"ജി.എച്ച്.എസ്. വെങ്ങപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം | ||
---- | ---- | ||
{{#multimaps:11 | {{#multimaps:11.55931,75.79167|zoom=18}} | ||
---- | ---- | ||
<!--visbot verified-chils-> | <!--visbot verified-chils-> |
10:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. വെങ്ങപ്പറ്റ | |
---|---|
വിലാസം | |
കോടേരി ച്ചാൽ മേഞ്ഞാണ്യം പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0496 2610964 |
ഇമെയിൽ | ghsvengappatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47118 (സമേതം) |
യുഡൈസ് കോഡ് | 32041000124 |
വിക്കിഡാറ്റ | Q64551150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്താളി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലൻ വി വടക്കയിൽ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ഇ |
അവസാനം തിരുത്തിയത് | |
31-01-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്
ചരിത്രം
കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്
കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം
രണ്ടാം ക്ലാസ് വന്നപ്പോൾ തന്നെ സ്ഥലമില്ലാത്ത സാഹചര്യം നിലവിൽ വന്നു. ഇന്നത്തേ കോടേരിച്ചാൽ അങ്ങാടിക്കു മുകളിലുള്ള ഒരു പുളിമരത്തിന്റെ ചുവട്ടിലുള്ള സ്ഥലം ശ്രീ പുതുശ്ശേരിമ്മൽ അമ്മദ് ഹാജിയോട് പ്രതിമാസം 10 രൂപ വാടകക്ക് എടുത്ത് അതിൽ നാട്ടുകാർ ഷെഡ്ഡ് കെട്ടി ഒന്നു രണ്ട് വർഷം രണ്ടിടത്തുമായി ക്ലാസ് നടത്തി . അമ്മദ് ഹാജിയുടെ സ്ഥലത്ത് രണ്ട് ഷെഡ്ഡുകൾ നിർമ്മിച്ചു . എന്നിട്ടും സ്ഥല പരിമിതി പ്രശ്നമായതിനാൽ കുറേക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്ക്കൂൾ പ്രവർത്തിക്കേണ്ടി വന്നു. ശ്രീ നല്ലാശ്ശേരി ബാലൻ മാസ്റ്റർ ശ്രീ. വിശ്വനാഥൻ മാസ്റ്റർക്ക് ശേഷം പ്രഥമാധ്യാപകനായി. ശ്രീമതി സൗമിനി ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീ. നമ്പീശൻ മാസ്റ്റർ ശ്രീ. പോക്കർ മാസ്റ്റർ എന്നീ അധ്യാപകശ്രേഷ്ഠർ ഈ പ്രദേശത്ത്കാർക്ക് അദ്യാക്ഷരം പകർന്നുനൽകിയ ആദരണീയരായിരുന്നു.
അഞ്ചാം ക്ലാസ് വരെയുള്ള എൽ പി സ്കൂൾ ആയി ഈ സ്ഥാപനം വളർന്നു കഴിഞ്ഞപ്പോൾ സ്ഥലസൗകര്യമില്ലാത്ത അവസ്ഥ വീണ്ടും സംജാതമായി. നാട്ടുകാരുടെ അപേക്ഷ മാനിച്ച് ഒരു സാധാരണക്കാരൻ മാത്രമായ ശ്രീ. വീട്ടിയുള്ള പറമ്പിൽ കേളപ്പൻ സൗജന്യമായി നൽകിയ 27 സെന്റ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. സൗജന്യമായി ലഭിച്ച സ്ഥലത്തോടനുബന്ധിച്ച് ഒരേക്കർ സ്ഥലം സർക്കാർ പൊന്നും വിലക്കെടുക്കുകയും ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഇവിടെ 20 വർഷത്തോളം പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.
പിന്നീട് ശ്രീ. ടി.എം ഗോവിന്ദൻ ,ശ്രീമതി കെ . കെ ജാനകി അമ്മ, ശ്രീ. കെ. കെ കുഞ്ഞിക്കണ്ണൻ, ശ്രീ കെ നാരായണൻ നമ്പൂതിരി , ശ്രീ. കെ സുകുമാരൻ, ശ്രീ. എം കുഞ്ഞബ്ദുള്ള, ശ്രീ. പി.വി വർഗ്ഗീസ് , ശ്രീ. കെ.യു നാരായണൻ , ശ്രീ. ടി. ദാമോദരൻ നമ്പീശൻ, ശ്രീ എ കുമാരൻ ,ശ്രീമതി. വി.പി പ്രസന്നകുമാരി ,ശ്രീമതി.പി ശോഭന , ശ്രീ. വി.കെ ബാലൻ ,ശ്രീ ടി. ടി. കുഞ്ഞമ്മദ് എന്നിവർ യു.പി സ്കൂളിന്റെ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ ബാലൻ മാസ്റ്ററിൽ നിന്നും ആദ്യ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ആയി ശ്രീ. രാഘവൻ മാസ്റ്റർ ചുമതല ഏറ്റു. തുടർന്ന് ശ്രീ. വേണുഗോപാലൻ മാസ്റ്ററും. ഇപ്പോൾ ശ്രീ വി.വി ബാലകൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്റർ ചുമതല നിർവ്വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടർ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- വാനനിരീക്ഷണം
- ക്ലബ്ബ് പ്രവർത്തനം
- വിദ്യാരംഗം കലാവേദി
- ഫൈൻ ആർടാസ് ക്ളബ്ബ്
- കായികവേദി
- വോളീബോൾ പരിശീലനം
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്
സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ
ബുൾ ബുൾ-- സ്കൗട്ട്-- ഗൈഡ്-- റോവർ--
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് ചെമ്പ്ര റോഡിൽ 4 കിലോ മീറ്റർ കോടേരി ചാൽ അങ്ങാടിക്ക് അടുത്ത്
- കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 40 കിലോ മീറ്റർ ദൂരം
- കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 22 കിലോമീറ്റർ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം
{{#multimaps:11.55931,75.79167|zoom=18}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47118
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