എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗൈഡിങ്ങ് വിസ്മയം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ്ങ് വിസ്മയം


                     ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന   എൽ.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
  
                     കാലം   മുതൽ‍ക്കെ   വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന   ഒരു    പ്രസ്ഥാനമാണ്    ഭാരത     ഗൈഡ്സ്. 
             
                     വർഷംതോറും   രാഷ്ട്രപതി,   രാജ്യപുരസ്ക്കാർ ,   ത്രിതീയഗൈഡ്സ്     എന്നീ     പുരസ്കാരങ്ങൾ    എൽ. 
                    
                     എഫിന്റെ    പ്രതിഭകൾ     സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.         കളികളും        കായികപരിശീലനങ്ങളും  
                     സാഹസിക കാര്യങ്ങളും   വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാർത്ഥികളുടെ    സമഗ്ര  വളർച്ചയ്ക്ക്   സഹായ
           
                     കരമാണ്.       ഗൈഡിങ്ങ്    സ്ഥാപകനായ   ബേഡൻ  പവ്വൽ  1907 -ൽ   വിഭാവനം  ചെയ്തതനുസരിച്ച്
                     ജന്മ ,  വർഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആർക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന
                     ങ്ങൾക്കുവേണ്ടിയുള്ള  സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി 
                     എൽ.എഫിൽ  ഭാരത്   ഗൈഡ്സ്  പ്രവർത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ   കായികവും  സാമൂഹികവും 
                     ബൗദ്ധികവും    ആത്മീയവുമായ   അന്ത:ശക്തികളെ   പൂർണ്ണമായും  വികസിപ്പിച്ച്,   അവരെ  വ്യക്തികൾ
                
                     എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ  എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തർദേശീയവുമായ  
                     സമൂഹങ്ങളിലെ    അംഗങ്ങൾ   എന്ന    നിലയ്ക്കും   വിദ്യാർത്ഥികളെ    വളർത്തിയെടുക്കുന്നതിൽ   എൽ.
                    എഫ്.  ശ്രദ്ധിക്കുന്നു.