ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹോക്കി

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തന്നെ മികച്ച ഹോക്കി ടീമാണ് സ്കൂളിന് ഉള്ളത്. 8 സംസ്ഥാന താരങ്ങളും 2 സൗത്ത് സോൺ താരങ്ങളും ഒരു ഇന്റർസോൺ താരവും സ്കൂളിൻറെ ടീമിൽ ഉൾപ്പെടുന്നു. u14, u17, u19 എന്നീ വിഭാഗങ്ങളിൽ കളിക്കുന്ന കുട്ടികൾ ടീമിൽ ഉണ്ട്. ടീമിൻറെ ചിട്ടയായ പരിശീലനമാണ് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സഹായകമായിട്ടുള്ളത്. ഒളിമ്പ്യൻ ശ്രീജേഷിൻറെ ആദ്യകാല കോച്ചായിരുന്ന രമേഷ് കൊലപ്പയും സുകു രാമലീംഗവുമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും വൈകുന്നേരം 3:30 മുതൽ രണ്ടു മണിക്കൂർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു