"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|GHSS KUZHIMANNA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുഴിമണ്ണ | |സ്ഥലപ്പേര്=കുഴിമണ്ണ |
12:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
കുഴിമണ്ണ ജി എച്ച് എസ് എസ് കുഴിമണ്ണ , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2756140 |
ഇമെയിൽ | ghssk18011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18011 (സമേതം) |
എച്ച് എസ് എസ് കോഡ് | 11025 |
യുഡൈസ് കോഡ് | 32050100711 |
വിക്കിഡാറ്റ | Q64564063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുഴിമണ്ണ, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 582 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 503 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺ ക്രിസ്റ്റഫർ ജെ |
പ്രധാന അദ്ധ്യാപകൻ | ബാബു സി |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല പി |
അവസാനം തിരുത്തിയത് | |
06-01-2022 | 18011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും .......
അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരയിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.
2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്
== സ്കൂൾചരിത്രം-ഒരവലോകനം
കുഴിമണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
1966 മുതൽ 2016 വരെ ==
തയ്യാറാക്കിയത്
'കുഞ്ഞുമുഹമ്മദ് മാസ്റ്റർ , H S A മലയാളം .''''കട്ടികൂട്ടിയ എഴുത്ത്'
ജി എച് എസ് എസ് കുഴിമണ്ണ
ചരിത്ര രചനാ സഹായം
ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
കർഷകരും കർഷക തൊഴിലാളികളും തൊഴിൽ രഹിതരും നിത്യ ജീവിതത്തിന് പാടുപെടുന്നവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ്
കുഴിമണ്ണ. ജനങ്ങളിൽ 70% വും നിരക്ഷരരും; അവശേഷിക്കുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരും, സർക്കാർ - അർദ്ധ സർക്കാർ മേഖലകളിൽ സേവനം ചെയ്യുന്നവരും വളരെ വളരെ വിരളമായിരുന്നു. 1962ൽ പ്രാബല്യത്തിൽ വന്നതും 1963ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുമായ ആദ്യ ജനകീയ ഭരണ സമിതിയുടെ പ്രസിഡൻറ് കെ ആലിക്കുട്ടി സാഹിബും വെെസ് പ്രസിഡൻറ് ടി.പി ഇമ്പിച്ചിക്കോയ സാഹിബും ആയിരുന്നു. പഞ്ചായത്ത് വരുമാനം കൊണ്ട് വല്ലപ്പോഴും ഒക്കെ സർക്കാറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറ് കൊണ്ടും ജീവനക്കാരുടെ ശമ്പളത്തിൻ പോലും തികയാത്ത അവസ്ഥയായിരുന്നു. കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്ത് ഏതാണെന്ന ചോദ്യത്തിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. അവുഖാദിർ കുട്ടി നഹ സാഹിബ് നിയമ സഭയിൽ പറഞ്ഞ മറുപടി കുഴിമണ്ണ പഞ്ചായത്ത് എന്നായിരുന്നു. 22.05 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ കേവലം 5 എൽ.പി സ്കൂളുകളും ഒരു യു.പിയുമാണ് ഉണ്ടായിരുന്നത് .
തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച്
കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ, കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു .
വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .
1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി. 1982 വിദ്യാഭ്യാസ വർഷത്തിൽ യുപി സ്കൂൾ ആരംഭിച്ചു രണ്ടായിരാമാണ്ടിലാണ് ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തത് . 6 ക്ലാസ്സ് മുറികളുള്ള സ്കൂൾ കെട്ടിടത്തിൻറെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് നിർവഹിച്ചത് ..
1992 വർഷത്തിൽ വിദ്യാർത്ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും നിമിത്തം സെഷനൽ സമ്പ്രദായം ഏർപ്പെടുത്തി . 20 ഒാളം ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്ന ഒാല ഷെഡ്ഡുകൾ നിർമ്മാജനം ചെയ്തു അന്നത്തെ ജില്ലാ പഞ്ചായത്ത് വിവിധ സ്കീമുകളായി 28 ഒാളം വരുന്ന ക്ളാസ്സ് മുറികൾ നിർമ്മിച്ചു നൽകിയത് കൊണ്ടാണ് സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. പാർലെമൻറ് മെമ്പറായിരുന്ന ഇ. അഹമ്മദ് സാഹിബ്, രാജ്യസഭാ അംഗമായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി എംഎൽഎ, എംപിഎം ഇസ്ഹാഖ് കുരിക്കൾ എംഎൽഎ , എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് 9 ക്ളാസ്സ് മുറികൾ ഉള്ള 3 കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് .അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് വക 3 ക്ളാസ്സ് മുറികൾക്കുള്ള സെമി പെർമനൻറ് കെട്ടിടവും കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന്റെതായി ടോയ്ലെറ്റുകൾ, ലെെബ്രറി സൗകര്യങ്ങൾ, ജില്ലാ പഞ്ചായത്തിൻറെ വിജയഭേരി പദ്ധതിയിൽ പെട്ട ക്യാമ്പുകൾ നടക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട് .IHRD യുടെ കീഴിൽ 1994, 95 വർഷത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി മനാഫ് അവർകൾ മുഖേന മനോഹരമായ ഗ്രൗണ്ടും (13 ലക്ഷം), 10 ലക്ഷം രൂപ ചെലവിൽ ഹയർസെക്കണ്ടറിയോടനുബന്ധിച്ച് ഓഡിറ്റോറിയവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ടോയ്ലെറ്റും അനുവദിച്ചിട്ടുണ്ട് .
ഹെെസ്കുളിന് വേണ്ടി 6 ക്ളാസ്സുകളുള്ള കെട്ടിടത്തിന് 40 ലക്ഷവും, 17 ലക്ഷം വരുന്ന സ്കൂൾ ബസ്സും, 10 കമ്പ്യൂട്ടറുകളും ഒാഡിറ്റോറിയം നിർമ്മാണത്തിന് 10 ലക്ഷവും, തൊഴിൽ മേഖലയിൽ വെെദഗ്ധ്യം നൽകുന്ന അസാപ്പ്ക്ളാസ്സും അനുവദിച്ച് തന്ന പ്രിയങ്കരനായ നമ്മുടെ എം.എൽ.എ പികെ ബഷീർ സാഹിബിൻറെ അശ്രാന്ത പരിശ്രമഫലമായി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ധനകാര്യ വകുപ്പിൻറെ ചുമതല കൂടിവഹിക്കുന്ന ബഹുമാനപെട്ട കേരള മുഖ്യ മന്ത്രി 2016 ഫെബ്രുവരി 12 വെള്ളിയാഴ്ച്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖയിൽ പേജ് നമ്പർ 44 ക്രമ നമ്പർ 205 പ്രകാരം പ്രഖ്യാപിച്ചത് ഏറെ സന്തേഷകരമായ കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ് .
40ൽ താഴെയായിരുന്ന വിജയ ശതമാനം 98.99 ആക്കി ഉയർത്തികൊണ്ടുവന്നതിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. 'അടയ്ക്കാ പന്തലിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പടിപടിയായി ഉയർന്ന് വരുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, നാട്ടുകാരേയും തികഞ്ഞ അച്ചടക്ക ബോധവും അനുസരണയും നിലനിർത്തുന്ന വിദ്യാർത്ഥികളെയും പ്രത്യേ കം അഭിനന്ദിക്കുന്നു.
തയ്യാറാക്കിയത് കുഞ്ഞുമുഹമ്മദ് മാസ്റ്റർ ,H S A മലയാളം . ചരിത്ര രചനാ സഹായം ശ്രീ എംസി മുഹമ്മദ് ഹാജി മുൻ പി ടി എ പ്രസിഡണ്ട്
ജി എച് എസ് എസ് കുഴിമണ്ണ
ഭൗതികസൗകര്യങ്ങൾ
ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിയുകയാണ്
മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ കുറെ അനുകൂലമായ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ കുഴിമണ്ണ. 4.5 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗഢവുമായ പ്രധാന കെട്ടിടം ഇന്റർനാഷണൽ സ്കൂൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട് രണ്ടു പ്രധാന ഓഡിറ്റോറിയവും ഉണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പൂർണമായും ഗ്യാസ് അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട് .ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്, എൻ എസ് എസ്, ഹരിതസേന, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ് , വിദ്യാരംഗം കലാ സാഹിത്യവേദി,സ് ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,,ഗണിത ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, കലാം അനുസ്മരണ വേദി, തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
സർക്കാരിന്റെ HITECH SCHEME പ്രകാരം ഈ സ്കൂളിലെ 18 class room HITECH CLASS ROOM ആക്കി മാറ്റി.
