ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ആനിമൽ ക്ലബ്ബ് 


2018 -19 ൽ  സ്കൂളിലെ 5 മുതൽ 9 വരെയുള്ള  കുട്ടികളെ ഉൾപ്പെടുത്തി മ്യഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന  പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കല്ലൂപ്പാറ മൃഗാശുപത്രിയുടെ  നേതൃത്വത്തിൽ  സ്ക്കൂളിലും  നടന്നു.കുട്ടികളിൽ പക്ഷിമ്യഗാദികളോടുള്ള സ്നേഹവും അനുകമ്പവും വളർത്തുക എന്ന ലക്ഷ്യത്താടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

കുട്ടികൾക്കുള്ള കോഴി വിതരണം 22 /07 /2018 യിൽ സ്കൂളിൽ വെച്ച് കല്ലൂപ്പാറ മൃഗാശുപത്രി സംയോജകൻ ശ്രീ.ശിവൻകുട്ടി സാർ, പി റ്റി എ പ്രസിഡന്റ് ശ്രീ,റെജി തോമസ് ,പ്രഥമാദ്ധ്യാപിക ശ്രീമതി.രേണുകാഭായി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു .