ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign
ബോധവൽക്കരണ ക്ലാസ്
കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി
മനുഷ്യ ചങ്ങല
നവകുമ്പർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ ലക്കാട്ട്‌കൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ലഹരിക്കെതിരെ കയ്യൊപ്പ്
സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ പഥേർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ഷെച്കകരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .