ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ

11:30, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) (s)
	
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



കിഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായിരുന്നതും പണ്ട് വണ്ടുകളുടെ ഊര് ആയിരുന്നു എന്ന് പഴമക്കാർ പറയുന്നതുമായ വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തിനിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂർ

വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04931 247670
ഇമെയിൽgghswandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48049 (സമേതം)
എച്ച് എസ് എസ് കോഡ്11145
വി എച്ച് എസ് എസ് കോഡ്910022
യുഡൈസ് കോഡ്32050300610
വിക്കിഡാറ്റQ64566143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ1790
ആകെ വിദ്യാർത്ഥികൾ1900
ഹയർസെക്കന്ററി
പെൺകുട്ടികൾ1050
ആകെ വിദ്യാർത്ഥികൾ960
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എം ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാത്തിമത്ത് സുഹറ
പ്രധാന അദ്ധ്യാപികകെ കെ ഗൗരി
പി.ടി.എ. പ്രസിഡണ്ട്വാഹിദ് കളത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
22-01-202248049
ക്ലബ്ബുകൾ
പ്രോജക്ടുകൾ



സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.

മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും മുൻനിരയിൽ.....

ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതിക ത്തി കവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.

വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ യും സ്കൂൾ മാനേജ്മെന്റ് സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും, പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു.

നാൾവഴികളിലൂടെ

ചരിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിൽനിന്ന് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ,ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ 1915 ൽഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി ത്തുടങ്ങി 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ L ആ കൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ Long live | King George & Queen എന്നും God save our King എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.

ഇത് അതിൽ add ചെയ്യാനല്ലേ?

1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മത പാഠശാലകളിലൂടെ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ.എൽ പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു പോന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര…

ചരിത്രം

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ 1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 10ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

പ്രവർത്തനങ്ങൾ

ഹയർസെക്കന്ററി

വി.എച്ച്.എസ്

പ്രൈമറി

അംഗീകാരങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എസ് എസ് എൽ സി

സ്കോളർഷിപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽ നിന്നും മ‍‍ഞ്ചേരി റോഡിൽ കി മി ദൂരം അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps:11.195881592037685, 76.23425256762896|zoom=8}}