എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്പോർട്സ് ക്ലബ്ബ്
കോവിഡാദാനന്തര ലോകത്ത് കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് സ്പോർട്സ് അത്യാവശ്യമായതിനാൽ സമ്മർ വെക്കേഷൻ ക്യാമ്പോട് കൂടി സ്കൂൾ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു ഫുട്ബോൾ, ഹാൻഡ് ബോൾ തുടങ്ങിയ ഗെയിംസുകളിൽ ആയി 60 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇവരിൽ നിന്നും സബ്ജില്ലാ ഗെയിംസിലും അത്‌ലറ്റിക്സിലും പങ്കെടുക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്താനും നമുക്ക് സാധിച്ചു. 2022 - 23 സബ്ജില്ലാ ഗെയിംസിൽ നമ്മുടെ ഖോ ഖോ ടീം ഒന്നാം സ്ഥാനം നേടി. ഫുട്ബോളിൽ സബ്ജൂനിയർ ടീമും ജൂനിയർ ടീമും മൂന്നാം സ്ഥാനം നേടുകയും നാലു കുട്ടികൾക്ക് ജില്ലാ ടീമിലോട്ട് സെലക്ഷൻ കിട്ടുകയും ചെയ്തു. ഇതിൽ ജൂനിയർ ടീം ജില്ലാ ഗെയിംസിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയർ ഹാൻഡ്‌ബോൾ ടീം സബ് ജില്ലാ ഗെയിംസിൽ രണ്ടാം സ്ഥാനവും ജൂനിയർ ടീം ഒന്നാം സ്ഥാനവും നേടി. ഇതുകൂടാതെ എല്ലാ എല്ലാ കുട്ടികളുടെയും സമഗ്ര വളർച്ചയ്ക്കായി പഴയ വർഷങ്ങളിലെ പോലെ ഒരു പുതിയറോബിക് എക്സസൈസ് പഠിപ്പിക്കുകയും അത് എന്നും പ്രാക്ടീസ് ചെയ്തു വരികയും ചെയ്യുന്നു.