എം.ടി.വി.എച്ച്.എസ്.എസ്., കുന്നം (മൂലരൂപം കാണുക)
13:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
| വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/ചരിത്രം|കൂടുതൽ വായിക്കൂ ]] | മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്. | ||
കുന്നം ഗ്രാമത്തിന് ചുറ്റുമുള്ള അരയൻപാറ, ചേന്നമ്പാറ, അച്ചടിപ്പാറ, കോതാനി, കുംഭിത്തോട്, വെച്ചുച്ചിറ, കുളമാംകുഴി മുതലായ പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ടുവരെ തിരുവിതാംകൂർ ഗവൺമെന്റ് വക വനഭൂമിയായിരുന്നു. ഈ പ്രദേശത്തേക്ക് പടിഞ്ഞാറുനിന്നും ആളുകൾ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിക്കുകയും കൃഷി ചെയ്യുകയും പതിവായിരുന്നെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു. 1905 ൽ തിരുവല്ല പൂതിയോട്ട് പി. സി ചെറിയാന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം പതിപ്പിച്ച് അവിടെ അരയൻപാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു. എസ്റ്റേറ്റിന് കിഴക്കു ഭാഗത്തായി 300 ഏക്കർ സ്ഥലം സി. എം. എസ്. മിഷനറി ബിഷപ്പായിരുന്ന ഗിൽ സായിപ്പ് പതിപ്പിച്ചെടുത്തെങ്കിലും അതിൽ പകുതി മൈസൂർ ചാണ്ടിക്ക് കൈമാറി. മൈസൂർ ചാണ്ടിയിൽ നിന്ന് എ.വി. ജോർജ് ആൻഡ് കമ്പനി അത് വിലക്ക് വാങ്ങി. ദേവറോലി എസ്റ്റേറ്റ് സ്ഥാപിച്ചു. ബിൽ സായിപ്പിന്റെ കൈവശമിരുന്ന സ്ഥലമാണ് സോവാർ എസ്റ്റേറ്റ്. | |||
കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു. | |||
[[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/ചരിത്രം|കൂടുതൽ വായിക്കൂ ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||