"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (47045 എന്ന ഉപയോക്താവ് ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ എന്ന താൾ [[ഫാത്തിമാബി മെമ്മോറി...)
(s)
വരി 141: വരി 141:
കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.
കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.


{| class="wikitable"
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| സി മൂസ്സ മാസ്റ്റർ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| വി മരക്കാർ മാസ്റ്റർ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ടി ജെ ജോസഫ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഇ എ  ഏലിയാമ്മ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഇ നെൽസൺ ജോസഫ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|N അബ്ദുൽ റഹ്മാൻ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| P അബ്ദുൽ നാസർ  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| നിയാസ് ചോല  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

00:58, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാ൪ (പി.ഒ,)
കൂമ്പാറ
,
673604
,
കോഴികോട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04952277150
ഇമെയിൽfmhskoombaras@gmail.com
കോഡുകൾ
സ്കൂൾ കോഡ്47045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴികോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ നാസർ കെ
പ്രധാന അദ്ധ്യാപകൻനിയാസ് ചോല
അവസാനം തിരുത്തിയത്
11-08-201847045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.

               രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു.കുടിയേറ്റ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ട് കൂമ്പാറ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയത്തിന് അനുമതി തേടിക്കൊണ്ട് വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനായ മൊയ്‌ദീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കുഞ്ഞമ്പു 1956 ൽ കൂപ്പിലേക്ക്പോകുന്ന ലോറിയിൽ കയറി കൂമ്പാറയിൽ വന്ന് ഒരു പ്രാഥമിക വിദ്യാലയം തുടങുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു.
                 ഇതിന്റെ ഫലമായി ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് എന്ന ലക്ഷ്യത്തോടെ കൂമ്പാറ പ്രദേശത്ത് ആദ്യത്തെ പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ നിലവിൽവന്നു.ഈ പ്രൈമറിവിദ്യാലയത്തിലെ കുട്ടികളുടെ തുടർപഠനം ലക്ഷ്യമാക്കികൊണ്ട് മൊയ്ദീൻകോയ ഹാജി  തന്റെ ഭാര്യയുടെ പേരിൽ ഫാത്തിമാബി മെമ്മോറിയൽ യൂ പി സ്കൂൾ പുന്നക്കടവിൽ ആരംഭിച്ചു.1976 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ 55 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എ മൂസ മാസ്റ്റർ ആയിരുന്നു.പിൽ്കാലത് ഈ സ്ഥാപനം സ്ഥലസൗകര്യം അടിസ്ഥാനമാക്കി മേലെ കൂമ്പാറയിലെ മൊയ്ദീൻകോയ ഹാജിയുടെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു..തുടർന്ന് 1982 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
              കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് സ്തുത്യർഹമായ സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന മാർക്സ് സാക്ക്ഫാത്തി സുന്നിയയുടെ  കാരന്തുർ 1994 ൽ ഈ സ്ഥാപനം ഏറ്റടുത്തു.അതോടുകൂടി സ്കൂളിന്റെ പുരോഗതിക്ക് വേഗത കൈ വന്നു .മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണ് 1994 മുതൽ ഈ സ്കൂളിന്റെ മാനേജർ. വിദ്യാഭ്യാസ നിലവാരം പടിപടിയായി ഉയർത്തികൊണ്ടുവരാനുള്ള കർമപദ്ധതികൾ വിദ്യാഭ്യാസ വകുപ്പിന്റെയും S S A  യുടെയും ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം അയ് അംഗീകരിച്ചു കൊണ്ട് ഈ സ്ഥാപനം മുന്നോട്ട് പോകുന്നു.
        2010 ൽ സ്കൂളിനെ കേരള ഗവണ്മെന്റ് ഹയർ സെക്കൻഡറി ആയി ഉയർത്തുകയും സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കുകയും ചെയ്തു. 2011 ൽ അന്നത്തെ ഗവണ്മെന്റ് കോമേഴ്‌സ് ബാച്ച് അനുവദിച്ചുകൊണ്ട് സ്കൂളിന്റെ വളർച്ചക്ക് ആക്കം കൂട്ടി.

ഭൗതികസൗകര്യങ്ങൾ

1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ

  • കുട്ടികൾക്കുള്ള ഡസ്ക്, ബെഞ്ച്, ബോർ‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ.
  • ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കൽ .
  • കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കൽ.
  • കുടിവെള്ള ലഭ്യത ഉറപ്പാക്കൽ.
  • വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാൻ, ചൂൽ, വേസറ്റ് പിറ്റ് എന്നിവയുടെ ലഭ്യമാക്കൽ.
  • ലാബ്, ലൈബ്രറി വിപുലികരണം.
  • കളിസ്ഥലം സജ്ജമാക്കൽ.
  • കായിക ക്ഷമത വർധനവിനാവശ്യമായ സാധന സാമഗ്രികൾ ഉറപ്പാക്കൽ.
  • സ്മാർട്ട് ക്ലാസ് റൂം, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തൽ.

പഠനമേഖല

  • SRG യുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ.
  • SSG യുടെ
  • സബ്ജക്ട് കൗൺസിൽ പ്രവർത്തനം ശക്തിപ്പെടുത്തൽ.
  • ക്ലസ്റ്റർ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കൽ.
  • PEC യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം.
  • LSS, USS കോച്ചിംഗ്.
  • വിവിധ മത്സര പരിക്ഷകൾക്കുള്ള കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
  • CWNS കുട്ടികളെ കണ്ടത്തെൽ.
  • എസ് എസ് എൽ സി വിജയോൽത്സവ പരിപാടി , സ്പെഷ്യൽ കോച്ചിംഗ്, നിശാക്യാമ്പുകൾ, ഭവന സന്ദർശനം , മോട്ടിവേഷൻ ക്ലാസുകൾ.
  • PTA, MPTA, CPTA
  • യുണിറ്റ് ടെസ്റ്റ്കൾ, ക്ലാസ് ടെസ്റ്റകൾ, ടേം മൂല്യനിർണ്ണയം.

സാമുഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .

ഭാഷാഭേഷി വർദ്ധിപ്പിക്കൽ

  • വായനാ മത്സരങ്ങൾ സംഘടിപ്പിക്കൽ. (മലയാളം, ഇംഗ്ലീഷ്)
  • പതിപ്പുകൾ തയ്യാറാക്കൽ . ( മലയാളം, ഇംഗ്ലിഷ് )
  • ക്ലാസ് അടിസ്ഥാനത്തിൽ സ്കിറ്റ് തയ്യാറാക്കി മത്സരം.
  • ഞങ്ങളുടെ രചനകൾ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ ==

             ഹൈസ്കൂൾ ഹയർ സെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30 ന് അസംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങൽ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീൻ ക്യാമ്പസ്  










ഹൈസ്കൂൾ ഹർസെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30ന് അസംബ്ലി ചേർന്നു. .................

മാനേജ്മെന്റ്

കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
സി മൂസ്സ മാസ്റ്റർ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
വി മരക്കാർ മാസ്റ്റർ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ടി ജെ ജോസഫ് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ഇ എ ഏലിയാമ്മ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ഇ നെൽസൺ ജോസഫ് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
N അബ്ദുൽ റഹ്മാൻ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
P അബ്ദുൽ നാസർ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
നിയാസ് ചോല കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി മൂസ്സ മാസ്റ്റർ
വി മരക്കാർ മാസ്റ്റർ
ടി ജെ ജോസഫ്
ഇ എ ഏലിയാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


<{{#multimaps:11.3194654,76.0711959 | width=800px | zoom=13 }}>