ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ/വിദ്യാരംഗം
2023-24
വിദ്യാരംഗം കലാസാഹിത്യവേദി
30-6-2023 ന് 3,4 ക്ലാസിലെ മലയാള ഭാഷാ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു.
2023 ജൂലൈ 20 വ്യാഴാഴ്ച, ദേശീയ അധ്യാപക അവാർഡ് ജേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ പ്രശാന്ത് കൊടിയത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗത്തിന് അപ്പുറം കഥയുടെ ആസ്വാദന തലങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ ഉദ്ഘാടകന് നിഷ്പ്രയാസം സാധിച്ചു. ചടങ്ങിൽ 19 ആം വാർഡ് മെമ്പർ ശ്രീമതി സിപി ഫൗസിയ സിദ്ദീഖ്, അരീക്കോട് എ ഇ ഒ പി മൂസക്കുട്ടി സർ എന്നിവർ സാന്നിധ്യം അറിയിച്ചു.
2023 ജൂലൈ 27ന് സ്കൂൾ തല വാങ് മ യം ഭാഷാ പ്രതിഭ തെരഞ്ഞെടുപ്പ് നടന്നു.നഷ്‌റ ഫാത്തിമ എൻ കെ, മുഹമ്മദ് ശമ്മാസ് ടി പി എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി.
*വായന ദിനം*
വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
*ബഷീർ ദിനം*
ജൂലൈ 5 ബഷീർ ദിനത്തിൽ 3, 4 ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.മത്സരത്തിൽ നഷ ഫാത്വിമ 4B ഒന്നാം സ്ഥാനവും റിസ ഫാത്വിമ 3 A , ഫജ്‌വ 4B യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
ക്ലബ്ബ് ഉദ്ഘാടനം*
ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.