ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-24

പ്രവൃത്തി പരിചയ ക്ലബ്ബ്

ക്ലബ്ബ് രൂപീകരണം

30/6/ 2023 വെള്ളിയാഴ്ച രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ ക്ലബ്ബിൽ അംഗങ്ങളാവാൻ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു.'അംഗങ്ങളുടെ മീറ്റിംഗ് വിളിച്ചു കൂട്ടി  പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ  കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു

20/7/ 2023 വ്യാഴാഴ്ച സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു.

റിട്ടയേർഡ് ഹെഡ്മാസ്റ്റർ പ്രശാന്ത് മാഷാന്ന് ഉദ്ഘാടന കർമം നിർവഹിച്ചത്

സ്കൂൾ തല പ്രവൃത്തി പരിചയ മേള

25/7 / 2023 വ്യാഴാഴ്ച സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്താൻ തീരുമാനിച്ചു. അതിനായി കുട്ടികൾക്ക് മുന്നെ തന്നെ നിർദ്ദേശം നൽകിയിരുന്നു. വളരെയധികം കുട്ടികൾ ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ്, തുന്നൽ, കളിമണ്ണ് കൊണ്ടുള്ള, മുത്തുകൊണ്ടുള്ള ഇനങ്ങൾ എന്നിവയിലെല്ലാം പങ്കെടുത്തു

സബ് ജില്ലാ പ്രവൃത്തി പരിചയ മേള

സ്കൂൾ തല പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് സബ്ജില്ല മേളയിൽ പങ്കെടുക്കുന്നതിനായി സ്കൂളിൽ പരിശീലനം നൽകാൻ തുടങ്ങി  18 /7 / 2023 നായിരുന്നു സബ്ജില്ല തല പ്രവൃത്തി പരിചയ മേള.സബ്ജില്ല മേളയിൽ 10 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു