"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|St.Marys Girls High School, Kozhencherry}} | |||
{{prettyurl|St.Marys Girls High School, Kozhencherry}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=കോഴഞ്ചേരി | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38042 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595921 | |||
|യുഡൈസ് കോഡ്=32120401405 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം1929 | |||
|സ്കൂൾ വിലാസം= കോഴഞ്ചേരി | |||
|പോസ്റ്റോഫീസ്=കോഴഞ്ചേരി | |||
|പിൻ കോഡ്=689641 | |||
|സ്കൂൾ ഫോൺ=0468 2212126 | |||
|സ്കൂൾ ഇമെയിൽ=stmarysghskzy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=കോഴഞ്ചേരി | |||
ഭരണവിഭാഗം =എയ്ഡഡ് | |||
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=404 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=404 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജു ആനി തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി ഷാജൻ | |||
|സ്കൂൾ ചിത്രം=38042_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴഞ്ചേരി | |||
വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി | പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിൽ | ||
. | |||
കോഴഞ്ചേരി നഗരത്തൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് | |||
വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി. | |||
ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ അറിയപ്പെടുന്നത്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
കോഴഞ്ചേരി എന്ന സ്ഥലത്തെ പറ്റി പറയുമ്പോൾ ദിവ്യശ്രീ കെ ടി തോമസ് കശ്ശീശായെ ആദ്യമായി ആരും ഓർത്തുപോകും .കോഴഞ്ചേരിഇന്ന് ഈ നിലയിൽ വികസിക്കുവാൻ കാരണഭൂതനായ ഏക വ്യക്തി ബഹുമാനപ്പെട്ട കുറുന്തോട്ടിക്ക് അച്ചൻ തന്നെയാണ്. തൻറെ ദീർഘവീക്ഷണവും , ബുദ്ധി സാമർത്ഥ്യവും, കാര്യപ്രാപ്തിയും സമുദായ സ്നേഹവും , ധീരതയും, കോഴഞ്ചേരി യുടെ വികസനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കി വളർത്തിക്കൊണ്ടുവരുന്നതിനും സാമ്പത്തിക അതിപ്രസരത്തിന്റെ കേന്ദ്രം ആക്കി തീർക്കുവാനും അച്ചൻറെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇന്നുള്ള കോഴഞ്ചേരി പള്ളിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വെന്നിപ്ര മലയിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് | |||
സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ് പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു. | |||
ഈ സരസ്വതി മന്ദിരത്തെ പ്രശസ്തിയിലേക്ക് നയിക്കുന്നതിന് തങ്ങളുടെതായ സംഭാവനകൾ കാലാകാലങ്ങളിൽ അദ്ധ്യാപകരും പ്രഥമാധ്യാപകരുമായിരുന്ന ഏവരും നൽകിയിട്ടുണ്ട് .ദീർഘ വർഷങ്ങൾഹെഡ്മിസ്ട്രസ്സ് ആയിരുന്ന സംസ്ഥാന, ദേശീയ അവാർഡുകൾക്ക് അർഹയായ ശ്രീമതി റെയ്ച്ചൽ കെ തോമസ് സുപ്രധാനമായ പങ്കു ഇതിന് | |||
വഹിച്ചിട്ടുണ്ട് | |||
കോഴഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങളുടെ പരിലാളനയിൽ വളർന്ന ഈ മഹൽ സ്ഥാപനം പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു .മാർത്തോമ സഭയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ഥാപിച്ച രണ്ടാമത്തെ വിദ്യാലയമാണ് സെന്റ് മേരിസ് ഹൈസ്കൂൾ . ഈ സ്കൂളിലെ അധ്യാപികമാർ ആദർശ മതികളായിരുന്നു . ഈ വിദ്യാലയത്തിൽ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥിനികൾ അധ്യയനം നടത്തിപ്പോരുന്നു.ഈ സരസ്വതി വിദ്യാലയത്തിൽ നിന്ന് പോയിട്ടുള്ള ഡോക്ടർമാർ പ്രൊഫസർമാർ എൻജിനീയർമാർ അധ്യാപികമാർ മറ്റു വിഭാഗങ്ങളിലെ ജോലിക്കാർ മുതലായവർ ഈ കാലയളവിനുള്ളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിരാജിക്കുന്നു. | |||
നാൾക്കുനാൾ ഐശ്വര്യ പൂർണ്ണതയോടെ ഈ മഹത് സ്ഥാപനം പരിലസിക്കുവാൻ സർവ്വശക്തൻ സഹായിക്കുന്നു.എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പെൺകുട്ടികൾക്കായി നടത്തുന്ന ഈ സ്കൂൾ അതിന്റെ ദൗത്യം നിറവേറ്റി മതിയാവൂ. ഔദ്യോഗിക ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം തന്നെ എല്ലാ സ്ത്രീകളും കുടുംബ നായികമാരും അമ്മമാരും കൂടിയാണ് ഇതിൻറെ പ്രാധാന്യം ഉൾക്കൊണ്ട് സ്വഭാവശുദ്ധിയുള്ളവരും, വിശ്വസ്തരും , അച്ചടക്കം, അധ്വാനശീലം എന്നിവയുള്ളവരുമായ ഒരു തലമുറയെ കുടുംബത്തിനും സമൂഹത്തിനും പ്രധാനം ചെയ്തു എന്നതാണ് ഈ സ്കൂളിൻറെ ലക്ഷ്യം | |||
==എന്റെ ഗ്രാമം== | |||
പരിപാവനമായ ആയ പമ്പയുടെ യുടെ തലോടലേറ്റ് പുളകം അണിയുന്ന കോഴഞ്ചേരി ക്ക് തിലകക്കുറി പോലെ ശോഭിക്കുന്നതാണ് ഈ സരസ്വതി വിദ്യാലയം. കോഴഞ്ചേരി എന്ന പദത്തിന്റെ ഉത്ഭവം കോവിലൻ മാ രുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്തെ അതിശക്ത വിഭാഗമായ കോവിലൻ മാർ ഇവിടെയാണ് താവളമടിച്ചിരുന്ന തെന്നും അതിലൂടെ ഈ സ്ഥലത്തിന് കോവിലൻ ചേരി എന്ന പേർ വന്നു.കാലാന്തരത്തിൽ കോവിലൻ ചേരിക്ക് രൂപമാറ്റം സംഭവിച്ച് കോഴഞ്ചേരി ആയി മാറി എന്നതാണ് ഒരു അഭിപ്രായം | |||
ഹരിതാഭയാർന്നതും , പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തുമായ ഈ ചെറു ഗ്രാമത്തിന് സുന്ദരമായ സ്ഥലം എന്നർത്ഥമുള്ള 'കൊഴുമഞ്ചേരി' എന്നായിരുന്നു .തമിഴ് ഭാഷയിൽ 'കൊഴു' എന്ന വാക്കിന് സുന്ദരം എന്നർത്ഥമുണ്ട് .അങ്ങനെ സുന്ദര സ്ഥലമായതമിഴിലെ 'കൊഴു മഞ്ചേരി'ഈ ഗ്രാമത്തിന്റെ പേർർ ആകുകയും കാലാന്തരത്തിൽ അത് കോഴഞ്ചേരി ആയി മാറുകയും ചെയ്തു എന്നതാണ് മറ്റൊരഭിപ്രായം | |||
കോഴഞ്ചേരി യുടെ ചരിത്രം പമ്പ നദിയുടെ ചരിത്രം കൂടിയാണ്സഹ്യ സാനുക്കളിൽ നിന്ന് ഉദയം കൊണ്ട പമ്പാനദി അതിൻറെ പ്രയാണം ആരംഭിക്കുന്നതിനുമുമ്പ്കലിയുഗവരദനായ ധർമ്മശാസ്താവിന്റെ തൃപ്പാദ പൂജ നടത്തുന്നു എന്നതാണ് സങ്കല്പം.നീളത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ നദിയാണ്പമ്പ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ 125 വർഷങ്ങൾ പിന്നിട്ട മാരാമൺ കൺവെൻഷനെ പറ്റി സ്മരിക്കാതെ കോഴഞ്ചേരി യെ പറ്റിയുള്ള ഒരു വിവരണവും പൂർത്തിയാവുക ഇല്ല | |||
തിരുവിതാംകൂറിൽ നടന്ന നിവർത്തന പ്രക്ഷോഭണത്തിന്റെ ഭാഗമായി ശ്രീ ചിത്ര തിരുനാൾ മഹാരാജാവിന്റെ ഭരണത്തെയും അതിനു ചുക്കാൻ പിടിച്ചിരുന്ന ദിവാൻ സി. പി രാമസ്വാമി അയ്യരേയും നിശിതമായി വിമർശിച്ചുകൊണ്ട് 1935 മെയ് നാലിന് സി. കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെ സി .കേശവന്റെ 'കോഴഞ്ചേരി പ്രസംഗം' എന്ന പേരിൽ അറിയപ്പെടുന്നു. നാനാത്വത്തിലെഏകത്വമാണ് കോഴഞ്ചേരി യുടെ മുഖമുദ്ര പുരാതനകാലം മുതൽക്കേ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ ഏകോദര സഹോദരഭാവേന ജീവിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 56: | വരി 98: | ||
9 ക്ലാസ് മുറികൾ ഹൈ ടെക്ക് ക്ലാസുകളാണ്. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നു. | 9 ക്ലാസ് മുറികൾ ഹൈ ടെക്ക് ക്ലാസുകളാണ്. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നു. | ||
യു പി ക്ലാസുകൾക്കു വേണ്ടി പ്രത്യേകം കമ്പ്യൂട്ടറുകളും പ്രോജക്ടറുകളും ഉണ്ട്. | യു പി ക്ലാസുകൾക്കു വേണ്ടി പ്രത്യേകം കമ്പ്യൂട്ടറുകളും പ്രോജക്ടറുകളും ഉണ്ട്. | ||
കമ്പ്യൂട്ടർ വൽകൃത ലൈബ്രറി | |||
സ്മാർട്ട് ക്ലാസ് റൂം | |||
കുടിവെള്ള സൗകര്യം | |||
സ്കൂൾ വാഹനസൗകര്യം | |||
സ്കൂൾ ആഡിറ്റോറിയം | |||
ഇൻഡോർ ഗെയിം സൗകര്യം | |||
ഉച്ചഭക്ഷണ ഹാൾ | |||
കോ-ഓപ്പറേറ്റീവ് സൊസൈറ്റി | |||
കമ്പ്യൂട്ടർ ലാബ് | |||
പൂന്തോട്ടം | |||
മുഴുവൻസമയ കൗൺസിലിംഗ് സൗകര്യം | |||
പ്രയർ ഹാൾ | |||
24 hour CCTV സൗകര്യം | |||
വീഡിയോ കോൺഫറൻസിങ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നാടിൻറെ അഭിമാനസ്തംഭം ആയ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിൽ ഉയർന്ന നിലവാരം പുലർത്തുന്നു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ് ഈ സ്കൂൾ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യയും വിജ്ഞാന വിസ്ഫോടനവുമായ കാലഘട്ടത്തിലൂടെ ജീവിക്കേണ്ടിവരുന്ന പെൺകുട്ടികൾക്ക് കൂടുതൽ കരുത്തും ആർജ്ജവവും ആവശ്യമാണെന്ന് മനസ്സിലാക്കുന്നു. അതിനനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നു. പാഠ്യേതര രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണിത്. സയൻസ് ,SS maths,eco, കൃഷി Work experience, Health, | |||
തുടങ്ങിയ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു ഈ ക്ലബ്ബു കളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ആചരിച്ചുവരുന്നു.ഈ ക്ലബ്ബിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപ ജില്ല ജില്ല മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ച്സമ്മാനാർഹരാ ക്കുന്നു | |||
*[[{{PAGENAME}}/ജുണിയർ റെഡ് ക്രോസ് ]] | *[[{{PAGENAME}}/ജുണിയർ റെഡ് ക്രോസ് ]] | ||
*[[{{PAGENAME}}/ സയൻസ് ക്ലബ് .|സയൻസ് ക്ലബ് ]] | *[[{{PAGENAME}}/ സയൻസ് ക്ലബ് .|സയൻസ് ക്ലബ് ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലാസാഹിത്യവേദി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ഭാഷാ ക്ലബുകൾ|ഭാഷാ ക്ലബുകൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മാത്‍സ്ക്ലബ്|മാത്‍സ് ക്ലബ്]] | ||
*[[{{PAGENAME}}/ സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | *[[{{PAGENAME}}/ സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | ||
*[[{{PAGENAME}}/എക്കോ ക്ലബ്|എക്കോ ക്ലബ്]] | *[[{{PAGENAME}}/എക്കോ ക്ലബ്|എക്കോ ക്ലബ്]] | ||
വരി 68: | വരി 141: | ||
*[[{{PAGENAME}}/Little Kites|Little Kites]] | *[[{{PAGENAME}}/Little Kites|Little Kites]] | ||
*[[{{PAGENAME}}/ Nerkazhcha| Nerkazhcha]] | *[[{{PAGENAME}}/ Nerkazhcha| Nerkazhcha]] | ||
*[[{{PAGENAME}}/ഭക്ഷ്യ സുരക്ഷാ ക്ലബ് | ഭക്ഷ്യ സുരക്ഷാ ക്ലബ്]] | |||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ് | ഹെൽത്ത് ക്ലബ് ]] | |||
*[[{{PAGENAME}}/സുരക്ഷാ ക്ലബ് | സുരക്ഷാ ക്ലബ്]] | |||
*[[{{PAGENAME}}/ലിറ്റററിക്ലബ് | ലിറ്റററി ക്ലബ്]] | |||
*[[{{PAGENAME}}/ലഹരിവിരുദ്ധക്ലബ് | ലഹരിവിരുദ്ധക്ലബ്]] | |||
*[[{{PAGENAME}}/അലംമ്ന | അലംമ്ന]] | |||
*[[{{PAGENAME}}/പൗൾട്രിക്ലബ് | പൗൾട്രിക്ലബ്]] | |||
*[[{{PAGENAME}}/കായിക ക്ലബ്|കായിക ക്ലബ്]] | |||
== | ==നല്ലപാഠം== | ||
'''കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. | 2011-12 അധ്യയനവർഷം മുതൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ ഈ സ്കൂൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന രോഗാതുരമായ സാഹചര്യങ്ങളിലും സാമ്പത്തികമായ പ്രതിസന്ധികളിലും അവരെ സഹായിക്കുവാൻ നല്ലപാഠം പദ്ധതി പ്രയോജനപ്പെടുത്തുന്നു. കുട്ടികളും അധ്യാപകരും പിടിഎയും നൽകുന്ന തുകകൾ സമാഹരിച്ച് യഥാസമയം കുട്ടികൾക്ക് നൽകുന്നു. രോഗികളായ മാതാപിതാക്കളെ യഥാസമയം സന്ദർശിക്കുകയും വേണ്ട കൈത്താങ്ങലുകൾ നൽകുകയും ചെയ്യുന്നു. കുട്ടികളിൽ സേവനസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ||
''' ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് | |||
== മാനേജ് മെന്റ് == | |||
'''കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. തോമസ് മാത്യു മാനേജരായി പ്രവർത്തിക്കുന്നു. | |||
''' ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു''' | |||
==മുൻ മാനേജർമാർ== | |||
{| class="wikitable" | |||
|+ | |||
!Sl. No | |||
!Name | |||
!Year | |||
|- | |||
|1 | |||
|Rev K.T. Thomas(Kurumthottical Achen) | |||
| | |||
|- | |||
|2 | |||
|Rev. K.j. Philip | |||
|1956-1959 | |||
|- | |||
|3 | |||
|Rev K.C. Thomas | |||
|1960-1962 | |||
|- | |||
|4 | |||
|Very. Rev. C. G. David | |||
|1963-1966 | |||
|- | |||
|5 | |||
|Rev. K.C. George | |||
|1966-1967 | |||
|- | |||
|6 | |||
|Very. Rev. C.G. Alexander | |||
|1961-'62/1967 Oct-1972 | |||
|- | |||
|7 | |||
|Very Rev. P.M George | |||
|1973-1977 | |||
|- | |||
|8 | |||
|Rev. Oommen Koruth(Rt. Rev. Dr. Zacherias Mar Theophilus Suffragan Metropolitan) | |||
|1977-1980 | |||
|- | |||
|9 | |||
|Rev. George K. Eapen | |||
|Upto Oct 1980 | |||
|- | |||
|10 | |||
|Rev. Dr. V. P. Thomas | |||
|1980-1982 | |||
|- | |||
|11 | |||
|Rev. M. O. Oommen | |||
|1982-1984 | |||
|- | |||
|12 | |||
|Rev. M. C. Mani | |||
|1984-1988 | |||
|- | |||
|13 | |||
|Rev. P.V. George | |||
|1988-1991 | |||
|- | |||
|14 | |||
|Rev. P. V. Thomas | |||
|1991-1995 | |||
|- | |||
|15 | |||
|Very. Rev. Dr. P.P. Abraham | |||
|1995-1996 | |||
|- | |||
|16 | |||
|Very. Rev. Dr. D. Philip | |||
|1996-2001 | |||
|- | |||
|17 | |||
|Very. Rev. P. T.Thomas | |||
|2001-2006 | |||
|- | |||
|18 | |||
|Rev. Dr. Philip Varghese | |||
|2006-2009 | |||
|- | |||
|19 | |||
|Very. Rev. K.M. Mammen | |||
|2009-2013 | |||
|- | |||
|20 | |||
|Rev. Roy Thomas | |||
|2013-2016 | |||
|- | |||
|21 | |||
|Rev.Varghese Philip | |||
|2016-2020 | |||
|- | |||
|22 | |||
|Rev. Thomas Mathew | |||
|2020- | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | *'''1. ശ്രീമതി. ഏലി ഈപ്പൻ 1929-1956''' | ||
*'''2. ശ്രീമതി. റെയിച്ചൽ കെ തോമസ് 1956-1978''' | |||
*'''3. ശ്രീമതി. സാറാമ്മ തോമസ് 1978-1980''' | |||
*'''4. ശ്രീമതി. ഏ. വി ശോശാമ്മ 1980-1986''' | |||
*'''5. ശ്രീമതി. ഏലിയാമ്മ ശമുവേൽ 1986-1993''' | |||
*'''6. ശ്രീമതി. ഏ.വി മറിയാമ്മ 1993-1995''' | |||
*'''7. ശ്രീമതി. സി.കെ ഏലിയാമ്മ 1995-1996''' | |||
*'''8. ശ്രീമതി. മേഴ്സി ജോർജ്ജ് 1996-1998''' | |||
*'''9. ശ്രീമതി. റെയിച്ചൽ തോമസ് 1998-2001''' | |||
*'''10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം 2001-2005''' | |||
*'''11. ശ്രീമതി. സൂസൻ വി. ജോർജ് 2005-2018''' | |||
*'''12. മോളി എം. എബ്രഹാം 2018-2019''' | |||
* | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*ഡോ. മറിയം തോമസ് | *ഡോ. മറിയം തോമസ് | ||
* ഡോ. സുസൻ | * ഡോ. സുസൻ | ||
* റ്റി. എസ്. പൊന്നമ്മ (കവയിത്രി) | *റ്റി. എസ്. പൊന്നമ്മ (കവയിത്രി) | ||
==മികവുകൾ== | |||
മ്രു കുളം പദ്ധതി ''') . 2013-14'''അധ്യയനവർഷത്തിൽ പത്തനംതിട്ട ജില്ലാ കാർഡ് കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂർ ഏർപ്പാടാക്കിയ മുകുളം പദ്ധതിയിൽ ഈ സ്കൂളിന്റെ "ബ്ലോസം എക്കോ ക്ലബ്ബ് "രജിസ്റ്റർ ചെയ്തു .2014 ജനുവരി ഒന്നു മുതൽ നാലു വരെ നടന്ന ഹരിത സംഗമത്തിൽ ഇവിടുത്തെ കാർഷികവിഭവങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി .2014 15 അധ്യയനവർഷത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് | |||
വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാറുകൾ നടത്തി. സെമിനാർ കാർഡ് KVK യിലെ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ആയ ഡോ.സിന്ധു സദാനന്ദൻ ഡോ.അമ്പിളി വർഗീസ് ഡോ.വിനോദ് മാത്യു ,ശ്രീ ബിനു ജോൺ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത സമ്മേളനം മാർത്തോമ സഭ സെക്രട്ടറി റവ. ഉമ്മൻഫിലിപ്പ് ഉദ്ഘാടനം ചെയ്തു. "പച്ചക്കറികൾ ഒഴിവാക്കി ,രോഗ വിമുക്ത തലമുറയെ വാർത്തെടുക്കുക എന്നതിന് ആവശ്യമായ മുൻകരുതലുകൾ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്ന് 243 വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സമ്മേളനമായിരുന്നു ഇത്. PTAഅംഗവും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. മദുസൂദനൻ അവർകളുടെ നേതൃത്വത്തിൽ PTA പ്രസിഡണ്ട് ശ്രീ ജോസിഫിലിപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ കാടുപിടിച്ചു കിടന്ന ഇടം 2013 തെളിക്കുകയും മരച്ചീനി വാഴ ,കപ്പ ,ഏത്തവാഴ, ചേന, ചേമ്പ് ,ഇവ നടുകയും നല്ല വിളവെടുപ്പ് നടത്തുകയും ചെയ്തു . അന്നു തുടങ്ങിയ കൃഷി ഇന്നുവരെയും നിർവിഘ്നം തുടർന്നുവരുന്നു. എല്ലാവർഷവും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ഭക്ഷ്യമേളയും 2013 - 14 മുതൽ നടത്തിവരുന്നു. | |||
സയൻസ്ക്ലബ് | |||
സംസ്ഥാനതലത്തിൽ ശ്രീകാര്യം എനർജി മാനേജ്മെൻറ് സെന്ററിൽവച്ച് നടന്ന ഊർജ്ജസംരക്ഷണ വാരത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിൽ കുമാരി അന്നപൂർണ്ണ .എസ് പങ്കെടുക്കുകയുണ്ടായി. | |||
==ദിനാചരണങ്ങൾ== | |||
വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു. | |||
[[പ്രമാണം:38042 labour week.jpg|നടുവിൽ|ലഘുചിത്രം|labour week]] | |||
==അധ്യാപകർ== | |||
{| class="wikitable" | |||
|+ | |||
!Sl. No | |||
!Name | |||
|- | |||
|3 | |||
|Suju Ani Thomas | |||
|- | |||
|4 | |||
|Seena Mary Mathew | |||
|- | |||
|5 | |||
|Sobha Varughese | |||
|- | |||
|6 | |||
|Anitha Itty | |||
|- | |||
|7 | |||
|Shiney Elizabeth Mathew | |||
|- | |||
|8 | |||
|Rony Rajan | |||
|- | |||
|9 | |||
|MIni Varghese | |||
|- | |||
|10 | |||
|Asha V Varughese | |||
|- | |||
|11 | |||
|Susan Mathew | |||
|- | |||
|12 | |||
|Anitha George K | |||
|- | |||
|13 | |||
|Soji Lincy K. Sam | |||
|- | |||
|14 | |||
|Bony Koshy Thomas | |||
|- | |||
|16 | |||
|Sosamma P. Varughese | |||
|- | |||
|17 | |||
|Rincy Joy | |||
|- | |||
|18 | |||
|Sosamma P. Zacheriah | |||
|- | |||
|20 | |||
|Aniamma Thomas | |||
|- | |||
|21 | |||
|Junu Philip | |||
|- | |||
|22 | |||
|Binu Anu Alex | |||
|} | |||
==അനധ്യാപകർ== | |||
{| class="wikitable" | |||
|+ | |||
!Sl. No | |||
!Name | |||
|- | |||
|1 | |||
|Saju Varghese | |||
|- | |||
|2 | |||
|Roby Abraham | |||
|- | |||
|3 | |||
|John Varughese | |||
|- | |||
|4 | |||
|Joji George Mathew | |||
|} | |||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | |||
2017 ജനുവരി 27ാം തീയതി രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഗ്രീൻ പ്രോട്ടോകോളിലും പിടിഎ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഇതിൻറെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി . | |||
* ഹലോഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുരീ ലിഹിന്ദി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. | |||
* ഡിജിറ്റൽ ലൈബ്രറി - 2017 നവംബർ മൂന്നാം തീയതി സ്കൂൾ ലൈബ്രറി മികവുറ്റതാക്കി കുട്ടികൾക്ക് സമർപ്പിച്ചു. ശാസ്ത്രീയമായ പുസ്തക ക്രമീകരണം പൂർത്തിയാക്കി. പുസ്തകങ്ങളുടെ വിതരണം കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ആണ് നടത്തുന്നത്. സ്കൂളിലെ ഏറ്റവും ആകർഷകമായ വിജ്ഞാന കേന്ദ്രമായി ലൈബ്രറി മാറിയിരിക്കുന്നു. | |||
* ഹൈടെക് ക്ലാസ് മുറികൾ - ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി വൈദ്യുതികരിക്കുകയും ടൈൽസ് ഇടുകയും ചെയ്തു. ഇതോടൊപ്പം ഓരോ ക്ലാസിനും ഷെൽഫുകളും നൽകി. | |||
* "എൻ്റെ അമ്മ സ്മാർട്ട് അമ്മ" - പി ടി എ യുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യു ആർ കോഡ് പരിശീലനക്ലാസ്സ് "എൻറെ അമ്മ സ്മാർട്ട് അമ്മ" എന്ന പേരിൽ സ്കൂളിൽ നടത്തുകയുണ്ടായി. ക്യു ആർ കോഡ്, സമഗ്ര, വിക്ടേഴ്സ് തുടങ്ങിയ വിവരവിനിമയ അറിവുകൾ അമ്മമാരെലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. | |||
