"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 200: | വരി 200: | ||
[https://www.facebook.com/profile.php?id=100072410776515 ഫേസ്ബുക്ക് പേജ്] | [https://www.facebook.com/profile.php?id=100072410776515 ഫേസ്ബുക്ക് പേജ്] | ||
=== [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/ചിത്രശാല | === [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/ചിത്രശാല|ചിത്രശാല]] === | ||
==വഴികാട്ടി== | ==വഴികാട്ടി== |
17:38, 12 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട | |
---|---|
വിലാസം | |
ഗവൺമെൻറ്, ജി.എച്ച്.എസ്.എസ് പേരൂർക്കട , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0471 2438219, 0471 2438779 |
ഇമെയിൽ | gghsspkda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43040 (സമേതം) |
എച്ച് എസ് എസ് കോഡ് | 01130 |
യുഡൈസ് കോഡ് | 32141000817 |
വിക്കിഡാറ്റ | Q64037249 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 651 |
ആകെ വിദ്യാർത്ഥികൾ | 651 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 233 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ശിവദാസ് |
പ്രധാന അദ്ധ്യാപിക | ഉഷ എസ് |
സ്കൂൾ ലീഡർ | ശ്രേയ പ്രദീപ് |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | രേവതി എസ് |
പി.ടി.എ. പ്രസിഡണ്ട് | അഭയപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ ഉദയൻ |
സ്കൂൾവിക്കിനോഡൽ ഓഫീസർ | അനീഷ് ഉമ്മൻ |
അവസാനം തിരുത്തിയത് | |
12-12-2024 | Aneeshoomman |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥിനികൾക്ക് വലിയൊരനുഗ്രഹമാണ്.
ചരിത്രം
ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺകുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
•15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
•യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
• സയൻസ് ലാബ്, ബയോളജി ലാബ്
•വിശാലമായ സ്കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)
•ആയോധനകലകളിൽ പരിശീലനം
• വിപുലമായ ലൈബ്രറി
•വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
കാലഘട്ടം | പ്രഥമാദ്ധ്യാപകൻ |
---|---|
1973-1976 | ശ്രീമതി ഇ.സരോജിനിയമ്മ |
1976-1980 | ശ്രീമതി സി.മാധവിയമ്മ |
1980-1984 | ശ്രീമതി എം.പി.തങ്കമ്മ |
1984-1987 | ശ്രീമതി എം.പി.സുനീതിയമ്മ |
1987-1988 | ശ്രീമതി വി.സരോജിനിയമ്മ |
1988-1989 | ശ്രീമതി ഏലിയാമ്മ മാത്യൂ |
1989-1990 | ശ്രീമതി വി.കൃഷ്ണാംബാൾ |
1990-1992 | ശ്രീമതി എൻ.ശാരദാദേവി |
1992-1993 | ശ്രീമതി മേരിക്കുട്ടിവർഗീസ് |
1993-1995 | ശ്രീമതി സരസ്വതിയമ്മാൾ |
1995-1996 | ശ്രീമതി എം.റ്റി.ത്രേസ്യ |
1996-1998 | ശ്രീമതി കെ.സി.ചെല്ലമ്മ |
1998-2001 | ശ്രീമതി ആർ.ഡി.പത്മകുമാരി |
2001-2001 | ശ്രീമതി വി.വി. മേരി |
2002-2004 | ശ്രീമതി പി.സരസ്വതിയമ്മാൾ |
2004-2005 | ശ്രീ തോമസ് വർഗീസ്. കെ |
2005-2007 | ശ്രീമതി സി.ഗിരിജകുമാരി |
2007-2008 | ശ്രീമതി ആർ.പി.സുധാദേവി |
2008-2009 | ശ്രീമതി ജയശ്രീ.റ്റി.ജെ |
2009-2015 | ശ്രീമതി ലൈലാമണി.കെ |
2015-2016 | ശ്രീമതി മിനി.റ്റി.കെ |
2016-2016 | ശ്രീ രാജ്കുമാർ.എം. |
2016-2018 | ശ്രീമതി മീന.എം.എൽ |
2018-2019 | ശ്രീമതി ആലീസ് സ്കറിയ പി |
2019-2019 | ശ്രീ സതീഷ് കുമാർ റ്റി ഡി |
2019-2020 | ബിന്ദു ജി.ഐ. |
2020-2020 | ശുഭലക്ഷ്മി ഒ. |
2021-2024 | പുഷ്പ ജോർജ് എൻ. |
2024- | ഉഷ എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
- ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
- ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}
പുറംകണ്ണികൾ
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം- പേരൂർക്കട നെടുമങ്ങാട് റോഡിൽ അമ്പലമുക്കിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- തിരുവനന്തപുരം - തെൻമല സ്റ്റേറ്റ് ഹൈവേയിൽ തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 7കി.മി.
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും 7 കി.മി.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചാക, പാളയം, വെള്ളയമ്പലം വഴി 9 കി.മി. സഞ്ചരിച്ചും സ്കൂളിൽ എത്താം
- തിരുവനന്തപുരം- പൊൻമുടി റോഡിൽ നെടുമങ്ങാട് നിന്നും 11കി.മി.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43040
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