ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/വിദ്യാരംഗം
വിദ്യാരംഗം
*വിദ്യാരംഗം യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Teacher in charge-ഷെർമി റഷീദ്.
ലക്ഷ്യങ്ങൾ.
വിവിധ സാഹിത്യരൂപങ്ങൾ പരിചയപ്പെടൽ.
കുട്ടികളിലെ ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ. U.P
കുട്ടിയുടെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുക
വായനാ സാമഗ്രികളുടെ നിർമാണം
കഥയരങ്ങ്/കവിതയരങ്ങ് /രചനാ ശില്പശാല എന്നിവ സംഘടിപ്പിക്കൽ.
ക്ലാസ്സ് വായനക്കൂട്ടം രൂപീകരിക്കൽ, വായനമൂല, ക്ലാസ്സ് ലൈബ്രറി രൂപീകരിക്കൽ,
വായനാദിനം
സ്കൂളുകളിൽ വളരെ വിപുലമായ രീതിയിൽ ആചരിച്ച് പോന്നിരുന്ന വായനാദിനം ഈ വർഷം വാട‍്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നടന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കഥാ, കവിത, ലേഖനം, ഉപന്യാസം തുടങ്ങി വിവിധങ്ങളായ രചനകൾ അയച്ചു നൽകി.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കൃതികൾ വായിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി ഗ്രൂപ്പിൽ അയച്ചു. ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളെ ഓർമ്മപ്പെടുത്തി ഗ്രൂപ്പുകളിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.