* പ്രതിഭകളെ ആദരിക്കൽ - വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കി. | |||
* പ്ലാസ്റ്റിക് രഹിത വിദ്യാലയം - പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കപ്പുകൾ പ്ലേറ്റുകൾ തെർമോകോൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിരിക്കുന്നു . | |||
* മികവ് - ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും ശേഷികളും യാതൊരു സങ്കോചവും കൂടാതെ പൊതുവേദികളിൽ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നു. | |||
==കലാകായിക മികവുകൾ== | |||
കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ സംസ്ഥാന ടീമിൽ അംഗത്വം നേടിയ കാർത്തിക സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ് എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു. | |||
==വിജയത്തിളക്കം== | |||
{| class="wikitable" | |||
|+ | |||
|Sl No | |||
|Year | |||
|% of Pass | |||
|- | |||
|1 | |||
|1986 | |||
|80 | |||
|- | |||
|2 | |||
|1987 | |||
|83 | |||
|- | |||
|3 | |||
|1988 | |||
|80 | |||
|- | |||
|4 | |||
|1989 | |||
|95 | |||
|- | |||
|5 | |||
|1990 | |||
|82 | |||
|- | |||
|6 | |||
|1991 | |||
|88 | |||
|- | |||
|7 | |||
|1992 | |||
|91 | |||
|- | |||
|8 | |||
|1993 | |||
|89 | |||
|- | |||
|9 | |||
|1994 | |||
|85 | |||
|- | |||
|10 | |||
|1995 | |||
|95 | |||
|- | |||
|11 | |||
|1996 | |||
|91 | |||
|- | |||
|12 | |||
|1997 | |||
|92 | |||
|- | |||
|13 | |||
|1998 | |||
|95 | |||
|- | |||
|14 | |||
|1999 | |||
|98 | |||
|- | |||
|15 | |||
|2000 | |||
|95 | |||
|- | |||
|16 | |||
|2001 | |||
|98 | |||
|- | |||
|17 | |||
|2002 | |||
|98 | |||
|- | |||
|18 | |||
|2003 | |||
|93 | |||
|- | |||
|19 | |||
|2004 | |||
|89 | |||
|- | |||
|20 | |||
|2005 | |||
|77 | |||
|- | |||
|21 | |||
|2006 | |||
|90 | |||
|- | |||
|22 | |||
|2007 | |||
|98 | |||
|- | |||
|23 | |||
|2008 | |||
|99 | |||
|- | |||
|24 | |||
|2009 | |||
|100 | |||
|- | |||
|25 | |||
|2010 | |||
|100 | |||
|- | |||
|26 | |||
|2011 | |||
|100 | |||
|- | |||
|27 | |||
|2012 | |||
|100 | |||
|- | |||
|28 | |||
|2013 | |||
|100 | |||
|- | |||
|29 | |||
|2014 | |||
|100 | |||
|- | |||
|30 | |||
|2015 | |||
|100 | |||
|- | |||
|31 | |||
|2016 | |||
|100 | |||
|- | |||
|32 | |||
|2017 | |||
|100 | |||
|- | |||
|33 | |||
|2018 | |||
|100 | |||
|- | |||
|34 | |||
|2019 | |||
|100 | |||
|- | |||
|35 | |||
|2020 | |||
|100 | |||
|} | |||
==സ്കൂൾ ചിത്രം== | |||
==അനുഭവ കുറിപ്പുകൾ== | |||
ഒരു ഓർമ്മക്കുറിപ്പ് | |||
എൻ്റെ ജീവിതത്തിൽ അതിൽ ഉണ്ടായിട്ടുള്ള നന്മകളെ ഓർത്ത് ആദ്യമായി ദൈവത്തിന് സ്തുതി കരേറ്റുന്നു. എനിക്ക് എന്റെ ജന്മനാടിനെ പറ്റിയും യും നാട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും പഠിച്ച സ്കൂളിനെ പറ്റിയും ഉള്ള നിറംമങ്ങാത്ത ഓർമ്മകളാണ് ഈ ഓർമ്മക്കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. | |||
ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടം എല്ലാവർക്കും കാണും. അങ്ങനെയുള്ള തിരിഞ്ഞു നോട്ടത്തിൽ ഞാൻ ആദ്യം കാണുന്നത് ഞാൻ പഠിച്ച എന്റെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. അവിടെ നിന്നും ലഭിച്ച സംസ്കാരം ആണ് പിന്നീട് ജീവിതത്തിൽ താങ്ങും തണലും ആയത് .എൻ്റെ നാട്ടുകാരായ നാനാജാതിമതസ്ഥരോടും സമഭാവനയോടെ പെരുമാറുവാൻ എന്നെ പഠിപ്പിച്ചത് സ്കൂൾ ജീവിതത്തിൽ എനിക്ക് ലഭിച്ച പരിശീലനമാണ്. 1950-ൽ എന്റെ പത്തു വയസ്സു മുതൽ ജീവിതത്തിന്റെ നല്ല കാലമത്രയും ചെലവഴിച്ച സ്കൂൾ എന്നോർക്കുമ്പോൾ എന്റെ സിരകളിൽ ഒരു ഉണർവും ശരീരത്തിന് ഒരു കുളിർമ്മയും മനസ്സിന് ഒരു നവ ഊർജ്ജവും ലഭിച്ചത് പോലെയാണ്. ഈ സ്കൂളിലെ പഠനകാലത്ത് അത് ലഭിച്ച അച്ചടക്കവും മര്യാദകളും ഉപദേശങ്ങളും പ്രായോഗികജീവിതത്തിൽ പ്രയോജനപ്പെടുത്തി അർപ്പണബോധത്തോടെ കൂടി വിവിധ ചുമതലാ സ്ഥാനങ്ങളിൽ ജോലിചെയ്ത് സന്തുഷ്ടമായ ഒരു വിശ്രമ ജീവിതം നയിക്കുവാൻ സർവ്വശക്തനായ ദൈവം തമ്പുരാൻ സഹായിച്ചു .പ്രതിബന്ധങ്ങളും നേരിട്ടാലും നമ്മുടെ പ്രധാന ചുമതലകള്ക്ക് മുടക്കം വരാതെ പ്രവർത്തിക്കുവാനുള്ള ഉള്ള കഴിവും സാമർത്ഥ്യവും ലഭിച്ചത് സ്കൂളിൽ നിന്നും ആണ് .സ്കൂൾ മാനേജർ ആയിരുന്ന അച്ചന്റെ മകൾ റേച്ചൽ തോമസ് ആയിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്. ഏതെങ്കിലും ഒരു കാര്യത്തിന് ഒന്ന് കാണുന്നതും സംസാരിക്കുന്നതും വളരെ ഭയത്തോടെ ആയിരുന്നു .സ്കൂളിനെ പറ്റി എഴുതുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും എന്റെ ഓർമ്മയിൽ വരുന്ന ചില സംഗതികൾ മാത്രം ഇവിടെ കുറിക്കട്ടെ. | |||
ഞാൻ ഫസ്റ്റ് ഫോമിൽ (ഇന്നത്തെ അഞ്ചാം ക്ലാസ് ക്ലാസ്) വിദ്യാർഥിയായി 1950 ജൂൺ മാസത്തിൽ ആദ്യമായി സ്കൂളിൽ ചെന്ന ദിവസത്തെ അനുഭവം .സ്കൂൾ അസംബ്ലി വിളിച്ചുകൂട്ടി. വളരെ ശാന്തമായി ഓരോ ക്ലാസിലെയും കുട്ടികൾ ലൈൻ ആയി മുറ്റത്ത് കൂടി . ടീച്ചേഴ്സും മുൻപിൽ വന്നു നിന്നു. ഒരു ടീച്ചർ ബൈബിൾ വായിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം ഹെഡ്മിസ്ട്രസ്സിന്റെ പ്രസ്താവനകൾ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ടീച്ചർ പ്രസവ ത്തോടുകൂടി മരിച്ചുപോയെന്നും ആദരസൂചകമായി ആയി സ്കൂളിന് അവധി ആണെന്നും കുട്ടികൾ ശാന്തമായി മടങ്ങണമെന്നും അറിയിപ്പ് ലഭിച്ചു മരിച്ചവരെ ബഹുമാനിക്കണം എന്നും അന്ന് ഒച്ചയും ബഹളവും വെച്ച് നടക്കാതെ ആ ദുഃഖത്തിൽ പങ്കു ചേരണം എന്നും ഉള്ള അറിവ് ഭവനത്തിൽ നിന്നുള്ള അറിവിന് പുറമേ സ്കൂളിൽ നിന്നു കൂടി കുട്ടികളിൽ പകരുവാൻ അത് വളരെ സഹായിച്ചു | |||
