കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.
ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.ഭരണകർത്താക്കൾ,ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.
അനുമോദനചടങ്ങ്
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
ഉന്നതവിജയികൾക്ക് സ്വീകരണം
ലവ് പ്ലാസ്റ്റിക്
ഓർക്കാട്ടേരി ഹൈസ്കൂളിൽ
ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.
ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്.
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
കടലാസുകവർ നിർമ്മാണം
കടലാസുപെട്ടി
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
നന്മ ലൈബ്രറി
ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്
ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു.
" ഓണത്തിന് ഒരു മുറം പച്ചക്കറി "
" ഓണത്തിന് ഒരു മുറം പച്ചക്കറി "
" ഓണത്തിന് ഒരു മുറം പച്ചക്കറി "
................................
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .
കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്നർമാരായ jayadeepan മാസ്റ്ററും മോഹനകൃഷ്ണൻ മാസ്റ്ററും ക്ലാസ്സ് എടുത്തു. 33 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നല്ല ഒരു അനുഭവമായി ഈ ശില്പശാല.........
LITTLE KITES
ഏകദിന ശിൽപശാല
ഏകദിന ശിൽപശാല
ഏകദിന ശിൽപശാല
ഏകദിന ശിൽപശാല
kites രക്ഷിതാക്കൾക്കുള്ള ശിൽപശാല
സീഡ് ക്ലബ് മഴ ചിത്രപ്രദർശനം
ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.
വൃക്ഷത്തൈ വിതരണം
മഷവരകൾ
പരിസ്ഥ്തി ദിനം
പരിസ്ഥ്തി ദിനം
മഴയാത്ര
ശുചിത്വ മിഷൻ അവാർഡ്
പരിസ്ഥിതി ദിനം
ജലദിനം
കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
ചിങ്ങം1 കർഷകദിനം
ഞങ്ങളുടെ സ്ക്കൂളിന്റെ ഹെഡ്മിസ്ട്രസ്
മികവ്
വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.
35 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
16 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
9 പേർക്ക് ഭാരത് സ്കൗട്ട് & ഗൈഡ്‌സ് .രാജ്യപുരസ്‌ക്കാർ.
3 പേർക്ക് NMMS
സാമൂഹ്യ - ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലജേതാക്കൾ.
അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്.
സബ്ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം.
തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ്.
തുടർച്ചയായ രണ്ടാംവർഷവും പരിസ്ഥിതി പ്രവർത്തനത്തിന് മാതൃഭൂമി സീഡ് അവാർഡ്.
നന്മ കോ -ഓർഡിനേറ്റർ പുരസ്കാരം.
നന്മ ലൈബ്രറി അവാർഡ്.
ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
ഹൈടെക് ക്ലാസ് റൂമുകൾ.
പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.1961ൽ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000-2001 ല് നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.
== അദ്ധ്യാപക൪
മലയാളം
സതീശൻ .വി.കെ
മലയാളം
അഖിലേന്ദ്രൻ.ടി
മലയാളം
അനിത.സി.കെ
ഇംഗ്ലീഷ്
സീമ.കെ
ഇംഗ്ലീഷ്
ശ്രീജേഷ്
ഇംഗ്ലീഷ്
പ്രജിത.എം.പി
ഇംഗ്ലീഷ്
ജയ.വി.എസ്
ഹിന്ദി
ഹമീദ്.കെ.പി
ഹിന്ദി
ഷോമിത പുരുഷോത്തമൻ
ഹിന്ദി
ശിഖേഷ് .ജി. എസ്
ഫിസിക്കൽ
സയൻസ്
ജിനീഷ്.ടി.എം
ബയോളജി
സുനിൽ.പി
ബയോളജി
രജിത.എം
സോഷ്യൽ
സയൻസ്
രാധാകൃഷ്ണൻ.കെ
സോഷ്യൽ
സയൻസ്
സീന .കെ.എസ്
സോഷ്യൽ
സയൻസ്
വിജേഷ്
കണക്ക്
സുമ .പി.കെ
കണക്ക്
ഗീത.കെ.വി
കണക്ക്
സലീഷ്.എം.പി
W E
അശ്വതി
PET
രാകേഷ്.പി.വി
അറബിക്
നയീം തോട്ടത്തിൽ
KKM GVHS സ്റ്റാഫ്
KKM GVHS സ്റ്റാഫ്
ഈ വർഷം സർവ്വീസിൽ നിന്നും വിരമിച്ചവർ
അംബുജാക്ഷൻ എ വി
ദാമോദരൻ കെ എൻ കെ
ഗിരിജ ടി കെ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.
അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം പ്രസിഡണ്ടസ് സ്കൗട്ട്സ് പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാറക്കൽ അബ്ദുള്ള (എം.എൽ.എ)
ഡോ. കെ കുഞ്ഞമ്മദ്
എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)
ഇന്ന് വിദ്യാലയം
ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ട് ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.