"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 107: വരി 107:
[[പ്രമാണം:37019sports13.png|thumb|left |Sports day]]  [[പ്രമാണം:37019sasthra14.png|thumb|centre|s s w  day]] <br>
[[പ്രമാണം:37019sports13.png|thumb|left |Sports day]]  [[പ്രമാണം:37019sasthra14.png|thumb|centre|s s w  day]] <br>
  [[പ്രമാണം:37019_DIGITAL.png|thumb|left|സത്യമേവ ജയതേ]]  [[പ്രമാണം:MELA.png|thumb|centre|വിജയികൾ]] <br>
  [[പ്രമാണം:37019_DIGITAL.png|thumb|left|സത്യമേവ ജയതേ]]  [[പ്രമാണം:MELA.png|thumb|centre|വിജയികൾ]] <br>
  [[പ്രമാണം:USS.jpeg|thumb|left|അഭിമാന നേട്ടം]]  
  [[പ്രമാണം:USS-37019.jpeg|thumb|left|അഭിമാന നേട്ടം]] <br>


== 2021-22 മികവുകൾ==  
== 2021-22 മികവുകൾ==  

12:46, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ
50px ഗ്രേഡ്= 7
വിലാസം
ജി എച്ച് എസ്സ്. കല്ലൂപ്പാറ
,
കല്ലൂപ്പാറ പി.ഒ.
,
689583
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0479 2678200
ഇമെയിൽghskallooppara@gmail.com, ghskallooppara@hotmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37019 (സമേതം)
യുഡൈസ് കോഡ്32120700112
വിക്കിഡാറ്റQ87592080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ നായർ ആർ
പി.ടി.എ. പ്രസിഡണ്ട്റെജി തോമസ്
അവസാനം തിരുത്തിയത്
24-10-2022Ghskallooppara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കല്ലൂപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്ക്കൂൾ.

ചരിത്രം

കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കല്ലൂപ്പാറ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈർഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലിൽ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിൻതടങ്ങളാലും നദീ തടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി. മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു . കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
  • "നിറവ് " ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം

. 2007-2008 അദ്ധ്യയന വർഷം മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്. .മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവർത്തികമാക്കി സ്കൂളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ , വാഴ മുതലായ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്തു വരുന്നു.2015,-മുതൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം സ്ക്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നു.

നേർക്കാഴ്ച നിറവ്

SayNo To Drugs

2022 October 6
ലഹരി വിരുദ്ധക്യാംമ്പെയ്ൻ

2022-23 മികവുകൾ

പ്രവേശനോത്സവം
World Enviornement Day


Blood doners day
Inauguration of clubs


News paper campaign
Yoga day


Jalsree
Hiroshima day


Vidyarangom
Independenceday75 day


Onam
Winners


Sports day
s s w day


സത്യമേവ ജയതേ
വിജയികൾ


അഭിമാന നേട്ടം


2021-22 മികവുകൾ

SSK -STORY WRITING STATE WINNER
SSLC 2021 വിജയികൾ


Mental Health Programme
NO WAR..SAVE HUMAN


2020-21 മികവുകൾ

SSLC 2020 വിജയികൾ
DIGITAL MAGAZINE 2020


ഹൈടെക്-പ്രഖ്യാപനം


2019-20 മികവുകൾ

അനുമോദനം................
ലാബ് പ്രവർത്തനം.....................


ദിനാചരണം......................
പാഠം ഒന്ന്........പാടത്തേക്ക്


വിജയികൾ.......................



2018-19 മികവുകൾ

SSLC 2018
നേട്ടങ്ങൾ


ക്വിസ്
ഉപജില്ലാമേള


ജില്ലാതല നിജയികൾ
വിജയികൾ


രണ്ടാം സ്ഥാനം

.


ദിനാചരണങ്ങൾ

 പ്രവേശനോത്സവം 
 ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.
ജൂൺ 5  - പരിസ്ഥിതിദിനം 
 ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശ്രീ. മാത്യു പി മേലേമല പരിസ്ഥിതി ദിനം സന്ദേശം നൽകി. പരിസ്ഥിതിദിന പ്രതിജ്ഞ,  പരിസ്ഥിതി ദിന ക്വിസ്സ്, പരിസ്ഥിതിദിന പോസ്റ്റർ മത്സരം എന്നീ പരിപാടികൾ വിദ്യാർത്ഥികൾക്കായി നടത്തി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. റെജി തോമസ് വൃക്ഷത്തൈ നട്ടു. വനംവകുപ്പും  പഞ്ചായത്തും നൽകിയ  വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. 
ജൂൺ 19 -വായനാ ദിനം
 വായനയുടെ ലോകത്തേക്ക് നമ്മെ നയിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായും  ഒപ്പം  വായനാവാരമായും ആചരിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് വായനാ ദിനം ശ്രീമതി. വത്സല ടീച്ചർ ഉദ്‍ഘാടനം ചെയ്തു. വായനാവാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ക്വിസ്സ് മത്സരം നടത്തി. പ്രഥമാധ്യാപിക രേണുകാഭായി ടീച്ചർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റ് ചൊല്ലി. പ്രസംഗമത്സരം, വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് പുസ്തകവായന, എന്നിവ ഒരാഴ്‌ചക്കാലം നടത്തി. തുടർന്ന് ശ്രീ. വി.ജി പ്രസന്നകുമാർ സാർ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. 
ജൂൺ  - ലഹരിവിരുദ്ധ ദിനം
ഇന്ന് മയക്കുമരുന്നു വിരുദ്ധ ദിനാചരണം ആചരിച്ചു. മദ്യം, പുകയില എന്നിവയെക്കുറിച്ചും അത് ഉപയോഗിച്ചാലുള്ള ദൂഷ്യഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ശ്രീ. മാത്യു.പി.മേലേമല സാർ ബോധവത്‌കരണ ക്ലാസ്സ് നടത്തി. കൂടാതെ  സ്കൂൾ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ ചെറിയൊരു വിശദീകരണവും കുട്ടികൾക്ക് നൽകി. തുടർന്ന്  7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവു ആർ പിള്ള ലഹരിവിരുദ്ധദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റ് ചൊല്ലി. ഉച്ചയ്ക്ക് സ്കൂൾ കൗൺസിലറായ ശ്രീമതി. ലോജി ടി. രാജ് കൗൺസിലിങ് റൂമിൽ ലഹരിവിരുദ്ധ ചർച്ചയും നടത്തി

ഹലോ ഇംഗ്ലീഷ്- ശ്രദ്ധ- മലയാളത്തിളക്കം ക്ലാസുകൾ

"ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക്‌  ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ്‌  എന്നിവർ നേതൃത്വം നൽകി  വരുന്നു.  യു.പി തലത്തിൽ ശ്രീമതി. സുജ തോമസ്‌ ,ശ്രീമതി. സുനി പി മാത്യു  എന്നിവരും  ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും  " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക്    നേതൃത്വം നൽകി .

വിമുക്തി ക്ലബ് രൂപീകരണം
 രാവിലെ 11 മണിക്ക് കേരളാ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. ശ്രീ. മാത്യു. പി. മേലേമല സാർ സ്വാഗതവും സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ അദ്ധ്യക്ഷതയും   വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പളിൽ ഉദ്ഘാടനവും  നിർവഹിച്ചു. വ്യക്തിയേയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വസ്‌തുക്കളെ കേരളത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ എക്‌സൈസ് വകുപ്പുമായി ചേർന്ന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന കർമ്മ പദ്ധതിയായ 'വിമുക്തി'യെക്കുറിച്ച് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. തുടർന്ന് 'വിമുക്തി'വിഷയാവതരണവും ആമുഖ പ്രസംഗവും എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. പി. സജുസാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്‌സൈസ് ആഫീസർ ശ്രീ. അനിൽ എൻ. ശേഖർ സാർ നയിച്ചു. ആശംസ അർപ്പിക്കുന്നതിനായി സിവിൽ എക്‌സൈസ് ആഫീസർ ശ്രീമതി. ഷീജ എൽ. നെ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളിൽ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. 
വിമുക്തി ക്ലബ്ബ്
ഒക്ടോബർ 25-ഐറ്റി ഉപജില്ലാ മേള 
മലയാളം ടൈപ്പ്റൈറ്റിഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ  യഥാക്രമം പത്താം ക്ലാസ്സിലെ പ്രണവ് പി.കുമാർ , ഒൻപതാം  ക്ലാസിലെ അശ്വിൻ പി.ആർ. എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
ഒക്ടോബർ 27-യൂത്ത് ഫെസ്റ്റിവൽ
യുവജനോത്സവം
ഒക്ടോബർ 30-ഉപജില്ലാ ശാസ്ത്ര- പ്രവൃത്തിപരിചയ മേള 
ശാസ്ത്ര- പ്രവൃത്തി പരിചയ മേള ചെങ്ങരൂർ മഠം സ്കൂളിൽ വെച്ചു നടന്നു. ഹൈസ്കൂൾ തലത്തിൽ നിന്നും വിവിധ ഇനങ്ങളിൽ  കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം ലഭിക്കുകയുണ്ടായി.ഗണിത ശാസ്ത്ര മേളയില്ക‍  രാമാനുജൻ പേപ്പർ പ്രസന്റേഷന് പത്താം ക്ലാസ്സിലെ പ്രണവ് പി.കുമാർ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഭാസ്‌കരാചാര്യ സെമിനാറിൽ പങ്കെടുത്ത് എട്ടാം തരത്തിലെ ഷൈനോ രണ്ടാം സ്ഥാനവും നേടി. 
Net making - ഗോപിക നായർ എ - ഒന്നാം സ്ഥാനം - Std 10
Screw pine leaf product - നിമ രാജു - ഒന്നാം സ്ഥാനം - Std 10
Book binding - അഭിഷേക് ബി - ഒന്നാം സ്ഥാനം - Std 10
Doll making - എബിൻ വർഗീസ് - ഒന്നാം സ്ഥാനം - Std 9
File making - അമൽ ബിജു ചെറിയാൻ - ഒന്നാം സ്ഥാനം - Std 9
Palm leaves products - ജോയൽ സുഭാഷ് - രണ്ടാം സ്ഥാനം - Std 9
Bamboo product - അനൂപ് ബാബു - രണ്ടാം സ്ഥാനം - Std 10
Electric wiring - ജിതിൽ എൻ ജി - രണ്ടാം സ്ഥാനം - Std 10
Plaster of paris produt - ശ്രീരാഗ് എസ് - രണ്ടാം സ്ഥാനം - Std 10
Chalk making - റിച്ചു റെജി തോമസ് - മൂന്നാം സ്ഥാനം - Std 10
Agarbathi making - പൂജ - A grade - Std 9
Number chart - സാന്ദ്ര - B grade - Std 8
Geometrical pattern - മിഥുലേഷ് - B grade - Std 8

ഒക്ടോബർ 31-ആക്‌ഷൻ പ്ലാൻ പ്രകാശനം

  ഉച്ചയ്ക്കുശേഷം 2  മണിക്ക് ആക്ഷൻ പ്ലാൻ പ്രകാശനകർമ്മം വാർഡ് മെമ്പർ ശ്രീ. അനിൽകുമാർ പിച്ചകപ്പള്ളിൽ- നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷപ്രസംഗം നടത്തി. ശ്രീ. മാത്യു പി മേലേമല സാർ സ്വാഗത പ്രസംഗം നടത്തി. ഹെ‌ഡ്‌മിസ്‍ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ ആക്ഷൻ പ്ലാൻ പദ്ധതിയെപ്പറ്റി  വിവരണം നടത്തി
ആക്‌ഷൻ പ്ലാൻ പ്രകാശനം

.