സ്കൂൾ പഠനം തുടങ്ങുന്നതിനു മുൻപേ scripture ക്ലാസുകൾ നടത്തിയിരുന്നു അത് കുട്ടികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് . ഏതൊരു കാര്യവും തുടങ്ങുന്നതിനു മുൻപേ പ്രാർത്ഥിക്കണം എന്നും ദൈവഹിതമനുസരിച്ച് പ്രവർത്തിക്കണമെന്നും എന്നും ജീവിതത്തിൽ ഒരു പാഠമായി ഉൾക്കൊണ്ടു. [3:54 PM, 12/16/2020] Ainju: ഓരോ ദിവസവും ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും പിറ്റേദിവസം ചോദ്യങ്ങൾ ചോദിക്കുന്നതും പിന്നീട് പുതിയ പാഠങ്ങൾ തുടങ്ങുന്നതും പാഠങ്ങൾ ശരിക്ക് പഠിച്ചു കൊണ്ടുവരുവാനുള്ള പ്രവണത കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ കാരണമാകും. ഓരോ കാര്യത്തിലും സന്ദർഭോചിതമായി വേണ്ട ഉപദേശങ്ങളും വേണ്ടിവന്നാൽ ശിക്ഷകളും നൽകുന്നതും അച്ചടക്കരാഹിത്യമായി പെരുമാറാതെ ഇരിക്കുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. നല്ല കാര്യങ്ങളിൽ ക്ലാസിൽ വച്ച് ഒന്ന് പ്രോത്സാഹിപ്പിക്കുന്നത് കുട്ടികൾക്ക് മനസ്സിന് ഒരു ഉത്തേജനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ എല്ലാ അധ്യാപകരിൽ നിന്നും ഏതെങ്കിലും സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ അനുമോദനവും പ്രോത്സാഹനം ലഭിച്ചിട്ടുണ്ട് എന്നുള്ളത് എത്രയും സന്തോഷമുള്ള ഒരു കാര്യമാണ്. 1st ഫോമിൽ എൻ്റെ ക്ലാസ് ടീച്ചറായിരുന്ന സാറാമ്മ ടൈറ്റസ് ടീച്ചർ, 2nd ഫോമിൽ വി.റ്റി. ഏലിക്കുട്ടി ടീച്ചർ, 3rd ഫോമിൽ റ്റി.കെ. മേരി ടീച്ചർ, 4th ഫോമിൽ പി.എസ്. ഏലിക്കുട്ടി ടീച്ചർ, 5th ഫോമിൽ കുഞ്ഞുമറിയാമ്മ ടീച്ചർ, 6th -ൽ റ്റി.ജി. തോമസ് സാർ, കൂടാതെ മലയാളം പഠിപ്പിച്ച സി.എ. അന്നമ്മ ടീച്ചർ, ഹിന്ദി - റ്റി.എം. ഏലിയാമ്മ ടീച്ചർ, ബയോളജി - തങ്കമ്മ ജോസഫ് ടീച്ചർ, സോഷ്യൽ സ്റ്റഡീസ് - സാറാമ്മ സി തോമസ് ടീച്ചർ, കണക്ക് പഠിപ്പിച്ച തങ്കമ്മ മാത്യു ടീച്ചർ, സയൻസ് -അമ്മിണി ടീച്ചർ, എല്ലാത്തിലും ഉപരിയായി ഡ്രോയിങ് ടീച്ചർ, ഡ്രില്ലും തയ്യലും പഠിപ്പിച്ച എസ് വി മറിയാമ്മ ടീച്ചർ, അങ്ങനെ എന്റെ എല്ലാ അധ്യാപികമാരും എൻ്റെ ഹൃദയത്തിൽ അരക്കിട്ടുറപ്പിച്ചതുപോലെ ഇടംപിടിച്ചിട്ടുള്ളവരാണ്. | |||
ഇന്ന് നാലു മണി കഴിഞ്ഞാൽ കുട്ടികൾ ട്യൂഷൻ ക്ലാസിലേക്ക് ഓട്ടമാണ്. അന്ന് ഇതുപോലെ ഒന്നുമില്ല. ക്ലാസ്സിൽ പഠിപ്പിക്കുന്നത് കേട്ട് പഠിക്കുകയാണ്. നാലു മണി കഴിഞ്ഞാൽ ഓരോ ക്ലാസിനും സ്പോർട്സ് ഗെയിംസിന്റെ പരിശീലനം ഉണ്ട് നാലര മണി വരെ. എന്ത് താല്പര്യത്തോടെയാണ് കുട്ടികൾ അതിൽ പങ്കെടുത്തിരുന്നത്! ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വെയിലത്ത് പോയി 'കിളിത്തട്ട് ' കളിച്ചതിന് ഒരിക്കൽ അടി കൊണ്ടതും ഒരു പാഠമാണ്. വയറ് നിറഞ്ഞിരിക്കുമ്പോൾ കിടന്ന് ചാടരുത്. മറക്കാൻ പറ്റുകയില്ല. | |||
ഒരിക്കലും മറക്കുവാൻ പറ്റാത്ത മറ്റൊന്നാണ് എസ്. വി. മറിയാമ്മ ടീച്ചറിന്റെ തയ്യൽ ക്ലാസ്സ് . ആഴ്ചയിൽ ഒരു പിരീഡ് തയ്യൽ ആണ്. ആ പിരീഡിന് വേണ്ടി നോക്കി കാത്തിരിപ്പാണ്. 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ തയ്യൽ. ഒരു തൂവാലയിൽ നൂലിടൽ തുടങ്ങി എല്ലാവിധ തയ്യലും. തയ്ക്കുവാൻ താല്പര്യമുള്ള കുട്ടികൾ ഒമ്പതാംക്ലാസ് ആകുന്നതോടുകൂടി ഒരുവിധം എല്ലാ തയ്യലും പഠിച്ചിരിക്കും. തൂവാല, തലയിണകവർ, പാവാട, ബ്ലൗസ്, പെറ്റിക്കോട്ട്, കുട്ടിയുടുപ്പ്, കൂടാതെ പൂക്കൾ തയ്ക്കുന്ന വിവിധം തയ്യലുകൾ, ആപ്ലിക് വർക്ക് എന്നും വേണ്ട പാൻറും ഷർട്ടും ഒഴികെയുള്ള എല്ലാ തയ്യലും പഠിച്ചിരിക്കും. പ്രോഗ്രസ് കാർഡിൽ മാർക്കിടുന്ന വിഷയമാണ് തയ്യലും ഡ്രോയിങ്ങും. എൻ്റെ സ്കൂളിൽ നിന്നും ലഭിച്ച ട്രെയിനിങ് മാത്രമാണ് എല്ലാം തയ്ക്കുവാൻ എനിക്ക് കഴിവ് ഉണ്ടാക്കിതന്നത്. വേറെ എങ്ങും പോയി ഒരു തയ്യലും പഠിച്ചിട്ടില്ല. | |||
വർഷാവസാനം സ്കൂളിൽ വാർഷികം നടത്തും. അന്ന് parents day എന്നാണ് പേര് പറയുന്നത്. കുട്ടികളുടെ വിവിധ കലാരിപാടികൾ ഉണ്ടായിരിക്കും. ടീച്ചേഴ്സ് തന്നെ ഓരോ item- ത്തിനും വേണ്ട കുട്ടികളെ സെലക്ട് ചെയ്ത് ആയവ പരിശീലിപ്പിക്കും. ചിലത് പരിശീലകരെ വരുത്തിയും പരിശീലിപ്പിക്കും. | |||
എല്ലാവർഷവും ഏതെങ്കിലും ഒരു പരിപാടിയിൽ എന്നെ ചേർത്തിരിക്കും. സ്വാഗത ഗാനം, ഗ്രൂപ്പ് സോങ്, റോപ്പ് ഡാൻസ് അങ്ങനെ പലതും പങ്കെടുത്തത് ഞാൻ ഇന്നെന്നതുപോലെ ഓർക്കുന്നു. ഒരു അനുഭവം പറയാം. അബ്രഹാമിനെ യിസഹാക്കിനെ ബലി അർപ്പിക്കുന്ന രംഗം ! കൊല്ലപ്പെട്ടുവാനായി വിറകുകൂനയുടെ മുകളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എന്നെ എടുത്തു കിടത്തി. എൻറെ കഴുത്തിനു നേരെ നിവർത്തിയ ഒരു കത്തിയുമായി പത്താം ക്ലാസിലെ ഒരു കുട്ടി! അബ്രഹാമിനെ ആ കൃത്യത്തിൽ നിന്നും വിലക്കുന്ന ഒരു മാലാഖ. മുൾടിയിൽ കുരുങ്ങി കിടക്കുന്ന ഒരു ആട്ടിൻകുട്ടിയുമായി ഞങ്ങളുടെ ശമുവേൽ ചേട്ടൻ! പളപളാ മിനുങ്ങുന്ന ആ കത്തി കണ്ട് കണ്ണടച്ചതും, അറിയാതെ, ഓർക്കാതെ, കുത്തി കളയരുത് എന്ന് ഞാൻ പതിയെ പറഞ്ഞതും!! എല്ലാം .... എല്ലാം മരണംവരെ മറക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ജീവിതത്തിൽ പലവിധ പാഠങ്ങളും പ്രചോദനങ്ങളും അറിവു പകർന്നു തന്ന എൻ്റെ സ്കൂൾ ! | |||
ഡ്രോയിങ് ക്ലാസ്സിൽ ഏറ്റവും നന്നായി വരയ്ക്കുന്നതിന് ഉത്സാഹിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ ടീച്ചറിന്റെ വാക്കുകൾ ! ബയോളജിയുടെ പടം വരയ്ക്കുന്നതിനു ജോഗ്രഫിയുടെ മാപ്പ് വരയ്ക്കുന്നതിനും നല്ല പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കുഞ്ഞുമറിയാമ്മ ടീച്ചർ കുറഞ്ഞത് മൂന്ന് പുസ്തകമെങ്കിലും റഫറൻസിന് മേശപ്പുറത്ത് തുറന്നു വെച്ചിരിക്കും. അത്ര ജാഗ്രതയോടെ പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. അമ്മിണി ടീച്ചർ സയൻസ് റൂമിൽ പരീക്ഷണങ്ങൾ കാണിക്കുന്നതും എൻജോയ് ചെയ്തിട്ട് എനിക്കും അതുപോലെ ചെയ്യണം എന്നുള്ള അഭിനിവേശമാണ് കെമിസ്ട്രി പ്രധാന വിഷയമായി എടുത്ത് ഡിഗ്രി എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. | |||
പഠനത്തിന് ശേഷം എൻ്റെ ഈ സ്കൂളിൽ തന്നെ അധ്യാപികയായി 1962-ൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. 33 വർഷം ഇവിടെ പ്രവർത്തിക്കുവാനുള്ള അവസരം.ദൈവം എനിക്ക് തന്നു . ചിരിച്ചും തുള്ളിയും സന്തോഷത്തോടെ സയൻസ് റൂമിൽ നിന്നും ഓടി ക്ലാസിലേക്ക് പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ മറക്കും? പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പരിപാടിയിലും പങ്കെടുക്കാത്തവരെ പങ്കെടുപ്പിക്കുന്നതിനും ഒരു പക്ഷാഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ കരുതി സ്നേഹിച്ച പോകുന്നതിനും കഴിവതും ഞാൻ ശ്രമിച്ചു. 33 വർഷത്തെ എൻ്റെ അധ്യാപകവൃത്തിയിൽ എത്രയേറെ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനും അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആസ്വദിക്കുവാനും അവരുടെ നല്ല വൃത്താന്തങ്ങൾ കേട്ട് മനം കുളിർക്കെ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. എത്ര എത്ര നല്ല നല്ല ഉയർന്ന സ്ഥലങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലും സേവനമനുഷ്ഠിക്കുന്ന കുട്ടികളുണ്ട്. ലോകത്തിൻറെ ഏതു കോണിൽ ചെന്നാലും ഞാൻ പഠിപ്പിച്ച കുട്ടികൾ ഉണ്ടെന്നു കണ്ടും കേട്ടും അനുഭവസ്ഥർ പറയുന്നു. | |||
ഒരു ടീച്ചർ പുസ്തകത്തിലെ അറിവ് മാത്രം പകർന്നു കൊടുക്കുന്ന ആളല്ല. പുറമെ ജീവിത വിജയത്തിന് ആവശ്യമായ അറിവുകളും ഉപദേശങ്ങളും നൽകുന്ന സ്നേഹനിധിയായ ഒരു അമ്മയും കൂടിയാണ്. | |||