6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ ഉൽഘാദനം ചെയ്തു.
ആദ്യഎസ്.എസ്.എൽ.സി ബാച്ച് 1968-69ൽ പുറത്തിറങ്ങി. 1970 പരീക്ഷാസെന്റ൪ ആരംഭിച്ചു 1981 – 82 ( V TO VII )യുപി വിഭാഗം ആരംഭം. സ്ഥല പരിമിതി മൂലം 1991-92 മുതൽ സെഷണൽ സമ്പ്രദായം ഏ൪പ്പെടുത്തി 3 മുറികളുള്ള പെർമെനന്റ് കെട്ടിടം 4 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം 3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 2-6-99 ന് ഉദ്ഘാടനം ചെയ്തു. 1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു. 2000-01 ൽ +2 ആരംഭിച്ചു. ജില്ലാപഞ്ചായത്തും MP ഫണ്ടും ഉപയോഗപ്പെടുത്തി 5 ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു. 2002-03 ൽ ജില്ലാ പഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും എസ് .എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു. 2004-05 ൽ3 ക്ലാസുകൾ നടത്താവുന്ന ഒഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു. ഇപ്പോൾ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
2018 കെട്ടിടോദ്ഘാടനം ശ്രീ പികെ ബഷീർ (ബഹു ഏറനാട് എം ൽ എ)]] '''അനുമോദനം 2018 ''' എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T സ്മാർട് ക്ളാസ് റൂം സമർപ്പണം തൈ നടൽ
- അഭിമാന മുഹൂർത്തങ്ങൾ.
- കൃഷി ദർശൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗുരുവന്ദനം.
- ആഴ്ചവട്ടം ഉറച്ച നേട്ടം..
- സ്കൂൾ മാഗസിൻ
- ജെ .ആർ.സി .
- ഇഗ്ലീഷ് ക്ലബ്
- ഓണാഘോഷം.
- സ്വാതന്ത്ര്യ ദിനാഘോഷം
- ഗാന്ധിദർശൻ ക്ലബ്.
- സഹപാഠിക്കൊരു വീട് .
- സ്കൂൾ സഞ്ചയിക പദ്ധതി
- അറബിക് ക്ലബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2018- 2018 | എ വി സുജാത ടീച്ചർ |
2017- 2018 | എം വിലാസിനി ടീച്ചർ |
2015 - 2017 | എൻ സക്കീന ടീച്ചർ |
2013 - 2015 | ലൂക്കോസ് മാത്യു മാസ്റ്റർ |
2011 - 2013 | വി എസ് പൊന്നമ്മ ടീച്ചർ |
2009 - 2011 | സാജിദ് മാസ്റ്റർ |
2007 - 2009 | കെ യശോദ ടീച്ചർ |
2005 - 2007 | ജെ എച് രമ ടീച്ചർ |
2003 - 2005 | എ സുമയ്യ ടീച്ചർ |
2001 - 2003 | വേണുഗോപാൽ മാസ്റ്റർ |
20 - 20 | അസൈനാർ മാസ്റ്റർ |
19 - 19 | നജീബ ടീച്ചർ |
19 - 19 | മൂസ മാസ്റ്റർ |
19 - 19 | മോനുദ്ദീൻ മാസ്റ്റർ |
19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
19 - 19 | മോനുദ്ദീൻ മാസ്റ്റർ |
19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
19 - 19 | മോനുദ്ദീൻ മാസ്റ്റർ |
== മാനേജ്മെന്റ് ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സഗീർ സാഹിബ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ് , എം യു എ കോളേജി പുളിക്കൽ ഡോക്ടർ മോഹൻദാസ് ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി
സുവർണ ജൂബിലി
അനുമോദനം 2018
എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T സ്മാർട് ക്ളാസ് റൂം സമർപ്പണം തൈ നടൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
- ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം
{{#multimaps:11.179167,76.000833|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18011
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