എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

2022 ഒരു എത്തിനോട്ടം

2022-23 യു എസ് എസ് സ്കോളർഷിപ്പ്-

25 വിദ്യാർത്ഥിനികൾ

ഗിഫ്റ്റഡ് സ്റ്റുഡൻസ്-8

ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് ഇരിഞ്ഞാലക്കുടക്ക് ഓവറോൾ കിരീടം

ഓവറോൾ കിരീടം "ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവം"

ഹൈസ്കൂൾ വിഭാഗത്തിൽ- ഒന്നാം സ്ഥാനം

  • ഐടി
  • ശാസ്ത്രം
  • ഗണിതശാസ്ത്രം

ഹൈസ്കൂൾ വിഭാഗത്തിൽ- രണ്ടാം സ്ഥാനം

  • വർക്ക് എക്സ്പീരിയൻസ്,
  • സാമൂഹ്യ ശാസ്ത്രം

ഹൈസ്കൂൾ വിഭാഗത്തിൽ- മൂന്നാം സ്ഥാനം

  • സാമൂഹ്യശാസ്ത്രം

യുപി വിഭാഗം ഒന്നാം സ്ഥാനം

  • ഗണിതം

രണ്ടാം സ്ഥാനം

  • സാമൂഹ്യ ശാസ്ത്രം
  • ഐടി
  • വർക്ക് എക്സ്പീരിയൻസ്

ജില്ല ശാസ്ത്രോത്സവം

ഓവറോൾ കിരീടം ഐ ടി ക്ക്

ഐ ടി ഫെസ്റ്റ്

1.വെബ് പേജ് ഡിസൈനിങ്ങ്:ഒന്നാം സ്ഥാനം അനോര ബിനോജ്

2.ഡിജിറ്റൽ പെയിൻറിങ്ങ്:രണ്ടാം സ്ഥാനം മാളവിക വി എം

3.രചനയും അവതരണവും:മൂന്നാം സ്ഥാനം ഏയ്ഞ്ചൽ റോസ്

ഗണിതം

പ്യൂവർ കൺസ്ട്രക്ഷൻ :മൂന്നാം സ്ഥാനം A ഗ്രേയ്ഡ് ശിവാനി സജേഷ്

ശാസ്ത്രം

സയൻസ് സെമിനാർ:ഒന്നാം സ്ഥാനം ജിയന്ന അലക്സ്

സി വി രാമൻ പ്രബന്ധ മത്സരം:ഒന്നാം സ്ഥാനം അവ്യമ ബിജു

സ്റ്റിൽ മോഡൽ:മൂന്നാം സ്ഥാനം മീനാക്ഷി മനോജ്,ഉമ്മു കുൽസു

സാമൂഹ്യശാസ്ത്രം

അറ്റ്ലസ് നിർമ്മാണം:മൂന്നാം സ്ഥാനം സാൽമിഗ ഗിൽസൺ

വർക്ക് എക്സ്പീരിയൻസ്

റെക്സിൻ ഉൽപ്പന്നങ്ങൾ:രണ്ടാം സ്ഥാനം കാതറിൻ

സംസ്ഥാനതല ശാസ്ത്രോത്സവം തൃശ്ശൂർ ജില്ല യിൽ ഒന്നാം സ്ഥാനം

ഐ ടി ക്ക്

ഡിജിറ്റൽ പെയിൻറിങ്ങ്:രണ്ടാം സ്ഥാനം മാളവിക വി എം

വെബ് പേജ് ഡിസൈനിങ്ങ്:സി ഗ്രേയ്ഡ് അനോര ബിനോജ്

ശാസ്ത്രം

സയൻസ് സെമിനാർ: ജിയന്ന അലക്സ് എ ഗ്രേയ്ഡ്

സി വി രാമൻ പ്രബന്ധ മത്സരം: അവ്യമ ബിജു എ ഗ്രേയ്ഡ്

വർക്ക് എക്സ്പീരിയൻസ്

റെക്സിൻ ഉൽപ്പന്നങ്ങൾ: കാതറിൻ എ ഗ്രേയ്ഡ്

ഓവറോൾ കിരീടം കലോത്സവം എൽ എഫ് ഇരിഞ്ഞാലക്കുട

(എച്ച് എസ് വിഭാഗം)

