ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നലകളിലേക്ക് ഒരു എത്തിനോട്ടം

19 ആം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതൽക്കേ ജന്മിത്വത്തിലതിഷ്ഠിതമായ കാർഷിക വ്യവസ്ഥ ആണ് നിലനിന്നിരുന്നത്.ഒട്ടുമുക്കാലും ഭൂമി ഒന്നോരണ്ടോ ജന്മിമാരിൽ കേന്ദ്രീകരിച്ചായിരുന്നു നിലനിന്നിരുന്നത്. മോണ്ടമ്പലം, മുസ്സത്ത്, കോഴിക്കോട് പുതിയ കോവിലകം നിലമ്പൂർ കോവിലകം, മഠപ്രം ദേവസ്വം എന്നിവ ആയിരുന്നു പ്രധാനപ്പെട്ട ജന്മിമാർ. ഇവരുടെ കീഴിൽ ഇട കുടിയന്മാരും  പാട്ട കൃഷിക്കാരനുമായി ബഹുഭൂരിപക്ഷം ജനങ്ങളും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നു.കർഷക തൊഴിലാളികളായിരുന്നു ജനസംഖ്യയിൽ ഭൂരിപക്ഷവും. നെൽകൃഷിയിൽ അധിഷ്ഠിതമായ ഒരു ജീവിതവ്യവസ്ഥ ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഉൽപ്പന്നങ്ങളാണ് കൂലിയായി നൽകിയിരുന്നത്. പട്ടികജാതിക്കാരായിരുന്നു തൊഴിലാളികളിൽ അധികവും.  പട്ടിണി വ്യാപകമായിരുന്നു

കാവേരി സൂനുപുരം എന്നായിരുന്നു കാവനൂരിന്റെ പഴയ പേര്.  കാവുകളുടെ ഊരി എന്നതാണ് കാവനൂർ ആയി പരിണമിച്ചത് തുടങ്ങി നിരവധി അഭിപ്രായങ്ങളും ഈ പേരുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പരിയാരക്കൽ സുബ്രഹ്മണ്യ ക്ഷേത്രവും തമിഴ് പറമ്പിലെ മുസ്ലീം പള്ളിയും ആയിരുന്നു ഈ പ്രദേശത്തെ ആദ്യകാല ദേവാലയങ്ങൾ.  പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളും പള്ളികളും പിൽക്കാലത്ത് ഉണ്ടായതാണ്.

കാർഷികവൃത്തി ആവശ്യമായ തൊഴിലാളികളെ അന്യ ദിക്കുകളിൽ നിന്നും ജന്മിമാർ ഇവിടെ കൂടി ഇരിത്തുകയായിരുന്നു. അവർക്ക് പ്രത്യേക ആ വാസസ്ഥലങ്ങൾ ഒരുക്കിക്കൊടുത്തു. ചാളകൾ എന്ന പേരിലായിരുന്നു ഈ സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത്.കാവനൂർ ഇനി അടുത്ത ചാളക്കൽ എന്ന പേരിൽ ചെറിയ ഒരു സ്ഥലമുണ്. പണ്ടു കാലത്ത് ചാളകൾ ഇവിടെ ഉണ്ടായത് ആവാം ഈ പേരിന് കാരണം. പെരുംകൊല്ലൻ മാർ ആശാരിമാർ വൈദ്യന്മാർ എന്നിവർ ഇവിടെ എത്തിച്ചേർന്ന വരാണ്  എന്നാണ് കരുതപ്പെടുന്നത്

ഓരോ പ്രദേശത്തും സർവ്വസമ്മതമായ നാട്ടു കാരണവന്മാർ ഉണ്ടായിരുന്നു.ജനങളുടെ കൂട്ടായ്മയിൽ അധിഷ്ഠിതമായിരുന്നു എല്ലാ സാമൂഹ്യ ആചാരങ്ങളും. വിവാഹം മരണം തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ ഓരോ സമുദായത്തിനും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. വളരെയധികം പിന്നോക്കം നിൽക്കുന്ന മുസ്‌ലിംകളായിരുന്നു കുടിയന്മാരിൽ അധികവും. നമിതയുടെ ദുരിത ഫലങ്ങൾ പ്രകടമായും ബാധിച്ചിരുന്നത് ഇവരെ ആയിരുന്നു.

