ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുകയും സാഹിത്യ കലാരംഗങ്ങളിൽ അഭിരുചി വളർത്തുകയും മനുഷ്യത്വം വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.

നമ്മുടെ സ്കൂളിൽ എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ മൂന്ന് യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു .

സ്കൂൾതലത്തിൽ സാഹിത്യ കളരികളും രചനാ മത്സരങ്ങളും നടന്നു വരുന്നു .കഥാരചന , കവിതാരചന , ചിത്രരചന , ഉപന്യാസരചന , നാടൻപാട്ട് , കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തുകയും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു .

സ്കൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ും അംഗങ്ങളായ വിദ്യാരംഗം കലാസാഹിത്യവേദിക്ക് ഓരോ യ‍ൂണിറ്റില‍ും ഒര‍ു അധ്യാപകൻ ചെയർമാന‍ും ഒര‍ു വിദ്യാർത്ഥി കൺവീനറ‍ുമായ സമിതികൾ നേതൃത്വം നൽക‍‍ുന്ന‍ു.