നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം | |
|---|---|
| വിലാസം | |
പ്രമാടം മല്ലശ്ശേരി പി ഒ പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 30 - 5 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04682335681 |
| ഇമെയിൽ | netajihspramadom@gmail.com |
| വെബ്സൈറ്റ് | https://schoolwiki.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38062 (സമേതം) |
| എച്ച് എസ് എസ് കോഡ് | 3100 |
| യുഡൈസ് കോഡ് | 32120300303 |
| വിക്കിഡാറ്റ | Q87595986 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പ്രമാടം |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഡി ഇ ഒ |
| സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 588 |
| പെൺകുട്ടികൾ | 597 |
| ആകെ വിദ്യാർത്ഥികൾ | 1185 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 209 |
| അദ്ധ്യാപകർ | 15 |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Cpraveenpta |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലെ പ്രമാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ
ചരിത്രം
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും 36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രോജക്ട് ഗണിതം
- വിജയശ്രീ പ്രോജക്ട്
- എഴുത്തുകാർ സംസാരിക്കുന്നു
- പാഠത്തിന്റെ നടകാവിഷ്ക്കാരം.
- നാടകീയ സംഭാഷണാവതരണം
- വിജയ മധുരം
- ആയിരം മഴക്കുഴികൾ
- കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം
- കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം.
- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം.
- നേതാജി ഹെൽത്ത് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- സ്കൂൾ യൂട്യൂബ് ചാനൽ
- ഫോൺ ചലഞ്ച്
- റീച്ചാർജ് കൂപ്പൺ ചലഞ്ച്
- ഫൗണ്ടേഴ്സ് സ്കോളർഷിപ്പ്
- നേതാജി അമർ ജ്യോതി.
- പൾസ് ഓക്സീമീറ്റർ ചലഞ്ച്
- ക്ലാസ് മാഗസിൻ
മാനേജ്മെന്റ്
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.
-
സ്കൂൾ സ്ഥാപക മാനേജർ - എം ചെല്ലപ്പൻ പിള്ള
-
മുൻ മാനേജർ - ബി. രാജപ്പൻപിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
|---|---|---|
| 1 | ശ്രീ.സി ഫിലിപ്പ് | 1950-1963 |
| 2 | ശ്രീ.കെ .കെ സോമശോഖരൻ | 1963-1988 |
| 3 | ശ്രീ.സി കെ മാത്തുണ്ണി | 1988-1988 |
| 4 | ശ്രീ..ത്രിവിക്രമൻ നായർ | 1988-1992 |
| 5 | ശ്രീമതി.മേരിജോൺ | 1992-1995 |
| 6 | ശ്രീമതി.ആനന്ദവല്ലിയമ്മ | 1995-1996 |
| 7 | ശ്രീമതി.പാറുക്കൂട്ടിയമ്മാൾ | 1996-1996 |
| 8 | ശ്രീ വി ശശികുമാർ | 1996-1999 |
| 9 | ശ്രീ ആർ മൂരളീധരൻ ഭട്ടതിരി | 1999-2000 |
| 10 | ശ്രീ എ. ഇ. ഗീവർഗീസ് | 2000-2001 |
| 12 | ശ്രീ ജെ പ്രസന്ന കുമാർ | 2001-2002 |
| 13 | ശ്രീ എൻ കെ മുരളീധരൻ | 2002-2007 |
| 14 | ശ്രീമതി. പി. എ. മോളിക്കുട്ടി | 2007-2014 |
| 15 | ശ്രീ.മോഹൻ കെ ജോർജ് | 2014-2016 |
| 16 | ശ്രീ.എൻ. രവികുമാർ | 2016-2018 |
| 17 | ശ്രീ.ജയകുമാർ. കെ | 2018- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | വിഭാഗം |
|---|---|---|
| 1 | കെ.എസ്. ധർമ്മരാജൻ | അറ്റാഷെ (ആർടിഡി), ഇന്ത്യൻ എംബസി, റിയാദ്, സൗദി അറേബ്യ |
| 2 | കെ അച്യുതൻ | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ (ആർടിഡി), കൊച്ചി |
| 3 | ഡോ. സുവർണ കുമാർ | പ്രിൻസിപ്പൽ, ഗവ. കോളേജ്, ചിറ്റൂർ, പാലക്കാട് |
| 4 | ഡോ. എം. മിനി | പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും, ഗവ. വെറ്ററിനറി, കോളേജ്, മണ്ണുത്തി, തൃശൂർ |
| 5 | ഡോ. ആർ. സുനിൽ കുമാർ | പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും, സുവോളജി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട |
| 6 | വിൽസൺ ജോൺ | ഡയറക്ടർ, തെറാപ്പി സേവനങ്ങൾ, ഗ്ലെൻവ്യൂ ടെറസ്, ചിക്കാഗോ, യുഎസ്എ |
| 7 | മനോജ് ജാതവേദർ | സാഹിത്യകാരൻ & മാനേജർ, കേരള സെറാമിക്സ്, കുന്ദേര, കൊല്ലം |
| 8 | ഡോ. പി. പ്രസന്നകുമാരി | സീനിയർ സയന്റിസ്റ്റ് (ആർടിഡി), റബ്ബർ ബോർഡ് റീസർച്ച് സെന്റർ, പുതുപ്പള്ളി, കോട്ടയം |
| 9 | അഡ്വ എൻ. സതീഷ് കുമാർ | അഡ്വ എൻ. സതീഷ് കുമാർ, സീനിയർ ടെക്നിക്കൽ മാനേജർ, ഫഖ്രോ ഇൻഷുറൻസ് സർവീസസ് |
| 10 | ഡോ വി ആർ ബാനർജി | ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ (ആർടിഡി), പത്തനംതിട്ട |
| 11 | പ്രൊഫ. വിൽസൺ പി. കോശി | ഡിപ്പാർട്ട്മെന്റ് മേധാവി (ആർടിഡി), കൊമേഴ്സ്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട |
| 13 | ടി ആർ സുഭാഷ് | ചീഫ് ന്യൂസ് എഡിറ്റർ,മലയാള മനോരമ,കോട്ടയം |
| 14 | അജയകുമാർ കെ | ഓപ്പറേഷൻസ് മാനേജർ
പ്രൈംസ്റ്റാർ എനർജി FZE,യു.എ.ഇ |
| 15 | സജി ഈസോ | TEEDEE ഇന്റർനാഷണൽ FZE
ജബെൽ അലി ഫ്രീസോൺ |
| 16 | ഡോ സി എസ് ശൈലജ | സീനിയർ സയന്റിഫിക് ഓഫീസർ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി |
| 17 | ശ്ശ്രീനിധി.ആർ | വിഎൽഎസ്ഐ ഡിസൈൻ എഞ്ചിനീയർ, INTEL കോർപ്പറേഷൻ, ബാംഗ്ലൂർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
- എസ്.എസ്.എൽ.സി പരീക്ഷയിൽ 225 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
- 76 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി
മികവുകൾ പത്രവാർത്തകളിലൂടെ
-
സ്കൂൾ വാർഷികം
-
മൊബൈൽ റീചാർജ് ചലഞ്ച്
-
വെള്ളപൊക്കദുരിതാശ്വാസ പ്രവർത്തനങ്ങൾ
-
പരിസ്ഥിതി ദിനാഘോഷം
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
-
ബാഗ് ലെസ് ക്യാമ്പസ്
-
നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - എൻ്റെ സ്വപ്നങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - Covid Warriors (Hima P Das)
-
നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - The coloured wings of Angel (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ മാലാഖമാർ (Hima P Das)
-
നേർക്കാഴ്ച്ച - ആരോഗ്യവും ശുചിത്വവും (Hima P Das)
-
നേർക്കാഴ്ച്ച - ആരോഗ്യം സമ്പത്ത് (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ വിജനവീഥി (Hima P Das)
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങൾ
2021-22 ദിനാചരണങ്ങൾ
ജൂൺ 5- ലോക പരിസ്ഥിതി ദിനം- സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു വൃക്ഷത്തൈ വീതം നൽകിവരുന്നു.
ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - മയക്കുമരുന്ന് ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പ്രദർശനം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
ജൂലൈ 11- ലോക ജനസംഖ്യ ദിനം - ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപന്യാസ രചനാ മത്സരവും,ക്വിസ് മത്സരവും നടത്തി.