ഇന്ത്യയൊട്ടാകെ ശക്തമായ ഖിലാഫത്ത് പ്രസ്ഥാനം നമ്മുടെ നാട്ടിലെ അവശത അനുഭവിക്കുന്ന കുടിയാന്മാർ അവരുടെ രോഷം പ്രകടിപ്പിക്കാൻ ഉപയോഗിച്ചതായി കാണുന്നു. 1921ലെ കലാപം ജനതയെ താങ്ങി നിർത്തിയിരുന്ന ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള സമരമായി രൂപപ്പെട്ടു. ജന്മിത്ത വ്യവസ്ഥ യുടെ അടിവേരറുക്കുന്ന സമരത്തിന് വിത്തുകൾ പാകാൻ ഈ സമര കാരണമായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും ഇല്ലായ്മയും വല്ലായ്മയും ഒത്തൊരുമയോടെ നിൽക്കാനും പരസ്പരം സഹായിക്കാനും ജാതിമത വ്യത്യാസങ്ങൾക്കതീതമായി ഐക്യബോധം നിലനിർത്താനും കവനൂരിന് സാധിച്ചിട്ടുണ്ട്.

മദിരാശി ഗവൺമെന്റ് മലബാറിലെ കാർഷിക രംഗത്ത് നടപ്പിലാക്കിയ പുതിയ നിയമനിർമാണങ്ങൾ ഇതിനെ തെളിവായി ചൂണ്ടിക്കാണിക്കുന്നു. 1957ലെ സമഗ്ര ഭൂപരിഷ്കരണ നിയമങ്ങൾ ആണ് കാവനൂരിലെ കാർഷികമേഖലയെ അടിമുടി മാറ്റി മറിച്ചത്. കൃഷിഭൂമി കൃഷിക്കാരന് എന്ന മഹത്തായ ആശയം സഫലീരിക്കപ്പെട്ടു എന്നതാണ് ഇതിന്റെ നേട്ടം.1961ലെ വില്ലേജ് പുനർ സംഘടനയെ തുടർന്ന് കാവന്നൂർ വാക്കാലൂർ എന്നീ റവന്യൂ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാവനൂർ അംശവും, ഇരുവേറ്റി ഇളയുടെ ചെങ്ങര എന്നീ റവന്യൂ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരുവേറ്റി അംശവും ചേർന്ന് കാവനൂർ രൂപീകൃതമായി.

വില്ലേജ് രൂപീകൃതമാവുന്നത് മുമ്പ് റവന്യൂ അംശങ്ങൾ ആയിരുന്നു കാവനൂറിന്റെ സിരാകേന്ദ്രം.  സിവിൽ-ക്രിമിനൽ അധികാരങ്ങൾ അടക്കമുള്ള ഗ്രാമ ഭരണ ചുമതല പൂർണമായും അന്നത്തെ അംശ അധികാരികളിൽ നിക്ഷിപ്തമായിരുന്നു.. നമ്മുടെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് എഴുത്തച്ഛൻ പള്ളിക്കൂടങ്ങളിൽ നിന്നും ഓത്തുപള്ളി കുടങ്ങളിൽ നിന്നും ആണ്. മലബാർ ഡിസ്ട്രിക്ട് ബോർഡ് നേതൃത്വത്തിൽ ഏറനാട്ടിൽ വ്യാപകമായി വിദ്യാലയങ്ങൾ ആരംഭിച്ചതോടെയാണ് കാവനൂർ പ്രദേശത്തുള്ള അറിവിന്റെ വെളിച്ചം വ്യാപിച്ചത്. 1954ൽ തവരാപറമ്പ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു.  1975 കാവനൂർ ഗവൺമെന്റ് ഹൈസ്കൂൾ തുടർന്ന് ഇരിവേറ്റി ഹൈസ്കൂൾ എന്നിവ ആരംഭിച്ചതോടെ കാവനൂർ വിദ്യാഭ്യാസരംഗം സജീവമാകാൻ തുടങ്ങി അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് വായനശാലകളും കലാസമിതികളും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

1958 സ്ഥാപിതമായഇളയൂരിലെ യുവജനസംഘം വായനശാല യുമായി 1959 സ്ഥാപിക്കപ്പെട്ട ഇരിവേറ്റി പൊതുജന വായനശാലയും ഈ രംഗത്ത് ശ്രദ്ധേയമായ സ്ഥാപനങ്ങളാണ്.  ക്ഷേത്രങ്ങൾ കാവുകൾ എന്നിവയുമായി ബന്ധപ്പെടുത്തി ഉള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഏറെ വിപുലമായി നടന്നിരുന്നു .കളിയാട്ടം ഏറെ പ്രസിദ്ധമായിരുന്നു. പകിടകളി ഏറെ പഴക്കമുള്ള ഒന്നാണ്. മുസ്ലീങ്ങൾക്കിടയിൽ ഉള്ള കോൽകളി എന്നപോലെ ചവിട്ടുകളി ഹരി ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ്. കാർഷികമേഖലയിൽ ഉണ്ടായിരുന്ന കാളപൂട്ട് മത്സരം ഇപ്പോൾ അധികമായി നടക്കുന്നില്ല.

ഗൃഹവൈദ്യം ആണ് മുമ്പ് കാലത്ത് ഉണ്ടായിരുന്നത്. വീടുകളിൽ ചെന്ന് ചികിത്സ നടത്തുന്ന രീതിയായിരുന്നു. സമൂഹത്തിൽ ഉയർന്ന സ്ഥാനം അവർക്കുണ്ടായിരുന്നു. പാരമ്പര്യ ചികിത്സ മാത്രമാണ് നിലവിലുണ്ടായിരുന്നത്. 1970ലാണ് കാവനൂര് പ്രൈമറി ഹെൽത്ത് സെന്റർ സ്ഥാപിക്കപ്പെടുന്നത്. വലിയ ജന പങ്കാളിത്തം അക്കാലത്ത് വികസനപ്രവർത്തനങ്ങളിൽ ദൃശ്യമായിരുന്നു വിവിധ സബ് സെന്ററുകൾ ആരംഭിച്ചതോടെ അലോപ്പതി കവനൂരിലും വ്യാപിച്ചു. കാവനൂർ എ സമ്പത്ത് വ്യവസ്ഥയെ അക്കാലത്ത് നിയന്ത്രിച്ചിരുന്നത് കാർഷിക മേഖലയായിരുന്നു ഇടവപ്പാതിയും തുലാവർഷവും ആണ് പ്രധാനമായും പ്രദേശത്തെ കർഷകർ ആശ്രയിച്ചിരുന്നത്.

പ്രധാനമായും ഇവിടത്തെ കൃഷിയിനങ്ങൾ തെങ്ങ്, കമുക്, റബ്ബർ കശുമാവ്, കുരുമുളക്, വാഴ, പച്ചക്കറികൾ എന്നിവയാണ്. ഭൂരിഭാഗം കർഷകർക്കും കുറഞ്ഞ സ്ഥലം മാത്രം ആയതിനാൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരും ഉണ്ടായിരുന്നു.പായ നെയ്ത്ത് കുട നിർമ്മാണം പപ്പട നിർമ്മാണം തുടങ്ങിയ സംഭവങ്ങൾ ചെറിയതോതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് നിരവധി മില്ലുകൾ ഇതോടനുബന്ധിച്ച് നടത്തുന്ന നാല്പതോളം ഫർണിച്ചർ നിർമാണശാലകൾ എന്നിവ കവനൂരിലുണ്ട്.  ഇത് ഏകദേശം നൂറോളം പേർക്ക് നേരിട്ടും അഞ്ഞൂറോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു.വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചിപ്സ് നിർമ്മാണ യൂണിറ്റും, ഉണ്ട് .സ്വാശ്രയത്തിന്റെ പ്രതീകമായി പ്രവർത്തിക്കുന്ന വനിതാ കാന്റീൻ, മാതൃക അയൽക്കൂട്ടത്തിലെ വനിതകൾ ചേർന്ന് ആരംഭിച്ച കേര സംസ്കരണ യൂണിറ്റ് എന്നിവയുമുണ്ട്.

സഹകരണമേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനമാണ് ഏറനാട് ടൈൽസ് ഫാക്ടറി.  ഓടും മറ്റ് അനുബന്ധ ഉൽപന്നങ്ങളുമാണ് ഇവിടെ നിർമിക്കപ്പെടുന്നത്.  നിരവധി ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകി എന്ന് ഈ സ്ഥാപനം അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും ഉല്പന്നങ്ങളുടെ വിപണന കുറവും കാരണം പ്രതിസന്ധി നേരിടുന്നു..  ആരംഭിക്കുകയും ഉടൻതന്നെ അസ്തമിക്കുകയും ചെയ്ത ഒരു കടലാസ് നിർമാണ യൂണിറ്റും കാവനൂർ ഉണ്ടായിരുന്നു.