കേരളപ്പിറവി-ഭരണഭാഷാവാരാഘോഷം

രാവിലെ അസംബ്ലി നടത്തി. കേരളപ്പിറവിയോടനുബന്ധിച്ചുള്ള ഭാഷാ പ്രതിജ്ഞ ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സ്റ്റാഫ് മീറ്റിംഗ് നടത്തി. നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരം ആഘോഷിക്കുവാൻ തീരുമാനിച്ചു. സ്ക്കൂൾ സ്റ്റാഫ് കൗൺ‍സിൽ അംഗങ്ങൾക്കായി ഭരണഭാഷാ പ്രതിജ്‍ഞ ഹെഡ്‌മിസ്ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ ചൊല്ലിക്കൊടുത്തു. പിന്നീട ഭരണഭാഷാ സമ്മേളനം നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മാത്യു പി മേലേമല സാർ സംസാരിച്ചു. ശ്രീ പ്രസന്നകുമാർ സാർ, സജിത ടീച്ചർ, ഏലിയാമ്മ ടീച്ചർ, ലിജൊ ടീച്ചർ, ഭദ്ര ടീച്ചർ, കീർത്തന, റെജിമോൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.നവകേരള സൃഷ്ടി എന്നതിനെക്കുറിച്ച്  ആശയരൂപീകരണത്തിന്  കുട്ടികൾക്കായി ലേഖനം, ചിത്രരചന, പോസ്റ്റർ , കാർട്ടൂൺ എന്നിവ നടത്തി.
മലയാളവാരാഘോഷം

.


സ്‌കൂൾ-പ്രളയബാധിത ദൃശ്യങ്ങൾ-2018

പ്രളയദൃശ്യങ്ങൾ
പ്രളയദൃശ്യങ്ങൾ-


മാനേജ്‌മെന്റ്

കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് -
NAME OF CLUSTER(CRC-SSK)- KALLOOPPARA
NAME OF GRAMA PANCHAYATH- KALLOOPPARA
NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. 2019 വരെ സർവശിക്ഷാ അഭിയാൻ(കേരളം)(SSA)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)(RMSA)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി. തുടർന്ന് സമഗ്രശിക്ഷ കേരളം(SSK)മല്ലപ്പള്ളി ബി.ആർ.സി- പിന്തുണാ സംവിധാനം നൽകി വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ.

1984 - 88 സി.കെ ബാലഗോപാലക്കുറുപ്പ്
1988 - 89 എം. എ അലക്സാണ്ടറ്‍
1989 - 90 കെ.അമ്മിണി
1990 - 94 മേരിക്കുട്ടി വർഗീസ്
1994- 96 ‌‌‌ററി.ജെ. ഏലിയാമ്മ
1996 - 97 ഡി.ബാലാമണിയമ്മ
1997-98 എം. കെ. പുഷ്പവതി
1998- 99 മേരി ഐസക്
1999 - 2001 റ്റി. പി. പൊന്നമ്മ
2001 - 05 സി. സി, റെയ്ച്ചൽ
2005- 06 കെ.റ്റി. വാസുദേവൻ.
2006 - 07 കെ. കെ .സുമംഗല
2007 - 10 ടി. വി. മാത്യു
2010-2014 കുഞ്ഞമ്മ മാത്യു
2014-2020 രേണുകാഭായി.M S
2020-2021 ഏലിയാമ്മ വർക്കി.വി( ഇൻചാർജ്)
2021-2022 നഫീസ്സാ .കെ.പി
2022- രാധാകൃഷ്ണൻ നായർ. ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ .ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ

പുറംകണ്ണികൾ

വഴികാട്ടി

{{#multimaps:9.3955048,76.6319458| zoom=15}}

അവലംബം

https://en.wikipedia.org/wiki/Kallooppara https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1


"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_കല്ലൂപ്പാറ&oldid=1853921" എന്ന താളിൽനിന്ന് ശേഖരിച്ചത്