എച്ച് എസ് ജനറൽ

ഗേൾസ് ഓൺലി

(യു പി വിഭാഗം)

ഓവറോൾ രണ്ടാം സ്ഥാനം
  • 1977 ൽ നമ്മുടെ സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു.
  • 1982-ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
  • 1985-86 അധ്യയനവർഷത്തിലെ ഏറ്റവും മികച്ച സംസ്കൃതഭാഷാധ്യാപികക്കുള്ള പ്രഥമ അവാർഡ് ഈ വിദ്യാലയത്തിലെ ശ്രീമതി. ഇന്ദിരദേവി ടീച്ചർക്ക് ലഭിക്കുകയുണ്ടായി.
  • 1988-89 ല 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി .കവിത ബാലകൃഷ്ണന് ഇൻഡോ സോവിയറ്റ് സംഘടനയുടെ ചിത്രരചനാ മത്സരത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള നെഹ്റു അവാർഡ് ലഭിച്ചു.ഇപ്രകാരം ലഭിക്കുന്നത് കേരളത്തിന് ഇതാദ്യമായാണ്.ഒരു മാസം സൗജന്യമായി സോവിയറ്റ് നാട്ടിൽ താമസിക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യം ഈ കുട്ടിക്ക് ലഭിച്ചു.
  • 2004-2005അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് പി.ടി.എ ആയി നമ്മുടെ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ടു .
  • 2010 -ൽ കേരള പുരാവസ്തു ചരിത്ര സമസ്യ ഏർപ്പെടുത്തിയ ക്വിസ് മത്സരത്തിൽ കുമാരി.നൂറിൻ റിയയും കുമാരി .കൃഷ്ണ.എൻ‍.രവിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.25000/- രൂപയുടെ ക്യാഷ് അവാർഡും ട്രഫിയും നേടി.കൊച്ചി മഹാരാജാസ്സ് കോളേജിൽ വച്ച് നടൻ മമ്മുട്ടിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി .
  • 2010 മുതൽ 2015 വരെ സ്ക്കൂളിനെ നയിച്ച സി.ഫ്ലോറൻസിന് 2013-ൽ ഇരിങ്ങാലക്കു‌ട വിദ്യാഭ്യാസ ജില്ല ഏർപ്പെടുത്തിയ പ്രഥമ "ആചാര്യ ശ്രേഷ്ഠ "അവാർഡ് ലഭിച്ചു.
  • 2014-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സേവന മിത്ര അവാർ‍ഡ് മികച്ച സേവനത്തിനുള്ള ബഹുമതി വിദ്യാലയത്തിലെ അനധ്യാപികയായ ശ്രീമതി.ജോയ്സി കെ.കെ ക്ക് ലഭിച്ചു.
  • 2014-ൽ ദേശീയ കായിക മത്സരത്തിൽ ജാവലിൻ ത്രോ ഇനത്തിൽ കുമാരി. വിഷ്ണുപ്രിയ ( വിദ്യാർത്ഥിനി ) രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • 2016 -ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഗുരുപ്രിയ അവാർഡ് വിദ്യാലയത്തിലെ അധ്യാപികയായ സി.പുഷ്പയ്ക്ക് ലഭിച്ചു
  • .2018- ൽ കുമാരി .ആൻസി.വി.ജോസ് ( വിദ്യാർത്ഥിനി ) സംസ്ഥാന സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കൊൽക്കത്തയിൽ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
  • 2018-ൽ സംസ്ഥാന യുവജനോത്സവ മത്സരത്തിൽ 3 ഇനങ്ങളിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.വന്ദേമാതരം കഥയെഴുത്ത് (കുമാരി പാർവ്വതി വിജയകുമാർ )പ്രസംഗം ( കുമാരി ഗായത്രി . ടി )
  • 2019-ൽ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ വസ്ത്ര നിർമ്മാണ മത്സരത്തിൽ കുമാരി ലിമ്ന സി തോമസ് ( വിദ്യാർത്ഥിനി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി.
  • 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി.