ജി.എൽ.പി.എസ് തവരാപറമ്പ്/പ്രീ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി എസ് തവരാപറമ്പിലെ പ്രീ പ്രൈമറി

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

-2 മുതൽ +2 വരെ വിദ്യാഭ്യാസ മേഖല ഏകീകരിക്കുന്ന സാഹചര്യത്തിൽ LKG യും UKG യും വിദ്യാലയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി .കുട്ടിയുടെ സമഗ്ര മായാ വികസനത്തിനായി ആകർഷകമായ പ്രീ സ്കൂൾ സംവിധാനങ്ങളും പ്രവർത്തന ഒരുക്കി കാലോചിതമായ മാറ്റങ്ങളും വരുത്തി പ്രീ സ്കൂൾ ശാക്തീകരണം നടത്തേണ്ടതുണ്ട് .അത്തരത്തിനൊരു മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് തവരപറ മ്പ് ജി എൽ പി സ്കൂൾ .ഈ വികസനത്തിനായി അരീക്കോടെ ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത സ്കൂൾ നമ്മുടേതാണ്.

പ്രീ പ്രൈമറി വിഭാഗത്തെ ഭൗതികമായും അക്കാദമിക മായും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക .പ്രീ പ്രൈമറി കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ഇടങ്ങൾ സ്കൂളിൽ വികസിപ്പിച്ചെടുക്കുക ,കേരളം സംസ്ഥാനത്തിലെ പ്രീ പെയ്‌മറി രംഗത്ത ഒരു മാതൃക സൃഷ്ടിക്കുക ,ശിശു വികസ മേഖലകൾ ,ബഹുമുഖ ബുദ്ധിയുടെ തലങ്ങൾ എന്നിവ പരിഗണിച്ച പഠനപ്രവർത്തനങ്ങൾ ഒരുക്കുക,കളികളിലൂടെ അനുഭവങ്ങൾ ആർജ്ജിക്കുക ,അനുഭവങ്ങളിലൂടെ അറിവും നൈപുണികളും മൂല്യങ്ങളും നേടുക .മൂർത്തവും പരിചിതവുമായ വസ്തുക്കളെയുംസംഭവങ്ങളെയും അടിസ്ഥാനമാക്കി അനുഭവങ്ങൾ നൽകുക ,സമ്പൂർണ ആരോഗ്യം,ആരോഗ്യശീലങ്ങൾ ,കുട്ടിയുടെ ക്ഷേമം എന്നിവക്ക് ഊന്നൽ നൽകുക .നിരീക്ഷിക്കാനും സ്വയം പരീക്ഷണങ്ങളിൽ വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള അവസരം കുട്ടികൾക്ക് നൽകുക ,പൊതുജന പങ്കാളിത്തത്തോടെ പഠന സാമഗ്രികളുടെ ഒരു വലിയ ശേഖരം ഉണ്ടാകുക .സവന്തം നാടിൻറെ ചരിത്ര സാംസ്‌കാരിക പ്രസ്ത്യേകതകളുടെ അനുഭവം കുട്ടികൾക്ക് നൽകുക.പൊതുവിദ്യാലയങ്ങളെ ആകർഷകമാക്കുക .പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാലയത്തെ ശക്തിപ്പെടുത്തകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .

അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന കുരുന്നുകൾക്ക് അവരുടെ ചുറ്റുപാടിനെ കുറിച്ചും പ്രകൃതിയെ കുറിച്ചും മനസ്സിലാക്കുന്നതിനു ഉതകുന്ന രീതിയിൽ പ്രീസ്‌കൂൾ മാറ്റുന്നത് വഴി അവർക്ക് ശാരീരികവും മാനസികവുമായ വികാസനഗൽസാധ്യമാകുന്നു .ഭാവനയും സര്ഗാത്മകതയമ് വളർത്തുന്നതിന് പറ്റിയ പ്രവർത്തന ഇടങ്ങളായി മാറ്റിക്കൊണ്ട് പ്രീ സ്കൂൾ അവരുടെ സർവതിന്മുഖ മായാ വളർച്ചയും വികാസവും ഉറപ്പ് നൽകുന്നു .