"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മുണ്ടക്കയം
പേര്= സി എം എസ്  എച്ച് എസ് മുണ്ടക്കയം|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
സ്ഥലപ്പേര്=മുണ്ടക്കയം|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി |
|സ്കൂൾ കോഡ്=32042
റവന്യൂ ജില്ല= കോട്ടയം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 32042 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q87659145
സ്ഥാപിതമാസം=ജൂണ് |
|യുഡൈസ് കോഡ്=32100400812
സ്ഥാപിതവർഷം= 1921|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം= മുണ്ടക്കയം പി ഓ <br/>കോട്ടയം|
|സ്ഥാപിതമാസം=06
പിൻ കോഡ്= 686513 |
|സ്ഥാപിതവർഷം=1921
സ്കൂൾ ഫോൺ= 04828272550|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയ =kply32042@gmail.com|
|പോസ്റ്റോഫീസ്=മുണ്ടക്കയം
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=686513
ഉപ ജില്ല= കാഞ്ഞിരപ്പളളി|  
|സ്കൂൾ ഫോൺ=0482 8272550
<!-- / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=kply32042@gmail.com
ഭരണം വിഭാഗം= മാനേജ്മെന്റ്|
|സ്കൂൾ വെബ് സൈറ്റ്=
<!-- ‍ - പൊതു വിദ്യാലയം  -  -  -->
|ഉപജില്ല=കാഞ്ഞിരപ്പള്ളി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ|‍-->
|വാർഡ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ2= യു.പി |  
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=കാഞ്ഞിരപ്പള്ളി
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം= 381 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 287|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 668 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 25 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ബീനാ മേരി ഇട്ടി|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= എം.കെ നാസർ|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=cmsmdkm.jpg|
|സ്കൂൾ തലം=5 മുതൽ 10 വരെ
|ഗ്രേഡ് =5
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=335
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=587
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന മേരി ഇട്ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയലാൽ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=cmsmdkm.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

23:53, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0482 8272550
ഇമെയിൽkply32042@gmail.com
കോഡുകൾ
സ്കൂൾ കോഡ്32042 (സമേതം)
യുഡൈസ് കോഡ്32100400812
വിക്കിഡാറ്റQ87659145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ335
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന മേരി ഇട്ടി
പി.ടി.എ. പ്രസിഡണ്ട്ജയലാൽ എൻ
അവസാനം തിരുത്തിയത്
03-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കൊച്ചുപട്ടണമായ മുണ്ടക്കയം. മനോഹരമലനിരകളാൽ ചുറ്റപ്പെട്ട്, മണിമലാറിന്റെ കുളിരുമണിഞ്ഞ് നിൽക്കുന്ന മുണ്ടക്കയത്തിന്റ തിരുനെറ്റിയിൽ ചാർത്തിയ സുവർണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയർത്തിനിൽക്കുന്ന സി.എം.എസ്. ഹൈസ്ക്കൂൾ 1921-ല് സ്ഥാപിതമായി.കാ‍ഞ്ഞിരപ്പള്ളിയ്ക്കും, പീരുമേടിനും ഇടയ്ക്കു അന്നുണ്ടായിരുന്ന ഈ സരസ്വതീക്ഷേത്രത്തിനു തിരികൊളുത്തിയത് ആദരണീയനായ റവ. എ. പി. ഇട്ടിയുടെ നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവർത്തനത്തിന് മുൻകൈയെടുത്തത്.ഹൈസ്ക്കൂൾ ക്ലാസുകൾ 1939-ൽ ആരംഭിച്ചു തുടക്കത്തിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചിരുന്നെങ്കിലും ഇടയ്ക്ക് അത് മുടങ്ങിപ്പോകുകയും 1996 -ൽ പുനരാംഭിക്കുകയും ചെയ്തു. ഇരുശ്രേണികളും ഇന്ന് വിജയകരമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്.



ചരിത്രം

മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു.

