങ്ങ് വർധിപ്പിച്ചവയാണ്.1982 ൽ അധ്യാപകർക്കുള്ള നാഷ്ണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മ്സ്ട്രസ്സ് ആയിരുന്ന സി. മേരി ജസ്റ്റിന് ലഭിച്ചു എന്നുള്ളത് എൽ.എഫിന്റെ ചരിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഗണിത-ശാസ്ത്ര-സാമൂഹ്യ-പ്രവൃത്തിപരിചയമേള കൂടാതെ ഗൈഡിങ്ങ് , ബാന്റ്സെറ്റ് എന്നിവയും മനോഹരമായി പ്രവർത്തിക്കുന്നു. പാഠ്യ അറിവുകൾക്കുപരി ജീവിതത്തിലുടനീളം വച്ചു പുലർത്തേണ്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ കെൽപ്പുള്ളതുമായ വിദ്യഭ്യാസ സമ്പ്രദായമാണ് എൽ.എഫിൽ നിലനിൽക്കുന്നത്.2011 മുതൽ ഓരോ ക്ലാസ്സ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി രൂപീകരിക്കുകയുണ്ടായി. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്. 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി .എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
വിദ്യാരംഗം
വിദ്യാർത്ഥിനികളുടെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. മാസത്തിലൊരിക്കൽ സാഹിത്യവേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ
* സാഹിത്യ മത്സരങ്ങൾ ( കഥ,കവിത,ലേേഖനം)
* പ്രശ്നോത്തരി
* കയ്യെഴുത്തുമാസിക കൺവീനർമാർ- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ
സയൻസ് ക്ലബ്
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച്
ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ
സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ
ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്. മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി.വി. രാമൻപ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനു
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
സയൻസ് ക്ലബ് കൺവീനർ - ശ്രീമതി.സോജ കെ.ജെ സയൻസ് ടീച്ചര് - ശ്രീമതി.കെ.എം റോസിലി ശ്രീമതി. പുഷ്പം മാഞ്ഞൂരാൻ സി. ജീന സി.അലീന സയൻസ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേഷ് നവീന ആന്റണി
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയിൽ
കൂട്ടായ പ്രവർത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യൽ സയൻസ് അദ്ധ്യാപകരും , ഈ വിഷയത്തിൽ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികൾ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.
ജൂൺ മാസം അവസാനവാരത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടി ക്ലബ്ബ്
പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വാർത്താൂബുള്ളറ്റിന് ബോർഡ് തയ്യാറാക്കി പ്രധാനവാർത്തകൾ പ്രദർശിപ്പിക്കുന്നു.
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). * ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
* പോസ്റ്റർ രചനാ മത്സരങ്ങൾ
* ഉപന്യാസ രചനാ മത്സരങ്ങൾ * പത്രവായന മത്സരങ്ങൾ
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മത്സരങ്ങൾ
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാർ അവതരണം
* സി.ഡി. പ്രദർശനം * പഠനയാത്രകൾ
* പ്രദർശനമത്സരങ്ങൾ
സ്കൂൾതലവിജയികൾ
^ ക്വിസ് മത്സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂൾ) അലീന ലൂയിസ്. കെ(യു.പി.) ^ പോസ്റ്റർ രചന - ജനസംഖ്യാദിനം - സ്റ്റാന്ഡേഡ്. പത്ത്. ഇ ^ പോസ്റ്റർ രചന - സ്പേസ് ഫോർ എഡ്യക്കേഷൻ - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) മെറിന് മരിയ(ഹൈസ്ക്കൂള്) ^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് നിഖിത വിന്നി. കെ ^ ഹിരോഷിമ ദിനം - പ്രസംഗം - കീര്ത്തന പ്രദീപ് ^ പാരിസ്ഥിതി ദിനം - സെമിനാർ - പത്ത് . ഡി. ^ ആർക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. കൃഷ്ണ എന്. രവി. ^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന്
സ്ക്കൂൾ തല പ്രദർശനമൽസരം.
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) വർക്കിങ് മോഡൽ - സോന ഫ്രാന്സിസ് സ്റ്റിൽ മോഡൽ - നൂറിന് റിയ. ടി. എസ്. അത്‌ലസ് നിർമ്മാണം - ജസ്റ്റീന ജോസ് ക്വിസ് മത്സരം - നൂറിന് റിയ. ടി. എസ്. പ്രസംഗം - സ്നേഹ. ജോണി.
