ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

വണ്ടൂർ ഗേൾസ് ഹൈസ്കൂളിലെ എണ്ണം പറഞ്ഞ ക്ലബ്ബുകളിൽ ഒന്നാണ് ശാസ്ത്ര ക്ലബ് . ബയോളജി, ഫിസിക്സ് , കെമിസ്ട്രി വിഭാഗങ്ങളിലായി 3 ലാബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു. എല്ലാ വർഷങ്ങളിലും സ്കൂൾ തല ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ വർഷവും നൂറിലധികം അംഗങ്ങൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പാൻഡെമിക് കാലം വരെ തുടർച്ചയായി എല്ലാവർഷവും ശാസ്ത്ര പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. വയനാട് ജില്ലയിലെ എടക്കൽ ഗുഹ, സൂചിപ്പാറ, ബൊട്ടാണിക്കൽ ഗാർഡൻ , കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം, എറണാകുളം കുസാറ്റ്, തിരുവനന്തപുരത്തെ ISRO,  കോഴിക്കോട് ജില്ലയിലെ പ്ലാനറ്റേറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2019 വരെ തുടർച്ചയായി മൂന്നു തവണ വണ്ടൂർ സബ് ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം ചൂടി. മലപ്പുറം ജില്ലാതല ശാസ്ത്രോത്സവത്തിലും , ശാസ്ത്ര നാടക മത്സരത്തിലും  വണ്ടൂർ ഗേൾസ് ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ സബ് ജില്ലാ തല - ജില്ലാ തല ശാസ്ത്രോത്സവങ്ങൾ സ്കൂളിൽ വച്ച് നടന്നപ്പോൾ മികച്ച സംഘാടന മികവ് തെളിയിക്കാനും സ്കൂൾ ശാസ്ത്ര ക്ലബ്ബിന് സാധിച്ചു.

കോവി ഡ് സാഹചര്യത്തിൽ ഓൺ ലൈൻ ആയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ജൂലൈ 21-ന് ചാന്ദ്രദിനത്തിനാണ് സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. July 21 - ന് HS വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കൂടാതെ "ബഹിരാകാശ രംഗത്ത് അതികായൻമാരായ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടേയും ഇന്ത്യയുടേയും ചാന്ദ്ര പര്യവേഷണങ്ങളുടെ താരതമ്യം " എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ പ്രബന്ധം അവതരപ്പിച്ചു.സെപ്റ്റംബർ മാസത്തിൽ വിവിധ " ശാസ്ത്ര രംഗം മത്സരങ്ങൾ സംഘടിപ്പിച്ചു. വീട്ടിൽ നിന്നും ഒരു പരീക്ഷണം, മഹാമാരിയും മനുഷ്യരുടെ അതിജീവനവും എന്ന വിഷയത്തിൽ ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്ര ഗ്രന്ഥാസ്വാദനം, കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം എന്ന വിഷയത്തിലൂന്നിയ പ്രോജക്ട് തുടങ്ങിയ വയാണ് ശാസ്ത്ര രംഗം മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.കൂടാതെ sept 16-ന് ഓസോൺ ദിനവുമായി ബന്ധപ്പെട് കൊളാഷ് നിർമ്മാണം സംഘടിപ്പിച്ചു.   സയൻസ് ക്ലബ്ബിന്റേയും സ്കൂൾ  SRG യുടേയും നേതൃത്വത്തിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ  രക്ഷിതാക്കൾക്കായി " മക്കൾക്കൊപ്പം " എന്ന ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. വീട്ടിന്റെ നാല് ചുവരകൾക്കിടയിൽ അകപ്പെട്ട കുട്ടികളോട് ഇടപഴകുമ്പോൾ രക്ഷിതാക്കൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന കാര്യമാണ് രക്ഷിതാക്കളുമായി സംവദിച്ചത്. സ്കൂളിലെ മുഴുവൻ ഡിവിഷനിലെ രക്ഷിതാക്കളൾക്കളോടും ഈ വിഷയം ചർച്ച ചെയ്തു. നവംബർ മാസത്തിൽ "അറിവ് നിർമ്മിക്കുന്ന കുട്ടി സ്വയം വിലയിരുത്തുന്ന കുട്ടി " എന്ന വിഷയത്തിലൂന്നിയ വിജ്ഞാനോത്സവം LP, UP, HS വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. സർഗാത്മക രചന , സർഗാത്മക ചിത്രീകരണം, പരീക്ഷണം , നിരീക്ഷണം, നിർമ്മാണം, കളികൾ തുടങ്ങിയ ആറ് വ്യത്യസ്ഥ കൂടകളിലെ പ്രവർത്തനങ്ങൾ ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് കുട്ടികൾ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തു. അഞ്ച് കൂടകളിൽ നിന്നായി കുട്ടികൾക്കിഷ്ടപ്പെട്ട ആറ് പ്രവർത്തനങ്ങളാണ് കുട്ടികൾ തിരഞ്ഞെടുത്തത്.