ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങൾ. കൂലിവേലചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടൽ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം.പീടിക മുറിയിൽ നിന്നും പിന്നീട് തവരാ പറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലേക്ക് ഇതിന്റെ പ്രവർത്തനം മാറ്റി.1968 ൽ ആണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്. സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മയുടെയും മനസ്ഥിതി യുടെയും ചരിത്രമാണ്. പണം നൽകാൻ കഴിയാത്ത പാവപ്പെട്ട നാട്ടുകാർ അവരുടെ റേഷൻ പഞ്ചസാര വാങ്ങി നൽകിയാണ് ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചത്. ആലത്തൂർപടിയിലെ നാരായണൻകുട്ടി മാസ്റ്ററാണ് ആദ്യ പ്രധാനാധ്യാപകൻ. തവരാപറമ്പ് പള്ളിയിൽ ഈ അടുത്ത കാലം വരെ ബാങ്ക് വിളിച്ചിരുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മൊല്ല ദീർഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ നാട്ടുകാർക്ക് ഏറെ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. മുൻ പ്രധാനാധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാലൻ മാസ്റ്ററുടെ പേരിൽ ഓരോ വർഷവും മികച്ച കുട്ടിക്ക് ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു.1968 മുതൽ 2019 വരെ നീണ്ട 52 വർഷം തവരാപറമ്പ് സ്കൂളിൽ പി ടി സി എം ആയി സേവനം ചെയ്ത നമ്മുടെ നാട്ടുകാരാണ് വരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു വീരാൻ മുസ്ലിയാർ. അദ്ദേഹത്തിന്റെ സേവനകാലം സ്കൂൾ ചരിത്രത്തിൽ എന്നും ഓർക്കപ്പെടുന്ന ഒന്നാണ്.

കെട്ടിട ചരിത്രം

954ൽ പ്രവർത്തനം ആരംഭിച്ച തവരാപറമ്പ് ജി എൽ പി സ്കൂൾ അരീപുറത്ത് മൊയ്തീൻകുട്ടി ഹാജിയുടെ സ്കൂളിനടുത്തുള്ള പാലക്കാപറമ്പിലുള്ള മേലേ പീടികയിൽ ആയിരുന്നു അദ്ധ്യായനം  തുടങ്ങിയത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നീട് തവരാപറമ്പ് മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1958 സ്കൂളിന് പുതിയതായി ഒരു കെട്ടിടം നിലവിൽ വന്നതുമുതൽ പ്രവർത്തനം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റി. പി കെ ബഷീർ എംഎൽഎ അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് 2020 ആണ് ഇത് പുനർനിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈഹാനത്ത് കുറുമാടൻ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ പി മുജീബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇതിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി പത്തിന് എംഎൽഎ അവർകൾ നിർവഹിച്ചു. 1964 ഇൽ സ്കൂളിന് മറ്റൊരു ബിൽഡിംഗ് നിർമ്മിച്ചു..  1998 ഡി പി ഇ പിയുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ച്  മൂന്നു മുറിയുള്ള മറ്റൊരു കെട്ടിടം കൂടി നിർമിച്ചു.

കെട്ടിടോദ്‌ഘാടനം 4/11/2022

കേരളത്തിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രൗഢോജ്വല മാതൃകയായി തവരാപറമ്പ് ജി എൽ പി സ്‌കൂളിൽ പി ടി എ കമ്മറ്റി നിർമിച്ചു നൽകിയ പുതിയ കെട്ടിടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്‌ഘാടന കർമം.ജനപങ്കാളിത്തം കൊണ്ടും  കൃത്യതയാർന്ന സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായി ഉദ്‌ഘാടന പരിപാടി.സ്‌കൂളിൽ നിന്നും എൽ എസ് എസ് നേടിയ പ്രതിഭകൾക്കുള്ള അവാർഡ് ദാനവും ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്നു.സ്‌കൂൾ പി ടി എയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നിർമിച്ചു നൽകിയ നാല് ക്ലാസ് മുറികളുടെയും പുതുതായി നിർമിച്ച ഗ്രൗണ്ടിന്റെയും ഉദ്‌ഘാടനം ഏറനാട് മണ്ഡലം എം എൽ എ പി കെ ബഷീർ നിർവഹിച്ചു. തവരാപറമ്പ് പോലെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും കേരളത്തിന് മൊത്തം മാതൃകാപരമായ ഒന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം നിർമിച്ചതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.കുട്ടികൾക്ക് കായിക വ്യായാമത്തിന് ഒരു ഗ്രൗണ്ട് ഉണ്ടാകുക എന്നത് പരമപ്രധാനമാണ്. സ്ഥലപരിമിതിയിൽ വീർപ്പു മുട്ടിയിരുന്ന സ്‌കൂളിന് നാട്ടുകാർ ഇടപെട്ട് സ്ഥലം വാങ്ങിയതും ഏറെ മഹത്വരമാണെന്നു അദ്ദേഹം അഭിപ്രായെപ്പട്ടു.കെട്ടിടോത്ഘാടനത്തിനായി എത്തിയ എം എൽ എയെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു നാട്ടുകാരും സ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും വരവേറ്റത്.

പുതിയ കെട്ടിടോദ്‌ഘാടനം നിർവഹിച്ച ശേഷം നാട്ടുകാരോടൊപ്പം പന്ത് തട്ടിയാണ് പി കെ ബഷീർ ഗ്രൗണ്ട് ഉദ്‌ഘാടനം നിർവഹിച്ചത്.ഇളം പ്രായത്തിൽ തന്നെ കുട്ടികളെ കായികമായി പരിശീലിപ്പിച് അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളാക്കാൻ പരിശ്രമിക്കണമെന്ന് എം എൽ എ പ്രത്യാശ പ്രകടിപ്പിച്ചു.