ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

30-06- 2023 ന് മൂന്ന്,  നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി  ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു.    ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

ചാർട്ട് പ്രദർശനം

20-07-2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ട് പ്രദർശനം ഒരുക്കി. ഗണിതത്തിലെ കളികൾ,  ഗണിത പരിചയം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സബ്ജില്ലാ തലത്തിൽ

സ്കൂൾ ഗണിതശാസ്ത്രമേളയിൽ ഗണിത ചാർട്ട്,  ജോമട്രിക്കൽ ചാർട്ട്, രൂപങ്ങളുടെ നിർമ്മാണം എന്നിവയിൽ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. അതുവഴി കുട്ടികൾക്ക് വിവിധ ഗ്രേഡുകൾ നേടാനും സാധിച്ചു.