വിദ്യാഭ്യാസചരിത്രം

1920 കളിലാണ് കാവനൂർ പ്രദേശത്തെ പള്ളിക്കൂട വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ഹിന്ദു elementary സ്കൂൾ എന്ന പേരിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് 1924 സ്ഥാപിച്ച ഇന്നത്തെ ചെങ്ങര ഗവൺമെന്റ് എൽ പി സ്കൂൾ ആണ് ഈ രംഗത്തെ ആദ്യ സ്ഥാപനം. തുടർന്ന് കാവനൂർ ഗവൺമെന്റ് എൽ പി സ്കൂൾ ഇരിവേറ്റി എംഎൽപി സ്കൂൾ വെണ്ണക്കോട് യുപി സ്കൂൾ എന്നിവ വിവിധ വർഷങ്ങളിലായി നിലവിൽവന്നു. വാക്കാലൂർ വടശ്ശേരി തവരപാറമ്പ് പ്രദേശങ്ങളിൽ ആയി 1949,1954 കാലങ്ങളിലായി പ്രൈമറിസ്കൂൾ സ്ഥാപിതമായി. 1961 ഇൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു അതോടെ സർക്കാർ മേഖലയിൽ ആദ്യത്തെ യുപിസ്കൂൾ വട്ടശ്ശേരിൽ നിലവിൽ വന്നു.1974 ചെങ്ങരയിൽ സ്ഥാപിതമായ ഗവൺമെന്റ് യുപി സ്കൂൾ ആണേ കാവനൂർ രണ്ടാമത്തെ സർക്കാർ യുപി സ്കൂൾ. ഇതേവർഷം വമ്പിച്ച ജനകീയ സഹകരണത്തോടെ എളയൂരിൽ കാവനൂർ ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.

ഏതാനും വർഷങ്ങൾക്കു ശേഷം ഇരുവേറ്റി യിൽ സി എച്ച് കെ എം ഹൈസ്കൂൾ നിലവിൽ വന്നു. ഇപ്പോൾ കാവുകൾ പഞ്ചായത്തിൽ രണ്ട് ഹയർ സെക്കൻഡറി സ്കൂളും 8 എൽപി സ്കൂളും നാല് യുപി സ്കൂൾ മടക്കം 14 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.ഇവക്കു പുറമെ ഏതാനും അൺഎയ്ഡഡ്, റെക്കോഗ്നൈസ്ഡ് സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിൽ കാവനൂർ പഞ്ചായത്ത് ഏറെ മുന്നിലാണ്.

കാവനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു പുത്തനുണർവ്വ് കൈവന്നു. 1974 സ്കൂൾ സ്ഥാപിതമായതോടെ യാണ് പെൺകുട്ടികൾ ഹൈസ്കൂൾ പഠനത്തിലെ കൂട്ടത്തോടെ വന്നു തുടങ്ങിയത്. അന്ന് ഇതൊരു ഹൈസ്കൂൾ ആയിരുന്നു ഇപ്പോൾ ഹയർസെക്കൻഡറി ആയി ഉയർത്തി.കാവനൂർ ഹൈസ്കൂൾ നിലവിൽ വരുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഈ പ്രദേശത്തെ നിരവധി വൈജ്ഞാനിക സ്രോതസ്സുകൾ നിലനിന്നിരുന്നു. പട്ടോത്ത് ക്ഷേത്രപരിസരത്ത് ഒരു വിദ്യാലയം മലബാർ കലാപത്തിന് വർഷങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. നെല്ലിക്കാട്ട് ഗോവിന്ദൻമാസ്റ്റർ ആയിരുന്നു അതിന്റെ സ്ഥാപകൻ. ഈ വിദ്യാലയമായിരുന്നു മാടാരം കുണ്ടിലേക്ക് മാറ്റിയത്.