മറ്റുള്ളവ -
2008- ൽ പത്രവായന മത്സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ്
2008- ൽ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) 2009 -ൽ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല് വീന ജോസ്(യു. പി.) 2009 -ൽ ക്വിസ് മല്സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) കൃഷ്ണ എന്. രവി.
ഗണിതശാസ്ത്രം
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിർബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാൻ തക്കവിധം കുട്ടികളിൽ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുക,
# ഗണിതശാസ്ത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങൾ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത വളർത്തുക,
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു.
പഠനപ്രവർത്തനങ്ങൾ -
^ പിന്നോക്കം നില്ക്കന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുന്നു.
^ മുന്നോക്കം നില്ക്കന്ന കുട്ടികൾക്ക് എൻ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
^ ക്വിസ് മത്സരങ്ങൾ, ഗണിതശാസ്ത്രപ്രദർശനങ്ങൾ തുടങ്ങിയവ എല്ലാ വർഷവും നടത്തിവരുന്നു.
^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോർഡിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്നു.
പ്രവൃത്തി പരിചയം
കുട്ടികളുടെ നൈസർഗ്ഗികമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ ലിറ്റിൽ ഫ്ലവർ
സ്ക്കൂൾ ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയതലത്തിലും കുട്ടികൾ
ഉന്നതമായ മികവ് പുലർത്തുന്നു എന്നതിൽ എൽ.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ
വർഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തിൽ ഒന്നാം സ്ഥാനം എൽ. എഫ്
സ്ക്കൂൾ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.
നേട്ടങ്ങൾ
^ റക്സിൻ വർക്കിൽ തുടർച്ചയായി നാലു വർഷവും ഒന്നാം സമ്മാനം നേടിയെടുക്കാൻ എൽ. എഫിലെ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ എൽ.എഫ്. സ്ക്കൂൾ "ബെസ്റ്റ് ഹൈസ്കക്കൂൾ ഇൻ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
^ ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബാഡ്മിന്റണ് വല നിർമ്മാണം,പനയോല കൊണ്ടുള്ള ഉൽപന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്‍ട് ടോയ്സ് , ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്ക് കെയിൻ വർക്ക് , റെക്സിൻ വർക്ക് , പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു.
വ്യക്തിത്വവികസനം മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത
പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ്
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
സെമിനാറുകൾ
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണൽ , കറേജിയസ് , സ്പിരിച്വൽ) മെമ്മറി ടിപ്സ്,
ഇൻഫ്ളുവന്സ് ഓഫ് മീഡിയ ഓൺ ചില്ഡ്രൺ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം
ക്ലാസ്സിലെ വിദ്യാര്ത്ഥികൾക്കായ് ഒരു ഏകദിന സെമിനാർ 2009 ഒാഗസ്റ്റ് 18 ന് സി.ധന്യ
സി.എഠ.സി. (ഡിഗ്രി ഇന് കമ്മ്യൂണിക്കേഷന്, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളിൽ
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബർ 26-നു ഒരു ഏകദിന സെമിനാർ
ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടർ, കിന്നരി മാഗസിൻ ) നേത്രുത്വത്തിൽ നടത്തപ്പെട്ടു.
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളർത്തിയെടുക്കാൻ ഉതകുന്ന ലൈംഗിക വിദ്യാഭ്യാസം 2009 ഒക്ടോബർ 3ന് ഗൈനക്കോളജിസ്റ്റ് ഡോ. ജോഫി . സി.എം.സി. 9, 10
ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തി.
കൗൺസിലിങ്ങ്
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക്
പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ,
സി.ലിയ എന്നിവർ പ്രവർത്തനനിരതരാണ്. കുട്ടികൾക്ക് ഉന്മേഷവും ഉണര്വും നല്കികൊണ്ട് പഠനരംഗത്തും
ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്.
സ്കൂൾ പ്രതിഭകൾ
# ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണാ എൻ.രവി രണ്ടാം സമ്മാനം നേടി.
# ഓഗസ്റ്റ് 8- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രല് സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണാ.എൻ.രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി.
# ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തില് സംസ്കൃതം ഉപന്യാസ മല്സരത്തില് അഖില സുരേഷും ഹിന്ദി ഉപന്യാസ മല്സരത്തില് നിരഞ്ജന . എച്ച് . മേനോുനും രണ്ടാം സ്ഥാനം നേടുകയുണ്ടായി. # ഇരിങ്ങാലക്കുട ഗേള്സ് സ്കൂളില് നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില് ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി.
# താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തില് ആറാം സ്ഥാനം നേടി # ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തില് എല് വീന. ജോസ് ഒന്നാം സ് ഥാനം നേടുകയും , ശിശുദിനറാലിയില് ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
കെ.സി.എസ്.എല് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കാ൯ അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കുമുളള ഒരു സംഘടനയാണ് കെ.സി.എസ്.എല്. വിശ്വാസം, പഠനം, സേവനം എന്നീ ത്രിവിധ മുദ്രാവാക്യങ്ങളിലൂന്നി വിദ്യാര്ത്ഥികളെ
ക്രിസ്തുവിലേയ്ക്ക് നയിക്കുന്ന പ്രസ്ഥാനമാണ് ഇത്. അടുത്ത തലമുറയില് ദൈവാഭിമുഖ്യവും മൂല്യബോധവുമുളള
നേതാക്കളായി മാറാന് കുട്ടികള്ക്ക് പരിശീലനം നല്കുന്ന സംഘടനയാണിത്. സ്കൂള്തല പ്രവര്ത്തന റിപ്പോര്ട്ട്
1. അധ്യയന വര്ഷാരംഭത്തില് അംഗങ്ങളെ ചേര്ത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും കെ.സി.എസ്.എല് സംഘടനാപ്രവര്ത്തനങ്ങള്ക്ക് ആരംഭം കുറിച്ചു.
2. ഓണാവധികാലത്ത് നടന്ന നേതൃത്വ പരിശീലന ക്യാമ്പില് യു.പി & ഹൈസ്ക്കൂള് വിഭാഗങ്ങളില് നിന്ന് 12 പേര് പങ്കെടുത്തു .
3. നിര്ദ്ധനരായ വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ.സി.എസ്.എല്. സംഘടന തയ്യാറാക്കിയ പദ്ധതിയില് ഈ വര്ഷവും എല് . എഫ്. വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 4. കെ.സി.എസ്.എല്. സംഘടനയുടെ മസ്തിഷ്ക്കവും ജീവനാഡിയും "സ്റ്റഡിസര്ക്കിള് " ആണ്. ഈ വര്ഷത്തെ രൂപത സ്റ്റഡി സര്ക്കിള് മത്സരത്തില് യു.പി & ഹൈസ്ക്കൂള് വിഭാഗത്തില് എല് . എഫ്. കുരുന്നുകള് ഒന്നാം സ്ഥാനം നേടുകയുണ്ടായി. 5. രൂപത കലാ സാഹിത്യമത്സരങ്ങളില് തുടര്ച്ചയായി ഈ വര്ഷവും യു.പി & ഹൈസ്ക്കൂള് വിഭാഗ ത്തില് എല് . എഫ്. വിദ്യാര്ത്ഥികള് ഓവറോള് കിരീടം നിലനിര്ത്തി . 6. രൂപതയില് ഹൈസ്ക്കൂള് വിഭാഗത്തില് കെ.സി.എസ്.എല് സംഘടനയില് മികച്ച പ്രവര്ത്തന ങ്ങള്ക്കുളള ട്രോഫി എല്.എഫ് സ്വന്തമാക്കി.
മാനേജ്മെന്റ്
മുൻ സാരഥികൾ
1935-65 | (സി.സെലിന്) |
1965-71 | () |
1971-78 | (സി.ക്ലരീസ) |
1978-84 | (സി.മേരി ജസ്ററിന്) |
1984-95 | (സി.മേഴ്സി) |
1995-2001 | (സി.ജോസ്റിറ്റ) |
2001-03 | (സി.മേഴ്സീന) |
2003-2006 | (സി.ദീപ്തി) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.347025921435238,76.21445343693355|zoom=18}}}}
|}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23027
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