ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്റ്റേജ് ഒരു ക്ലാസ്സ് റൂം ആയി പ്രവർത്തിക്കുന്നു. ഈ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നത്. നിലവിലുള്ള കുട്ടികളുടെ പഠനം തന്നെ നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ഇനിയും ആറ് ക്ലാസ്മുറികൾ ആവശ്യമായി വരുന്നുണ്ട്. നല്ല ഒരു പാർക്ക് തന്നെ കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചരിത്രം സാക്ഷിയായി
തവരപറമ്പിന്റെ വികസന ചരിത്രത്തിലെ നാഴിക കല്ലുകളിലൊന്നായി സ്കൂൾ കെട്ടിടത്തിലെ നാലുമുറി ബിൽഡിംഗ് നിർമാണം .സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഈ നാട്ടുകാരുടെ സഹായത്തോടെ പഠന സൗകര്യങ്ങൾക്കായി നാലു ക്ലാസ് മുറികളാണ് പി ടി എ നിർമിച്ചത് .കൂട്ടായ്മയുടെയും സഹകരണത്തിന്റെയും പ്രതീകമായി തവരപ്പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ സമുച്ചയം മാറിയിരിക്കുന്നു. 23 വര്ഷം മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ കളിസ്ഥലത്തിന്റെ നവീകരണവും അഹോടൊപ്പം നാല് ക്ലാസ് മുറികളുടെ നിർമാണവും വളരെ നല്ല രീതിയിൽ പൂർത്തിയാക്കിയിരുന്നു .ഇതിന്റെ ഉദ്ഘാടനം 2022 നവംബർ 4 ന് പ്രൗഢോജ്വലമായ ചടങ്ങിൽ ഏറനാട് നിയോജക മണ്ഡലം എം. എൽ . എ .പി കെ ബഷീർ സാഹിബ് നിർവഹിച്ചു
ആധുനിക രീതിയിലുള്ള പാചകപ്പുര
ആധുനികസ സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയുടെ നിർമാണം കാവനൂർപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുക്കു .അതിനായിപഞ്ചായത്തിൽ നിന്നും 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
ഡൈനിങ് ഹാൾ കം ഓഡിറ്റോറിയം
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരു ഡൈനിങ് ഹാൾഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്ത് .അതിനായി 15 ലക്ഷമ രൂപഅനുവദിക്കുയും ചെയ്തു .ഇതിന്റെ പ്രവർത്തനം അടുത്ത വര്ഷത്തോടുകൂടിപൂർത്തിയാക്കുന്നതാണ് .പഠന യാത്ര
നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്ര