"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 183: | വരി 183: | ||
| | | | ||
| | | | ||
|} | |} | ||
====== 30-06- 2023 ന് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ====== | |||
08:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തവരാപറമ്പ് | |
---|---|
വിലാസം | |
തവരാപറമ്പ GLPS THAVARAPPARAMBA , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 10 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpthavaraparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48226 (സമേതം) |
യുഡൈസ് കോഡ് | 32050100205 |
വിക്കിഡാറ്റ | Q64564383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 140 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷരീഫ് വി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ടി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ ടി ടി |
അവസാനം തിരുത്തിയത് | |
19-04-2024 | Hameeda valapra |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.
ചരിത്രം
വിദ്യാലയ ചരിത്രം
1954 കാലഘട്ടം , വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടിമുസ്ലിയാരുടെപാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.
ജി എൽ പി എസ് തവരാപറമ്പിലെ പ്രീ പ്രൈമറി
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
-2 മുതൽ +2 വരെ വിദ്യാഭ്യാസ മേഖല ഏകീകരിക്കുന്ന സാഹചര്യത്തിൽ എൽ കെ ജി യും യൂ കെ ജിയും വിദ്യാലയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി .കുട്ടിയുടെ സമഗ്രമായാ വികസനത്തിനായി ആകർഷകമായ പ്രീ സ്കൂൾ സംവിധാനങ്ങളും പ്രവർത്തന ഒരുക്കി കാലോചിതമായ മാറ്റങ്ങളും വരുത്തി പ്രീ സ്കൂൾ ശാക്തീകരണം നടത്തേണ്ടതുണ്ട് .അത്തരത്തിനൊരു മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് തവരാപറമ്പ് ജി എൽ പി സ്കൂൾ .ഈ വികസനത്തിനായി അരീക്കോട് ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത സ്കൂൾ നമ്മുടേതാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 12 മുറികളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക
എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..
കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ്കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു
സ്കൂൾ ബസ്സ്
ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ
1. ഓൺലൈൻ പഠനം
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കുട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.കൂടുതൽ വായിക്കൂക
2 .ഗൃഹ സന്ദർശനം
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.കൂടുതൽ വായിക്കുക
3.മുന്നേറ്റം
പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം കൂടുതൽ വായിക്കൂക
4 മെഗാ ക്വിസ്
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് കൂടുതൽ വായിക്കുക
5 അമ്മവായന
2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .
6 അക്ഷരമിഠായി
അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്
കോവിഡ് കാലഘട്ടത്തിനു ശേഷം സ്കൂളിൽ എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.നേരത്തെ ഞങ്ങൾ നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ഞങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നത് .കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
30-6-2023 ന് 3,4 ക്ലാസിലെ മലയാള ഭാഷാ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു.
2023 ജൂലൈ 20 വ്യാഴാഴ്ച, ദേശീയ അധ്യാപക അവാർഡ് ജേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ പ്രശാന്ത് കൊടിയത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗത്തിന് അപ്പുറം കഥയുടെ ആസ്വാദന തലങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ ഉദ്ഘാടകന് നിഷ്പ്രയാസം സാധിച്ചു. ചടങ്ങിൽ 19 ആം വാർഡ് മെമ്പർ ശ്രീമതി സിപി ഫൗസിയ സിദ്ദീഖ്, അരീക്കോട് എ ഇ ഒ പി മൂസക്കുട്ടി സർ എന്നിവർ സാന്നിധ്യം അറിയിച്ചു.
2023 ജൂലൈ 27ന് സ്കൂൾ തല വാങ് മ യം ഭാഷാ പ്രതിഭ തെരഞ്ഞെടുപ്പ് നടന്നു.നഷ്റ ഫാത്തിമ എൻ കെ, മുഹമ്മദ് ശമ്മാസ് ടി പി എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി.
*അലിഫ് അറബിക് ക്ലബ്*
*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്വ MT, നഷ്വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
*വായന ദിനം*
വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
*ബഷീർ ദിനം*
ജൂലൈ 5 ബഷീർ ദിനത്തിൽ 3, 4 ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.മത്സരത്തിൽ നഷ ഫാത്വിമ 4B ഒന്നാം സ്ഥാനവും റിസ ഫാത്വിമ 3 A , ഫജ്വ 4B യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
ടാലൻ്റ് ടെസ്റ്റ്*
KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബ് ഉദ്ഘാടനം*
ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.
*അറബിക് അസംബ്ലി*
അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
*സ്വാതന്ത്ര്യ ദിനം*
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം അറബി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
*അറബിക് ദിനം*
UN അംഗീകാരത്തിൻ്റെ 50-ാം വർഷമായ ഈ വർഷം അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു.
മാഗസിൻ നിർമ്മാണം
മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്. മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും നടത്തി.രണ്ടാ ക്ലാസുകാർക്ക് കയ്യെഴുത്തും വായനാ മത്സരവും സംഘടിപ്പിച്ചു. മൂന്ന് നാല് ക്ലാസുകാർക്കായി കാലിഗ്രഫി, പോസ്റ്റർ രചന, മെമ്മറി ടെസ്റ്റ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
*റിപ്പബ്ലിക് ദിനം*
അറബി ക്ലബ്ലിൻ്റെ നേതൃത്വത്തിൽ അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ്
ക്ലബ്ബ് രൂപീകരണം
30/6/ 2023 വെള്ളിയാഴ്ച രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ ക്ലബ്ബിൽ അംഗങ്ങളാവാൻ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു.'അംഗങ്ങളുടെ മീറ്റിംഗ് വിളിച്ചു കൂട്ടി പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു
20/7/ 2023 വ്യാഴാഴ്ച സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു.
റിട്ടയേർഡ് ഹെഡ്മാസ്റ്റർ പ്രശാന്ത് മാഷാന്ന് ഉദ്ഘാടന കർമം നിർവഹിച്ചത്
സ്കൂൾ തല പ്രവൃത്തി പരിചയ മേള
25/7 / 2023 വ്യാഴാഴ്ച സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്താൻ തീരുമാനിച്ചു. അതിനായി കുട്ടികൾക്ക് മുന്നെ തന്നെ നിർദ്ദേശം നൽകിയിരുന്നു. വളരെയധികം കുട്ടികൾ ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ്, തുന്നൽ, കളിമണ്ണ് കൊണ്ടുള്ള, മുത്തുകൊണ്ടുള്ള ഇനങ്ങൾ എന്നിവയിലെല്ലാം പങ്കെടുത്തു
സബ് ജില്ലാ പ്രവൃത്തി പരിചയ മേള
സ്കൂൾ തല പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് സബ്ജില്ല മേളയിൽ പങ്കെടുക്കുന്നതിനായി സ്കൂളിൽ പരിശീലനം നൽകാൻ തുടങ്ങി 18 /7 / 2023 നായിരുന്നു സബ്ജില്ല തല പ്രവൃത്തി പരിചയ മേള.സബ്ജില്ല മേളയിൽ 10 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു
ഗണിത ക്ലബ്ബ്
30-06- 2023 ന് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
ദിനാചരണങ്ങൾ
യുട്യൂബ് ചാനൽ
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക
അല്ലെങ്കിൽ താഴെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യാം
സപ്ലിമെന്റ്
വിസ്മയം
2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
നിറവ്
2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് നിറവ് . നിറവിന്റെ താളുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണ സംവിധാനം
നിലവിലെ ജീവനക്കാർ
ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 11 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.
കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിടിഎ
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്, മദർ പി ടി എ പ്രസിഡന്റ് ഷഹാർബന്നു കെ എന്നിവരാണ്
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്റഫ് അവർകൾ ആണ്,
മുൻ സാരഥികൾ
ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.
ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും
മുൻപ്രധാനാദ്ധ്യാപകർ
മുൻ അധ്യാപകർ
മുൻ പി ടി സി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച പ്രശസ്തർ
രചനകൾ
ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേട്ടങ്ങൾ .അവാർഡുകൾ.
വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ ക്ലിക്ക് ചെയ്യുക
L S S
L S S സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്
ഞങളുടെ സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാൽ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ മക്കൾ ഓരോ വർഷവും മികച്ച കുട്ടിക്ക് ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു.തെരഞ്ഞെടുക്കുന്ന കുട്ടിക്ക് മോമെന്റോയും ക്യാഷ്പ്രൈസും നൽകിവരുന്നു ഈ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
യാത്രയപ്പ്
ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യമാക്കി പടിയിറങ്ങിയവർ.അവർ ആരെല്ലാം, അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിത്രശാല
സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
'അരീക്കോട് ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
{{#multimaps:11.18982, 76.04837|zoom=8}} ഞങ്ങളുടെ സ്കൂൾ വിക്കി പേജ് സന്ദർശിക്കാനായി താഴെക്കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48226
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