ജൂലൈ -16 ദേശീയസ്കൂൾ സുരക്ഷാ ദിനം ദിനം - സ്കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടത്തി
ഓഗസ്റ്റ് 6,9- ഹിരോഷിമ, നാഗസാക്കി ദിനം - വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളെയും കൊണ്ട് സഡാക്കോ സസാക്കി കൊക്ക് നിർമ്മാണം നടത്തി.
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - സ്കൂളിൽ ദേശീയ പതാക ഉയർത്തി. വീഡിയോ പ്രദർശനം നടത്തി ക്വിസ്മത്സരം, ഉപന്യാസമത്സരം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടത്തി.
ഓഗസ്റ്റ് 17- കർഷകദിനം - ഗോപാലൻ നായർ അവറുകൾ വന്നു കൃഷിയെപ്പറ്റിയുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് നടത്തി. കുട്ടികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ചു
സെപ്റ്റംബർ 5- ലോക അദ്ധ്യാപകദിനം - അന്നേ ദിവസവും കുട്ടികൾ അധ്യാപകരായി മാറി.
സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം - അന്നേദിവസം സ്കൂളിന് ചുറ്റുമുള്ള പ്രായമായവർക്ക് കമ്പ്യൂട്ടർ ക്ലാസ്സ് എടുത്തുകൊടുത്തു.
ഒക്ടോബർ 1- ലോക വൃദ്ധ ദിനം - മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റ ആവശ്യകതയെ സംബന്ധിച്ച് ഗ്ലാസ് എടുത്തു. ക്ലബ് മെമ്പേഴ്സിനെ കൂട്ടി ഭവനങ്ങളിൽ എത്തി സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ഒക്ടോബർ 2- ഗാന്ധി ജയന്തി - സ്കൂളിൽ സേവനവാര ദിനമായി ആഘോഷിച്ചു. അന്നേദിവസം സ്കൂളിൽ കുട്ടികൾക്ക് കപ്പയും, കാന്താരി ചമ്മന്തി,കാപ്പി എന്നിവ നൽകി.
നവംബർ 1- കേരളപ്പിറവി ദിനം
ഈ ദിനത്തോടനുബന്ധിച്ച് 1956ന് മുൻപും ശേഷവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കൊണ്ട് ഉപന്യാസ രചന മത്സരം നടത്തി
നവംബർ 14- ശിശുദിനം - ക്വിസ് മൽസരം നടത്തി. ശിശു ദിന സന്ദേശം കുഞ്ഞുങ്ങൾക്ക് ഫാദർ ജേക്കബ് ഡാനിയേൽ നൽകി.
നവംബർ 26- ഭരണഘടനാ ദിനം
ഈ ദിനവുമായി ബന്ധപ്പെട്ട അംബേദ്കർ അനുസ്മരണം വീഡിയോ പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ കൊളാഷ് എന്നിവ സംഘടിപ്പിച്ചു
ഡിസംബർ - 10
മനുഷ്യാവകാശ ദിനം
ബോധവൽക്കരണ ക്ലാസ്സ് നടത്തി
ജനുവരി 24- ദേശീയ ബാലികാ ദിനം
രാജ്യത്ത് ഇന്ന് പെൺകുട്ടികളുടെ ദിനം പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബാലികാദിനം ആചരിക്കുന്നത് എന്നാൽ ഇന്ത്യയിൽ . 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വതിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല
ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചിക്കുന്നത്. ഇന്ത്യയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പോലും കുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*ഐ ടി ക്ലബ്
*ലിറ്റിൽ കൈറ്റ്സ്
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
അടൽ തിങ്കറിംഗ് ലാബ്
അവലംബം
വഴികാട്ടി
{{#multimaps:9.24699,76.79544| zoom=13}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ
ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ടയിൽ നിന്നുംഏകദേശം മൂന്നര കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഉള്ളത്. പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക .അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിൻ്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിൻ്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- 02. കോന്നി ഭാഗത്തു നിന്നും വരുന്നവർ
ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നിയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ളത്. പത്തനംതിട്ട - പൂങ്കാവ് - പ്രമാടം- പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി ,ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇൻ്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിൻ്റെഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഡി ഇ ഒ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ ഡി ഇ ഒ വിദ്യാലയങ്ങൾ
- 38062
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