ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും. സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

2022-23

സയൻസ് ക്ലബ്

ചാന്ദ്രദിനം

ജൂലൈ 21 ദേശീയ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പറമ്പ് സ്കൂളിൽ ചാന്ദ്ര മനുഷ്യനെ കുട്ടികൾക്കായി തയ്യാറാക്കുകയും,  ചാന്ദ്ര മനുഷ്യനുമായി ഇന്റർവ്യൂ നടത്താൻ അവസരം നൽകുകയും ചെയ്തു.  കൂടാതെ റോക്കറ്റ് മാതൃകകൾ നിർമ്മിക്കുക, രാത്രിയിലെ ആകാശക്കാഴ്ച വരക്കൽ,  ചാന്ദ്രദിന ക്വിസ്,  ചാന്ദ്രദിന പതിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു. ചാന്ദ്ര മനുഷ്യൻ മായുള്ള അഭിമുഖ സംഭാഷണം കുട്ടികൾക്ക് ഏറെ കൗതുകമായി.  കൂടാതെ ചാന്ദ്രദിന കാഴ്ചകൾ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു

പരിസ്ഥിതി ദിനം

മനുഷ്യനും പ്രകൃതിയും

മനുഷ്യന്റെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ നശിപ്പിക്കുന്നു എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും ഒരുക്കിയ ഡോക്യുമെന്ററി പ്രദർശനംഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററി ആയിരുന്നു മനുഷ്യനും പ്രകൃതിയും.

സ്വാതന്ത്യ ദിനാഘോഷം

സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ സഘടിപ്പിച്ചു.   പ്രധാനാധ്യാപകൻ ശരീഫ് തൃക്കളയൂർ പതാക ഉയർത്തി.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന റാലി സഘടിപ്പിച്ചു. റാലിയുടെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.

സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.

ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.

റിപ്പബ്ലിക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടി വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് കുട്ടികൾക്ക് നൽകിയത്. കുളങ്കടത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954 സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ മൂസക്കുട്ടി മൊല്ല അവർകളെ ആദരിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തകുട്ടികൾക്കുള്ള സമ്മാനവിതരണവും, ദേശഭക്തിഗാനങ്ങളും ആലപിച്ചു. പിടിഎ എംടിയെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

ഹെൽത്ത് ക്ലബ്

ആരോഗ്യ പരിശോധന ക്യാമ്പ്

ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാവനൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്.  ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകി.  സ്കൂളിലെ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ഈ പരിശോധനയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഡ്രൈ ഡേ

ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നു.

ഗണിത ക്ലബ്

ദേശീയ ഗണിതശാസ്ത്ര ദിനം ഗണിത മാഗസിൻ മഞ്ചാടി

ദേശീയ ഗണിത ശാസ്ത്രജ്ഞനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ് കുസൃതി ചോദ്യങ്ങൾ ഗണിതഫിൽ ഗണിത ചാർത്തുകൾ ജോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി

വായനാദിനം

വായനദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ട കർമ്മ പരിപാടിയാണ് സ്കൂളിൽ സംഘടിപ്പിച്ചത്.  ഒന്നാം ക്ലാസിൽ വായനച്ചെപ്പ് തുറക്കൽ,  കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി പുസ്തക പ്രദർശനവും,  പ്രദർശനശേഷം കണ്ട പുസ്തകങ്ങളുടെ പേര് പട്ടികപ്പെടുത്തൽ,  വായനാദിന സന്ദേശം വായനാദിന പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമ്മ വായന പ്രോത്സാഹിപ്പിക്കാനായുള്ള പ്രവർത്തങ്ങളും നടന്നു വരുന്നു

വായനചങ്ങാത്തം

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിന്റെ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്, മഞ്ചാടി, തുടങ്ങി യവായാ യിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി

അറബിക് ക്ലബ്

അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ദിവസം ഒരു ചോദ്യം ഒരു അറിവ്, ഒരു വിജയി പരിപാടികൾക്ക് തുടക്കം കുറിച്ചു

അറബി ഭാഷ ദിനം.

അൽ ഖലം മാഗസിൻ

അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടാനുബന്ധിച്ച് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ മാഗസിൻ ആണ് അൽ ഖലം. കുട്ടികളുടെ വരകൾ, കഥ കവിത കാലിയോഗ്രഫി തുടങ്ങിയവ ഇതിൽ ഉൾപ്പടുന്നു. സ്കൂളിൽ സംഘടിപ്പിച്ച അറബിക് അസംബ്ലിയിൽ കാവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്മാൻ സാഹിബ്‌ അവർകൾ മാഗസിന്റെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി അവരാ പറമ്പിലെ പൂർവ്വ വിദ്യാർത്ഥിയും അറബി ഭാഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്ടർ ശരഫുദ്ദീൻ സാറും പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അരീക്കോട് സബ് ജില്ലയിൽ നടന്ന അറബിക് മാഗസിൻ മത്സരത്തിൽ വെച്ച്  ഞങ്ങളുടെ മാഗസിൻ

രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഞങ്ങളുടെ അറബിക് അധ്യാപകരായ ഡോക്ടർ സൗദാബി ടീച്ചറുടെയും ലത്തീഫ് വാഫിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.

2021_22

സയൻസ് ക്ലബ്

  • ചാന്ദ്രദിനം
  • ദേശീയ ശാസ്ത്രദിനം
  • ലഘു ശാസ്ത്ര പരീക്ഷണം
  • മെഗാ ക്വിസ് 2022

ഹരിത ക്ലബ്ബ്

  • ഗാർഡനിംഗ്
  • ഡ്രൈ ഡേ

ഹെൽത്ത് ക്ലബ്

  • കണ്ണ് പരിശോധന

ഗണിത ക്ലബ്

  • ദേശീയ ഗണിത ശാസ്ത്ര ദിനം -ഗണിത ക്വിസ്

ഇംഗ്ലീഷ് ക്ലബ്ബ്

  • ഹലോ ഇംഗ്ലീഷ് ഫെസ്റ്റ്

പ്രവർത്തിപരിചയം

കുത്തിവര

  • പുതുവർഷം --ചിത്രം വര. എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും  
  • അവരുടേതായ ചിത്രം വരക്കൽ )

അറബിക് ക്ലബ്

അന്താരാഷ്ട്ര അറബി ദിനം

  • ചിത്രം വര
  • കളറിംഗ്

കയ്യെഴുത്തു മാസിക

വിദ്യാരംഗം കലാസാഹിത്യ വേദി

  • കഥാരചന
  • കവിതാരചന
  • പ്രസംഗ മത്സരം
  • ചിത്രരചന മത്സരം