ഏകദേശം ഇക്കാലത്തുതന്നെ മാടരംകുണ്ടിൽ പ്രശസ്തമായ നിലയിൽ ഒരു ഓത്തുപള്ളിയും പ്രവർത്തിച്ചു വന്നിരുന്നു. ഉണ്ണിമൊയ്തീൻ മൊല്ല എന്ന് ആളായിരുന്നു ഇതിന്റെ സ്ഥാപകൻ.ഇതേകാലത്തുതന്നെ തവര പറമ്പിലും ഒരു ഓത്തുപള്ളി പ്രവർത്തിച്ചിരുന്നു.  മുഹമ്മദ് മൊല്ല എന്നയാളായിരുന്നു ഇതിന്റെ സ്ഥാപകൻ. പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്ന ഗഫൂർ ഷാ സാഹിബിനെ ഒരു പ്രത്യേക ഉത്തരവ് പ്രകാരം നാട്ടിലെ മുഴുവൻ ഓത്തുപള്ളികളും സ്കൂൾ ആയി അംഗീകരിച്ചു. ഇവയാണ് പിന്നീട് മാപ്പിള സ്കൂളുകൾ എന്ന പേരിൽ അറിയപ്പെട്ടത്.ഗഫൂർക്കാ സാഹിബിനെ ഉത്തരവോടെ മാപ്പിള സ്കൂളായ ഉണ്ണി മൊല്ലയുടെ ഓത്തു പള്ളിയാണ് എയിഡഡ് മാപ്പിള സ്കൂൾ ചെങ്ങര. കൈപ്പക്ക ശേരി മുഹമ്മദ് മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ. ഈ സ്കൂൾആണ് ഇപ്പോൾ ചെങ്ങര തമ്പുരാൻ കുളത്ത് പ്രവർത്തിക്കുന്ന എ എം എൽ പി സ്കൂൾ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ   അബ്ദുറഹ്മാൻകുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഓത്തു പള്ളിയാണ് പിന്നീട് ഇളയൂർ എംഎൽപി സ്കൂൾ ആയി മാറിയത്. ഓത്തുപള്ളികൾ മദ്റസാ പ്രസ്ഥാനത്തിന് വഴിമാറിയതോടെ നാട്ടിലുടനീളം മദ്രസകൾ ഉയർന്നുവന്നു. ഏകീകൃത സിലബസും പരീക്ഷകളും ഒക്കെയായി ഇന്ന് കാലത്തിനൊപ്പം നീങ്ങുന്ന ഒരു വ്യവസ്ഥാപിത മത വിദ്യാഭ്യാസ ശൃംഖലയായി അത് വളരുന്നു. 1957 ലാണ് ഇളയൂർ മിസ്ബാഹുൽ ഹുദാ മദ്രസ സ്ഥാപിക്കപ്പെട്ടത്. 1950 തവരപറമ്പിൽ ഉം അതേ കാലയളവിൽ കവനൂരിലും മദ്രസകൾ സ്ഥാപിതമായി.

എഴുത്തച്ഛൻ പള്ളിക്കൂടങ്ങളും ഓത്തു പള്ളിക്കൂടങ്ങളും എല്ലാം പ്രൈമറി വിദ്യാലയങ്ങൾ ആയി രൂപാന്തരപ്പെട്ടു എങ്കിലും ഈ പ്രദേശത്ത് ഉപരിപഠന സൗകര്യം തീരെ ഉണ്ടായിരുന്നില്ല. അരീക്കോട് ജി എം യു പി സ്കൂളിലെ ആണ് ഈ പ്രദേശത്തുകാർ ഭരണകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്.പിൽക്കാലത്ത് വെണ്ണക്കോട് യുപിസ്കൂൾ എന്നപേരിൽ കാവനൂർ മൂത്തേടത്ത് പറമ്പിൽ ഒരു ഹയർ elementary സ്കൂൾ നിലവിൽ വന്നു. വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ കാവനൂർ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.പഞ്ചായത്ത് രൂപീകൃതമായത് മുതൽ പല മേഖലകളിലും അതായത് കൃഷി വിദ്യാഭ്യാസം വ്യവസായം വാണിജ്യം തുടങ്ങി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട് ഗ്രാമാന്തരങ്ങളിൽ പ്രവാസികളുടെ ഐക്യ ബോധത്തെയും അർപ്പണ മനോഭാവത്തെയും ഫലമായാണ് ഇത്രയും പുരോഗതി പഞ്ചായത്തിന് കൈവരിക്കാനായത്

നാടൻ പദകോശം

ഞങളുടെ നാട്ടിലെ ചില നാടൻ പദപ്രയോഗങ്ങൾ. ഇന്നും ഇവിടെത്തെ ഉൾപ്രദേശങ്ങളിൽ ഈ പദങ്ങളുടെ പ്രയോഗം നിലനിൽക്കുന്നുണ്ട്

അവ വായിക്കാനായി ഇവിടെ തൊടുക