മണിമലയാറിന്റെ അക്കരെ ഇന്നത്തെ പുത്തൻചന്തക്കും അപ്പുറത്ത് വേങ്ങക്കുന്നിൽ ആയിരുന്നു ആദ്യവിദ്യലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ഹെൻറി ബേക്കർ ജൂനിയറിന് ശേഷം മുണ്ടക്കയത്ത് എത്തിയ മിഷനറിയായ ഹെൻറി ലോറൻ സ്ക്കൂൾ സ്ഥാപിക്കൽ ലക്ഷ്യത്തെ ഗണ്യമായി സഹായിച്ചു. വളരെ സാമ്പത്തിക സഹായങ്ങൾ അദ്ദേഹം നൽകിയിരുന്നു. വന്യജീവികൾ ഉൾക്കാടുകളിലേക്ക് നീങ്ങിയതും കുടിയേറ്റങ്ങൾ ആരംഭിച്ചതും ആ മലയോര പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യത്തെ ഗണ്യമായി സ്വാധീനിച്ചു. ആറിന് അക്കരെ ആയിരുന്ന സ്കൂൾ പിന്നീട് കൂടുതൽ സൌകര്യാർത്ഥം മുണ്ടക്കയത്തേക്ക് മാറ്റി. നമ്മുടെ പള്ളിയുടെ തൊട്ടടുത്ത സ്ഥലമായിരുന്നു അതിന് തിരഞ്ഞെടുത്തത്. സ്ക്കൂളിന്റെ ഒരു ചെറിയ രൂപമായിരുന്നു അത്. അവിടെ നിന്ന് താഴെ പള്ളിയുടെ റോഡരുകിൽ ഇന്ന് കൊന്നമരങ്ങൾ നിൽക്കുന്ന ഭാഗത്ത് പ്രിപ്പറേറ്ററി ക്ലാസുകൾ ആരംഭിച്ചു. അന്നത്തെ വികാരിയായിരുന്ന റവ:എ.പി.ഇട്ടിച്ചൻ ഇതിന് നേതൃത്വം നൽകി. ശ്രീ. എ. പി. ജോസഫ് ആയിരുന്നു മിഡിൽ സ്ക്കൂളിന്റെ ആദ് ഹെഡ് മാസ്റ്റർ . അതിനും താഴെ ഉണ്ടായിരുന്ന പാറക്കൂട്ടങ്ങൾ നീക്കി നിർമ്മിച്ചെടുത്തതാണ് ഇപ്പോഴത്തെ സി. എം. എസ്. എൽ. പി. മിഡിൽ സ്ക്കൂളിൽ പ്രഗൽഭരായ ശ്രീ. ഡി. ഡി. ഐസക്ക് കുന്നുംപുറത്ത്, കൊടുകുളത്തി സ്വദേശി ആയിരുന്ന ശ്രീ. പി. സി. ജോസഫ് തുടങ്ങിയ അദ്ധ്യാപകർ സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.

ഹൈസ്ക്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസമായിരുന്നു അടുത്ത ലക്ഷ്യം. പള്ളിയുടെ റോഡരികിൽ ഇന്ന് വാകമരങ്ങൾ നില്ക്കുന്ന സ്ഥാനത്ത് ഇതിനുളള ശ്രമം ആരംഭിച്ചു. മുളയും പുല്ലും കാട്ടുകമ്പുകളും ഉപയോഗിച്ച് സ്ക്കൂൾകെട്ടിടം നിർമ്മിച്ചു. സ്ക്കൂളിന് അംഗീകാരം നൽകുന്നതിന് മുന്നേടിയായി അന്നത്തെ ഡിവിഷണൽ ഇൻസ്പെക്ടർ പരിശോധനക്ക് എത്തിയപ്പോൾ ക്ലാസ് മുറിയും ശവക്കോട്ടക്ക് അടുത്തായുളള അതിന്റെ സ്ഥാനവും തൃപ്തികരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കെട്ടിടം വേണമെന്ന് നിർബന്ധിച്ചു. അതിന്റെ ഫലമായി അല്പമകലെ മാറിയുളള കുന്നിൻ പുറം തിരഞ്ഞെടുത്തു. അവിടെ പുതിയ വിദ്യാലയം ആരംഭിക്കുന്നതിനുളള നടപടികളെക്കുറിച്ച് ചിന്തിച്ചു. അതാണ് ഇന്നത്തെ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കൾ. പുത്തൻ പുരക്കൽ, പൊട്ടംകുളം, കടൂപ്പറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലം ലഭിച്ചു. മാനേജ്മെന്റിൽ നിന്നും സഹായത്തിനായി ഇട്ടിയച്ചന്റെ നേതൃ അങ്ങനെ 1920-ൽ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ മുണ്ടക്കയത്ത് സ്ഥാപിതമായി.

