ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

രിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ 1915 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ " L " ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും 'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.

" L " ആകൃതിയിലുള്ള ആദ്യകാല കെട്ടിടം

1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്ക‍ുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.

1915 വർഷത്തെ അഡ്‍മിഷൻ രജിസ്‍റ്റർ

ഹൈസ്കൂൾ തുടങ്ങുന്നു

എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽമുടക്കാക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി. എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്ക‍ുകയും , 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

എഴുപതുകളുടെ രണ്ടാം പകുതിയിൽ പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി. .എം. സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവാക‍ുകയും , വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ്ക്കൂൾ, പുതുതായി തുടങ്ങാൻ പോകുന്ന ഗേൾസ് ഹൈസ്ക്കൂളിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയുമുണ്ടായി .1981 ജൂൺ 12 ന് ഇറക്കിയ ഉത്തരവിലൂടെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും , 1981 സെപ്തംബർ 17 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ ഉത്സവഛായ കലർന്ന ചടങ്ങിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.

കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും അവ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. അഗ്രിക്കൾച്ചർ (ACHM) മെഡിക്കൽ ലാബ് ടെക്നോളജി (MLT) എന്നീ കോഴ്സുകളിലായിരുന്നു 2019-2020 വരെ ക്ലാസുകൾ നടന്നിരുന്നത്. NSQFനടപ്പിൽ വന്നപ്പോൾ 2020-21 മുതൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ എന്നീ കോഴ്‍സുകളിലായി 120 കുട്ടികൾ പഠിച്ചു വരുന്നു.

2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി 960 കുട്ടികൾ അധ്യയനം നടത്തുന്നു. 1981 മുതൽ 2016 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിച്ചു വന്നിരുന്നത്. കാലാകാലങ്ങളിൽ നിലവിലുണ്ടായിരുന്ന പി.ടി.എ. കളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയത്തിന് മതിയായ കെട്ടിട സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ട്. എം.എൽ എ യുടെ ആസ്തിവികസന ഫണ്ട്, എം.പി ഫണ്ടുകൾ, ജില്ലാ പഞ്ചായത്ത്, എസ്. എസ് .എ , പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യിലൂടെ അനുവദിക്കപ്പെട്ട ഫണ്ടുകൾ എന്നിവയിലൂടെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്.

വളപ്പൊട്ടുകളും_ മയിൽപ്പീലികളും .....

സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ - നൂപുര ധ്വനികൾ .......

സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ ഇവയൊക്കെ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം . ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും, തിന്നവരും തന്നവരും , ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!

SSLC EXAMINATION
Year No: of pupil

appeared

No:passed Percentage

of pass

No:First

classes

Distinction Name of topper Score
1981-82 220 37 17 7 PREETHY K 474/600
1982-83 188 70 37.2 8 SHAREEFA E P 484/600
1983-84 168 54 32 15 HEMALATHA P 485/600
1984-85 199 73 37 26 BUSHRA E P 500/600
1985-86 230 87 38 20 ANURUPA C B 495/600
1986-87 217 74 35 23 JOLLY LAL(Dist first) 1104/1200
1987-88 243 67 27.6 15 JAYASREE M P 531/600
1988-89 292 117 40 23 SHEEBA I K 508/600
1989-90 336 126 38 21 6 SHYNI CHANDRAN 523/600
1990-91 422 177 42.1 26 10 RANJINI K,SHOBHA P N 510/600
1991-92 406 124 30.5 28 3 SINDHU M P 541/600
1992-93 413 156 38 27 3 NISHA N M 493/600
1993-94 473 139 30 31 7 BEENA GEORGE 532/600
1994-95 468 134 29 32 4 SHWETHA D 563/600
1995-96 352 103 29 24 7 SMISHA I 545/600
1996-97 398 159 40 30 14 THENZEEL P 539/600
1997-98 405 162 40 39 7 SARITHA K 537/600
1998-99 445 182 42 44 10 ANNEMARIE KURIAKOSE MANALEL 562/600
1999-2000 449 186 41.4 41 14 SHABNA K A 548/600
2000-01 485 196 40 48 10 SUDHA 563/600
2001-02 570 236 41.4 52 22 RUBNA E K 556/600
2002-03 511 260 51 60 26 NEETHU MOHAN 555/600
2003-04 518 371 71.6 50 31 ANU RAMACHANDRAN 562/600


ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980)

      ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ്‌ കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ  വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു.


ആധ‍ുനിക ചരിത്രം

പൊത‍ു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 3 കോടി Kifby അന‍ുവദിക്ക‍ുകയ‍ും 24 ക്ലാസ്സ് മ‍ുറികൾ അടങ്ങിയ പ‍ുതിയ ബ്ലോക്ക് നിർമ്മിച്ച‍ു. ഉൽഘാടനം 2019 ഒൿടോബർ 24 വ്യാഴം ബഹ‍ു  : സ്പീക്കർ പി രാമകൃഷ്ണൻ നിർവ്വഹിച്ച‍ു. MLA യ‍ുടെ ആസ്ഥി വികസന ഫണ്ട് , ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് എന്നിവർ അന‍ുവദിച്ച ത‍ുക ഉപയോഗിച്ച് പ‍ുതിയ ക്ലാസ‍ുകള‍ും ടോയ്‍ലറ്റ‍ുകള‍ും നിർമ്മിച്ച‍ു.

പ‍ുതിയ ബിൽഡിങ്ങിന്റെ നിർമ്മാണവ‍ുമായി ബന്ധപ്പെട്ട് കർമ്മസമിതി ര‍ൂപപ്പെട‍ുത്തി. സ്ക‍ൂളിലെ മ‍ുഴ‍ുവൻ ക്ലാസ്സ്മ‍ുറികള‍ും ഹൈടെക് ആയി.