റബ്ബർ തോട്ടങ്ങളും തേയില തോട്ടങ്ങളും വെച്ചുപിടിപ്പിക്കുന്ന കാലമായതിനാൽ ധനികരായ ഉടമകൾ ഇവിടെ എത്തിയത് നമ്മുടെ സ്ക്കൂളിന് നല്ല കാലമായിരുന്നു. അവരുടെ സഹകരണത്തിലും സ്വദേശികളുടെയും പളളിയുടെയും ശ്രമത്തിലും പുതിയ ക്ലാസ് മുറികൾ പണിയുവാൻ ആരംഭിച്ചു. ശ്രമദാനത്തിലൂടെ ആയിരുന്നു മിക്ക പണികളും പൂർത്തിയാക്കിയത്. സ്ക്കൂളിലെ പ്യൂൺ ആയി സേവനം അനുഷ്ഠിച്ച ശ്രീ. പി. ജെ. വറുഗീസും നിർണ്ണായക പങ്കു വഹിച്ചു. കെട്ടിട നിർമ്മാണത്തിനുളള ദൈനം ദിന ചെലവുകൾ ബഹുമാനപ്പെട്ട ഇട്ടിയച്ചൻ വീടുകളിൽ നിന്നും നേരിട്ട് ശേഖരിക്കുകയായിരുന്നു. വൈകുന്നേരമാകുമ്പോൾ ഒരു വീട് ലക്ഷ്യമാക്കി നടന്നുചെന്ന് അന്നത്തേക്ക് കൊടുക്കേണ്ട കൂലിയും വാങ്ങിയാണ് മടങ്ങിയിരുന്നത്. അദ്ധ്യാപകർക്ക് പന്ത്രണ്ടര രൂപയായിരുന്നു അന്നത്തെ ശമ്പളം. പകുതി മാത്രമേ കൈയിൽ കിട്ടിയിരുന്നുളളു. അതിൽ തന്നെ ഏറിയ ഭാഗവും സ്ക്കൂളിന് നൽകി വന്നു. 1939-ൽ മിഡിൽ സ്ക്കുൾ അപ്ഗ്രേഡ് ചെയ്ത സംഭവത്തെ അടുത്ത നാഴിക്കല്ലായി വിശേഷിപ്പിക്കാം. മാനേജ്മെന്റിൽ നിന്നും സഹായത്തിനായി ഇട്ടിയച്ചന്റെ നേതൃത്വത്തിൽ ശ്രീ. പി. ടി. വറുഗീസ്, ശ്രീ. ടി. എം. കുര്യൻ, ശ്രീ. പി. സി. ജോൺ എന്നീ അദ്ധ്യാപകർ കോട്ടയത്തിന് പോയി. ആവശ്യങ്ങൾ അന്നത്തെ മാനേജർ ആർച്ച് ഡീക്കൻ പി. സി. കോര മുമ്പാകെ അവതരിപ്പിച്ചു. എന്നാൽ കെട്ടിട നിർമ്മാണത്തിന് യാതെരു വിധ സഹായവും ലഭിച്ചില്ല. ഈ ആവശ്യത്തിനായി ഇനിയും കോട്ടയത്തിന് വരേണ്ടതില്ലായെന്നും അറിയിച്ചു. തിരിച്ചെത്തിയ അവർ നിരാശരായില്ല. ഇട്ടിയച്ചന്റെ ധീരമായ നേതൃത്വത്തിൽ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് അഞ്ചു മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു. അന്നത്തെ അദ്ധ്യാപകരായിരുന്ന ശ്രീ. സി. പി. അലക്സാണ്ടർ, ശ്രീ. ടി. എം. കുര്യൻ, ശ്രീ. പി. സി. ജോൺ, ശ്രീ. ഏ. വി. ശാമുവേൽ, ശ്രീ. മാമ്മൻ സഖറിയ എന്നിവർ രാവും പകലും വിശ്രമമില്ലാതെ അക്ഷാണം പരിശ്രമിച്ചു. അങ്ങനെ 1939-ൽ ആദ്യ ഇംഗ്ലീഷ് ഹൈസ്ക്കൂൾ പൂർത്തിയായി. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. ജെ. ചെറിയാൻ സാറായിരുന്നു. 1946 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1941-ൽ ആദ്യ E.S.L.C ബാച്ച് പരീക്ഷ എഴുതി. ആദ്യമായി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത് ശ്രീ. ടി. കെ. മാത്തൻ തൈപ്പറമ്പിൽ ആണ്. 1945-ൽ കേവലം 15 അദ്ധ്യാപകരും 520 കുട്ടികളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1946 ആയപ്പോഴേക്കും അദ്ധ്യാപകർ 14 ആയും കുട്ടികളുടെ എണ്ണം രണ്ടായിരമായും വർദ്ധിച്ചു. ശ്രീ. സി. ജെ. ചെറിയാൻ സാറിനെ തുടർന്ന് പ്രഗൽഭരായ പ്രഥമാദ്ധ്യാപകരുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. 24 ഹെഡ്മാസ്റ്റർമാർ ഇതിനോടകം ഈ വിദ്യാലയത്തെ നയിച്ചിട്ടുണ്ട്. നല്ല നിലവാരവും അച്ചടക്കവും നിലനിന്നിരുന്നത് കൊണ്ട് മുണ്ടക്കയത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിച്ചു. പുറത്തിറങ്ങിയ ആയിരക്കണക്കിന് വ്യക്തികൾ ഇന്ന് നമ്മുടെ സംസ്ഥാനത്തും ഭാരതത്തിലും ലോകത്തെമ്പാടും സേവനം ചെയ്തു വരുന്നു. ഹെൻറി ബേക്കർ ജൂനിയറിന്റെ സ്വപ്നം സഫലമായിരിക്കുന്നു. മുണ്ടക്കയത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് അന്ന് അദ്ദേഹം ചിന്തിച്ചില്ലായിരുന്നെങ്കിൽ മുണ്ടക്കയം നിവാസികൾ വിദ്യാസമ്പന്നരാകുന്ന കാലം എത്രയോ അകലെയായിരുന്നേനെ!

ഇന്ന് കിഴക്കൻ മേഖലയിലെ വിദ്യാലയങ്ങളുടെ തറവാട്ടമ്മയായ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കൂളിന് കാലത്തികവിൽ തിളക്കങ്ങളും മങ്ങലുകളും ഉണ്ടായിട്ടുണ്ട്. ഇന്നും നൂറ് കണക്കിന് കുട്ടികൾക്ക് അറിവ് നൽകുന്ന ഈ സ്ഥാപനം മുണ്ടക്കയത്ത് ശോഭിക്കുന്നു. ആ പഴയ വിദ്യാലയത്തെ ആധുനീകരിച്ച് രൂപവും ഭാവവും മാറ്റി വരും തലമുറകൾക്കായി നിലനിർത്തേണ്ടത് നാം ഓരോരുത്തരുമാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 26 മുറികൾ സ്കുളിനുണ്ട്. ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി, പ്രയർറൂം, 50000 ലിറ്ററിന്റെ മഴവെളള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവൽ ഡയറക്ടറായും റവ. ഡോക്ടർ സാം റ്റി. മാത്യു കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.റെജി. വി . സ്കറിയയും , ഹെഡ് മിസ്ട്രസ് അന്നമ്മ ജോർജുമാണ‍്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1. ശ്രീ. പി.എം തോമസ് -1946-48 2. ശ്രീ പി.സി ഉമ്മൻ 1948-49 3.കെ.എം വർഗീസ്-1949-50 4.കെ. സി ജോർജ്-1950-51 5.കെ.എം വർഗീസ്-1951-58 6.കെ.തോമസ് -1958-60 7.പി.സി നൈനാൻ-1960-62 8.കെ.ഒ ഉമ്മൻ-1962-65 9.കെ. സി. ഫിലിപ്പോസ്-1965-68 10.വി.ഐ.കുര്യൻ-1968-71 11.വി.സി വർഗീസ്-1971-73 12.പി.ഐ ജേക്കബ്-1973-75 13. ജോർജ് പി. മാത്യു-1975-77 14.ഐപ്പ് സാമുവൽ തോമസ്-1977-79 15.കെ.ഇ ജോൺ 16.എം.വി. ഏലിയാമ്മ 17.എ.വി.വർഗീസ് 18.ചെറിയാൻ. കുര്യൻ 19.പി.എസ്.കോശി 20.എ.ജെ.ജോസഫ് 21.പി.കെ.ചെറിയാൻ 22.മാത്യു വർഗീസ് 23.അന്നമ്മ തോമസ് 24.കെ.എം സാറാമ്മ 25..കെ ജേക്കബ് 26..മാത്യു .മാത്യു 27.പി.ജി. സക്കറിയ 28.വി.ജെ.മറിയം 29.മറിയാമ്മ ചെറിയാൻ 30.അന്നമ്മ ജോർജ്ജ് 31 അന്നമ്മ ദാനിയേൽ

വഴികാട്ടി

<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3