നമ്മുടെ വിചാരങ്ങളും, വാക്കുകളും, പ്രവർത്തികളും, പെരുമാറ്റവും, സ്വഭാവവും എപ്പോഴും പോസിറ്റീവ് ആണെങ്കിൽ മാത്രമേ നല്ല ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുകയുള്ളൂ. നിരന്തരമായ പ്രാർത്ഥനയും ദൈവകൃപയും ഉണ്ടായിരിക്കണം. പേരന്റ് ടീച്ചർ അസോസിയേഷൻ സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി ട്രഷററായും മറ്റും സേവനമനുഷ്ഠിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. 1995-ൽ റിട്ടയർമെന്റിനുശേഷവും പൂർവ്വവിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡൻറ് ആയും മറ്റും സ്കൂളുമായി ബന്ധപ്പെട്ടിരിക്കുവാൻ അവസരങ്ങൾ ലഭിച്ചത് ചാരിതാർത്ഥ്യമുണ്ട്. | |||
1967 ആദ്യമായി ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം അനുവദിച്ചപ്പോൾ ആ ക്ലാസിലെ ചാർജ് എനിക്കാണ് തന്നത്. അനേകം വർഷങ്ങൾക്കുശേഷം 2016 ഏപ്രിൽ മാസത്തിൽ ആ വിദ്യാർഥിനിമാരുടെ ഒരു റീയൂണിയൻ ഇവിടെവച്ച് നടത്തിയപ്പോൾ പങ്കെടുക്കുവാൻ ക്ലാസ് ടീച്ചറായിരുന്നു എനിക്ക് സാധിച്ചു എന്നുള്ളത് അങ്ങേയറ്റം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഞാനോർക്കുന്നു. ഗൾഫ് നാടുകളിൽ ജോലി ആയിരുന്ന ഡോക്ടർ സൂസൻ മേരി ജോർജ്, ആനി എബ്രഹാം മുതലായവരുടെ നേതൃത്വത്തിലായിരുന്നു ആ മീറ്റിംഗ് നടന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിൽ ആയിരുന്നു ആ കുട്ടികളിൽ പലരും ഭർത്താക്കന്മാരും മക്കളും കൊച്ചുമക്കളും ഒക്കെയായി ആ റീയുണിയനിൽ പങ്കെടുത്തതും സ്കൂളിന് സംഭാവന നൽകിയതും വിസ്മരിക്കാനാവില്ല. | |||
എനിക്ക് മൂന്നു പെൺമക്കളാണ് ഉള്ളത്. അവരെ മൂന്നുപേരും ഈ സ്കൂളിൽ തന്നെ പഠിപ്പിച്ചു, പ്രശസ്തമായ വിജയം കൈവരിക്കാൻ സാധിച്ചു. വിലപ്പെട്ട സേവനങ്ങൾ പങ്കുവെച്ച് നല്ല രീതിയിൽ ജീവിച്ചു പോകുവാൻ ദൈവം കൃപ ചെയ്യുന്നത് നന്ദിയോടെ സ്മരിക്കുന്നു. | |||
ഈ അടുത്ത സമയത്ത് ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ 'എന്റെ ടീച്ചർ' എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. പുസ്തകം മാത്രമല്ല ടീച്ചർ പഠിപ്പിച്ചത് എന്നെ ജീവിക്കാൻ പഠിപ്പിച്ചത് എന്റെ ടീച്ചർ ആണെന്ന് പറഞ്ഞു പരിസരം മറന്ന്, തികഞ്ഞ ആത്മാർത്ഥതയോടെ എൻ്റെ കവിളിൽ അനേകം ചുംബനങ്ങൾ തന്നത് എങ്ങനെ മറക്കും? ഇതിൽപരം ഒരു ടീച്ചറിന് എന്തുവേണം? ആ കുട്ടിയുടെ ഹൃദയത്തിന്റെ ആത്മാർത്ഥത ഉള്ളുതുറന്ന് എനിക്ക് കാണുവാൻ സാധിച്ചു. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ . | |||
അലസമായ ജീവിതം അല്ല ആസ്വദിച്ചുള്ള ഒരു ജീവിതമാണ് നമുക്ക് വേണ്ടത്. മൃദുവായി നടന്നും എളിമയോടെ സംസാരിച്ചു കരുതലോടെ മുന്നേറിയും കരുത്തോടെ കാൽവച്ചും സ്നേഹത്തോടെ പെരുമാറിയും നമ്മുടെ ജീവിത യാത്ര സുന്ദരമാക്കാം. ആയുസ്സിന്റെ ദൈർഘ്യത്തെക്കാൾ കർമങ്ങളിലെ നന്മയാണ് ജീവിതത്തിൻറെ ധന്യത. എഴുതുവാനാണെങ്കിൽ ധാരാളമുണ്ട്. നിർത്തട്ടെ. തുടർന്ന് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് മാറുവാൻ, പടർന്നു പന്തലിച്ച് പൂത്തുലയുന്ന ഒരു വാടവൃക്ഷമായി മുന്നേറുവാൻ ദൈവംതമ്പുരാൻ ഈ സ്കൂളിനേയും അതിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ 'ഓർമ്മക്കുറിപ്പ്' പര്യവസാനിപ്പിക്കുന്നു. | |||
നിങ്ങളുടെ സ്വന്തം മോളി ടീച്ചർ | |||
==പ്രളയകാല ഓർമ്മകൾ== | |||
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു. | |||
കോഴഞ്ചേരി കീഴുകര യിലെ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സ്കൂളിലെ മുക്കാൽ പങ്ക് കുട്ടികളെയും അധ്യാപകരെയും അധ്യാപകരെയും വെള്ളപ്പൊക്കം ബാധിച്ചു. ഇവർക്കും പ്രദേശവാസികളും തണൽ ആയത് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. ആഗസ്റ്റ് 15 മുതൽ 26 വരെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 122 പേർക്ക് താമസസൗകര്യം നൽകുകയുണ്ടായി. സ്കൂൾ മാനേജ്മെൻറ്, പിടിഎ, സന്നദ്ധസംഘടനകൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ആഹാരം, അവശ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. | |||
സ്കൂൾ തുറന്ന വേളയിൽ വെള്ളപ്പൊക്ക ആഘാതത്തിന് പിരിമുറുക്കത്തിൽ ആയിരുന്നു കുട്ടികൾക്ക് അത് ലഘൂകരിക്കുന്ന അതിനായി കൗൺസിലിംഗ് ക്ലാസുകൾ, മാനസികോല്ലാസം പകരുന്നതിനായി വിവിധ കലാപരിപാടികൾ എന്നിവ നടത്തി. | |||
2019 ലെ വെള്ളപ്പൊക്ക ഭീഷണിയിലും സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തു | |||
==കൊറോണ അതിജീവനം== | |||
2020- 21 അധ്യയനവർഷ covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് വഴി മാറിയിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠന മാധ്യമങ്ങൾ ( ടിവി, ടാബ്, മൊബൈൽഫോൺ) ഉറപ്പാക്കി. സ്കൂളും സന്നദ്ധസംഘടനകളും സംയുക്തമായി കുട്ടികൾക്ക് ടിവി, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയ പഠനോപാധികൾ നൽകുകയുണ്ടായി. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് ക്ലാസുകൾ, യോഗ ക്ലാസുകൾ എന്നിവ നിരന്തരം നടത്തിവരുന്നു. കൂടാതെ ദിനാചരണങ്ങൾ, വിവിധ കലാമത്സരങ്ങൾ തുടങ്ങിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഈ സ്കൂൾ വർഷം കടന്നു പോകുന്നതെങ്കിലും ശുഭപ്രതീക്ഷയോടെ ജാഗ്രതയോടെയും ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 101: | വരി 610: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴഞ്ചേരി | * പത്തനംതിട്ട ടൗണിൽ നിന്നും ഏകദേശം 13 കി. മി. അകലെ | ||
കോഴഞ്ചേരി ടൗണിൽ നിന്നും 1.5 കി. മി മാറി മുത്തൂറ്റ് ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.3339177|lon= 76.6975489|zoom=16|width=full|height=400|marker=yes}} | |||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
11:16, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി കോഴഞ്ചേരി , കോഴഞ്ചേരി പി.ഒ. , 689641 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0468 2212126 |
ഇമെയിൽ | stmarysghskzy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38042 (സമേതം) |
യുഡൈസ് കോഡ് | 32120401405 |
വിക്കിഡാറ്റ | Q87595921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 404 |
ആകെ വിദ്യാർത്ഥികൾ | 404 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജു ആനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഷാജൻ |
അവസാനം തിരുത്തിയത് | |
05-10-2024 | 38042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിൽ
കോഴഞ്ചേരി നഗരത്തൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി.
ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ അറിയപ്പെടുന്നത്.
ചരിത്രം
കോഴഞ്ചേരി എന്ന സ്ഥലത്തെ പറ്റി പറയുമ്പോൾ ദിവ്യശ്രീ കെ ടി തോമസ് കശ്ശീശായെ ആദ്യമായി ആരും ഓർത്തുപോകും .കോഴഞ്ചേരിഇന്ന് ഈ നിലയിൽ വികസിക്കുവാൻ കാരണഭൂതനായ ഏക വ്യക്തി ബഹുമാനപ്പെട്ട കുറുന്തോട്ടിക്ക് അച്ചൻ തന്നെയാണ്. തൻറെ ദീർഘവീക്ഷണവും , ബുദ്ധി സാമർത്ഥ്യവും, കാര്യപ്രാപ്തിയും സമുദായ സ്നേഹവും , ധീരതയും, കോഴഞ്ചേരി യുടെ വികസനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കി വളർത്തിക്കൊണ്ടുവരുന്നതിനും സാമ്പത്തിക അതിപ്രസരത്തിന്റെ കേന്ദ്രം ആക്കി തീർക്കുവാനും അച്ചൻറെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇന്നുള്ള കോഴഞ്ചേരി പള്ളിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന വെന്നിപ്ര മലയിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത്
സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റി യും അതിൻറെ പ്രാധാന്യത്തെപ്പറ്റിയും പലരും ചിന്തിച്ചിട്ടില്ലാ തിരുന്ന ഒരു കാലഘട്ടത്തിൽ അതായത് 90 വർഷങ്ങൾക്കു മുമ്പ് പെൺകുട്ടികൾക്ക് മാത്രമായി 1929 ൽ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ ദിവ്യ ശ്രീ കെ.റ്റി തോമസ് കശ്ശീശ സ്ഥാപിച്ചു.കിഴക്കൻ പ്രദേശത്തെ ആദ്യത്തെ പെൺപള്ളിക്കൂടമായി വളർന്നുവന്ന ഈ വിദ്യാലയം അനേകം മൈൽചുറ്റളവിൽ വസിച്ചിരുന്ന വരുടെ വിദ്യാഭ്യാസകാര്യത്തിൽ ഒരു ആശാ കേന്ദ്രം തന്നെയായിരുന്നു ഈ വിദ്യാലയം. 128വിദ്യാർഥിനികളും 7 അധ്യാപികമാരും ഉള്ള ഒരു മിഡിൽ സ്കൂൾ ആയാണ് 1921 ഇത് പ്രവർത്തനം ആരംഭിച്ചത് പ്രഥമ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ഏലി ഈപ്പൻ സ്കൂൾ അച്ചടക്കത്തിലും അധ്യായനത്തിലും ഉന്നത നിലവാരം പുലർത്തുന്ന തിന് ആവശ്യമായ നേതൃത്വം നൽകി. 1941-ൽ ഒരു പൂർണ്ണ ഹൈസ്കൂളായി തീർന്നു.
ഈ സരസ്വതി മന്ദിരത്തെ പ്രശസ്തിയിലേക്ക് നയിക്കുന്നതിന് തങ്ങളുടെതായ സംഭാവനകൾ കാലാകാലങ്ങളിൽ അദ്ധ്യാപകരും പ്രഥമാധ്യാപകരുമായിരുന്ന ഏവരും നൽകിയിട്ടുണ്ട് .ദീർഘ വർഷങ്ങൾഹെഡ്മിസ്ട്രസ്സ് ആയിരുന്ന സംസ്ഥാന, ദേശീയ അവാർഡുകൾക്ക് അർഹയായ ശ്രീമതി റെയ്ച്ചൽ കെ തോമസ് സുപ്രധാനമായ പങ്കു ഇതിന്
വഹിച്ചിട്ടുണ്ട്
കോഴഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും പൊതുജനങ്ങളുടെ പരിലാളനയിൽ വളർന്ന ഈ മഹൽ സ്ഥാപനം പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു .മാർത്തോമ സഭയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ഥാപിച്ച രണ്ടാമത്തെ വിദ്യാലയമാണ് സെന്റ് മേരിസ് ഹൈസ്കൂൾ . ഈ സ്കൂളിലെ അധ്യാപികമാർ ആദർശ മതികളായിരുന്നു . ഈ വിദ്യാലയത്തിൽ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർത്ഥിനികൾ അധ്യയനം നടത്തിപ്പോരുന്നു.ഈ സരസ്വതി വിദ്യാലയത്തിൽ നിന്ന് പോയിട്ടുള്ള ഡോക്ടർമാർ പ്രൊഫസർമാർ എൻജിനീയർമാർ അധ്യാപികമാർ മറ്റു വിഭാഗങ്ങളിലെ ജോലിക്കാർ മുതലായവർ ഈ കാലയളവിനുള്ളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിരാജിക്കുന്നു.
നാൾക്കുനാൾ ഐശ്വര്യ പൂർണ്ണതയോടെ ഈ മഹത് സ്ഥാപനം പരിലസിക്കുവാൻ സർവ്വശക്തൻ സഹായിക്കുന്നു.എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പെൺകുട്ടികൾക്കായി നടത്തുന്ന ഈ സ്കൂൾ അതിന്റെ ദൗത്യം നിറവേറ്റി മതിയാവൂ. ഔദ്യോഗിക ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം തന്നെ എല്ലാ സ്ത്രീകളും കുടുംബ നായികമാരും അമ്മമാരും കൂടിയാണ് ഇതിൻറെ പ്രാധാന്യം ഉൾക്കൊണ്ട് സ്വഭാവശുദ്ധിയുള്ളവരും, വിശ്വസ്തരും , അച്ചടക്കം, അധ്വാനശീലം എന്നിവയുള്ളവരുമായ ഒരു തലമുറയെ കുടുംബത്തിനും സമൂഹത്തിനും പ്രധാനം ചെയ്തു എന്നതാണ് ഈ സ്കൂളിൻറെ ലക്ഷ്യം
എന്റെ ഗ്രാമം
പരിപാവനമായ ആയ പമ്പയുടെ യുടെ തലോടലേറ്റ് പുളകം അണിയുന്ന കോഴഞ്ചേരി ക്ക് തിലകക്കുറി പോലെ ശോഭിക്കുന്നതാണ് ഈ സരസ്വതി വിദ്യാലയം. കോഴഞ്ചേരി എന്ന പദത്തിന്റെ ഉത്ഭവം കോവിലൻ മാ രുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്തെ അതിശക്ത വിഭാഗമായ കോവിലൻ മാർ ഇവിടെയാണ് താവളമടിച്ചിരുന്ന തെന്നും അതിലൂടെ ഈ സ്ഥലത്തിന് കോവിലൻ ചേരി എന്ന പേർ വന്നു.കാലാന്തരത്തിൽ കോവിലൻ ചേരിക്ക് രൂപമാറ്റം സംഭവിച്ച് കോഴഞ്ചേരി ആയി മാറി എന്നതാണ് ഒരു അഭിപ്രായം
ഹരിതാഭയാർന്നതും , പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തുമായ ഈ ചെറു ഗ്രാമത്തിന് സുന്ദരമായ സ്ഥലം എന്നർത്ഥമുള്ള 'കൊഴുമഞ്ചേരി' എന്നായിരുന്നു .തമിഴ് ഭാഷയിൽ 'കൊഴു' എന്ന വാക്കിന് സുന്ദരം എന്നർത്ഥമുണ്ട് .അങ്ങനെ സുന്ദര സ്ഥലമായതമിഴിലെ 'കൊഴു മഞ്ചേരി'ഈ ഗ്രാമത്തിന്റെ പേർർ ആകുകയും കാലാന്തരത്തിൽ അത് കോഴഞ്ചേരി ആയി മാറുകയും ചെയ്തു എന്നതാണ് മറ്റൊരഭിപ്രായം
കോഴഞ്ചേരി യുടെ ചരിത്രം പമ്പ നദിയുടെ ചരിത്രം കൂടിയാണ്സഹ്യ സാനുക്കളിൽ നിന്ന് ഉദയം കൊണ്ട പമ്പാനദി അതിൻറെ പ്രയാണം ആരംഭിക്കുന്നതിനുമുമ്പ്കലിയുഗവരദനായ ധർമ്മശാസ്താവിന്റെ തൃപ്പാദ പൂജ നടത്തുന്നു എന്നതാണ് സങ്കല്പം.നീളത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ നദിയാണ്പമ്പ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ 125 വർഷങ്ങൾ പിന്നിട്ട മാരാമൺ കൺവെൻഷനെ പറ്റി സ്മരിക്കാതെ കോഴഞ്ചേരി യെ പറ്റിയുള്ള ഒരു വിവരണവും പൂർത്തിയാവുക ഇല്ല
തിരുവിതാംകൂറിൽ നടന്ന നിവർത്തന പ്രക്ഷോഭണത്തിന്റെ ഭാഗമായി ശ്രീ ചിത്ര തിരുനാൾ മഹാരാജാവിന്റെ ഭരണത്തെയും അതിനു ചുക്കാൻ പിടിച്ചിരുന്ന ദിവാൻ സി. പി രാമസ്വാമി അയ്യരേയും നിശിതമായി വിമർശിച്ചുകൊണ്ട് 1935 മെയ് നാലിന് സി. കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെ സി .കേശവന്റെ 'കോഴഞ്ചേരി പ്രസംഗം' എന്ന പേരിൽ അറിയപ്പെടുന്നു. നാനാത്വത്തിലെഏകത്വമാണ് കോഴഞ്ചേരി യുടെ മുഖമുദ്ര പുരാതനകാലം മുതൽക്കേ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ ഏകോദര സഹോദരഭാവേന ജീവിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്. 9 ക്ലാസ് മുറികൾ ഹൈ ടെക്ക് ക്ലാസുകളാണ്. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നു. യു പി ക്ലാസുകൾക്കു വേണ്ടി പ്രത്യേകം കമ്പ്യൂട്ടറുകളും പ്രോജക്ടറുകളും ഉണ്ട്.
കമ്പ്യൂട്ടർ വൽകൃത ലൈബ്രറി
സ്മാർട്ട് ക്ലാസ് റൂം
കുടിവെള്ള സൗകര്യം
സ്കൂൾ വാഹനസൗകര്യം
സ്കൂൾ ആഡിറ്റോറിയം
ഇൻഡോർ ഗെയിം സൗകര്യം
ഉച്ചഭക്ഷണ ഹാൾ
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കമ്പ്യൂട്ടർ ലാബ്
പൂന്തോട്ടം
മുഴുവൻസമയ കൗൺസിലിംഗ് സൗകര്യം
പ്രയർ ഹാൾ
24 hour CCTV സൗകര്യം
വീഡിയോ കോൺഫറൻസിങ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
നാടിൻറെ അഭിമാനസ്തംഭം ആയ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിൽ ഉയർന്ന നിലവാരം പുലർത്തുന്നു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ് ഈ സ്കൂൾ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യയും വിജ്ഞാന വിസ്ഫോടനവുമായ കാലഘട്ടത്തിലൂടെ ജീവിക്കേണ്ടിവരുന്ന പെൺകുട്ടികൾക്ക് കൂടുതൽ കരുത്തും ആർജ്ജവവും ആവശ്യമാണെന്ന് മനസ്സിലാക്കുന്നു. അതിനനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നു. പാഠ്യേതര രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണിത്. സയൻസ് ,SS maths,eco, കൃഷി Work experience, Health,
തുടങ്ങിയ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു ഈ ക്ലബ്ബു കളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ആചരിച്ചുവരുന്നു.ഈ ക്ലബ്ബിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപ ജില്ല ജില്ല മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ച്സമ്മാനാർഹരാ ക്കുന്നു
- സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ജുണിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാഷാ ക്ലബുകൾ
- മാത്സ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- എക്കോ ക്ലബ്
- Day-Boarding sports centre
- Little Kites
- Nerkazhcha
- ഭക്ഷ്യ സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- സുരക്ഷാ ക്ലബ്
- ലിറ്റററി ക്ലബ്
- ലഹരിവിരുദ്ധക്ലബ്
- അലംമ്ന
- പൗൾട്രിക്ലബ്
- കായിക ക്ലബ്
നല്ലപാഠം
2011-12 അധ്യയനവർഷം മുതൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ ഈ സ്കൂൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന രോഗാതുരമായ സാഹചര്യങ്ങളിലും സാമ്പത്തികമായ പ്രതിസന്ധികളിലും അവരെ സഹായിക്കുവാൻ നല്ലപാഠം പദ്ധതി പ്രയോജനപ്പെടുത്തുന്നു. കുട്ടികളും അധ്യാപകരും പിടിഎയും നൽകുന്ന തുകകൾ സമാഹരിച്ച് യഥാസമയം കുട്ടികൾക്ക് നൽകുന്നു. രോഗികളായ മാതാപിതാക്കളെ യഥാസമയം സന്ദർശിക്കുകയും വേണ്ട കൈത്താങ്ങലുകൾ നൽകുകയും ചെയ്യുന്നു. കുട്ടികളിൽ സേവനസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
മാനേജ് മെന്റ്
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. തോമസ് മാത്യു മാനേജരായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു
മുൻ മാനേജർമാർ
Sl. No | Name | Year |
---|---|---|
1 | Rev K.T. Thomas(Kurumthottical Achen) | |
2 | Rev. K.j. Philip | 1956-1959 |
3 | Rev K.C. Thomas | 1960-1962 |
4 | Very. Rev. C. G. David | 1963-1966 |
5 | Rev. K.C. George | 1966-1967 |
6 | Very. Rev. C.G. Alexander | 1961-'62/1967 Oct-1972 |
7 | Very Rev. P.M George | 1973-1977 |
8 | Rev. Oommen Koruth(Rt. Rev. Dr. Zacherias Mar Theophilus Suffragan Metropolitan) | 1977-1980 |
9 | Rev. George K. Eapen | Upto Oct 1980 |
10 | Rev. Dr. V. P. Thomas | 1980-1982 |
11 | Rev. M. O. Oommen | 1982-1984 |
12 | Rev. M. C. Mani | 1984-1988 |
13 | Rev. P.V. George | 1988-1991 |
14 | Rev. P. V. Thomas | 1991-1995 |
15 | Very. Rev. Dr. P.P. Abraham | 1995-1996 |
16 | Very. Rev. Dr. D. Philip | 1996-2001 |
17 | Very. Rev. P. T.Thomas | 2001-2006 |
18 | Rev. Dr. Philip Varghese | 2006-2009 |
19 | Very. Rev. K.M. Mammen | 2009-2013 |
20 | Rev. Roy Thomas | 2013-2016 |
21 | Rev.Varghese Philip | 2016-2020 |
22 | Rev. Thomas Mathew | 2020- |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1. ശ്രീമതി. ഏലി ഈപ്പൻ 1929-1956
- 2. ശ്രീമതി. റെയിച്ചൽ കെ തോമസ് 1956-1978
- 3. ശ്രീമതി. സാറാമ്മ തോമസ് 1978-1980
- 4. ശ്രീമതി. ഏ. വി ശോശാമ്മ 1980-1986
- 5. ശ്രീമതി. ഏലിയാമ്മ ശമുവേൽ 1986-1993
- 6. ശ്രീമതി. ഏ.വി മറിയാമ്മ 1993-1995
- 7. ശ്രീമതി. സി.കെ ഏലിയാമ്മ 1995-1996
- 8. ശ്രീമതി. മേഴ്സി ജോർജ്ജ് 1996-1998
- 9. ശ്രീമതി. റെയിച്ചൽ തോമസ് 1998-2001
- 10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം 2001-2005
- 11. ശ്രീമതി. സൂസൻ വി. ജോർജ് 2005-2018
- 12. മോളി എം. എബ്രഹാം 2018-2019
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മറിയം തോമസ്
- ഡോ. സുസൻ
- റ്റി. എസ്. പൊന്നമ്മ (കവയിത്രി)
മികവുകൾ
മ്രു കുളം പദ്ധതി ) . 2013-14അധ്യയനവർഷത്തിൽ പത്തനംതിട്ട ജില്ലാ കാർഡ് കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂർ ഏർപ്പാടാക്കിയ മുകുളം പദ്ധതിയിൽ ഈ സ്കൂളിന്റെ "ബ്ലോസം എക്കോ ക്ലബ്ബ് "രജിസ്റ്റർ ചെയ്തു .2014 ജനുവരി ഒന്നു മുതൽ നാലു വരെ നടന്ന ഹരിത സംഗമത്തിൽ ഇവിടുത്തെ കാർഷികവിഭവങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി .2014 15 അധ്യയനവർഷത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന്
വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാറുകൾ നടത്തി. സെമിനാർ കാർഡ് KVK യിലെ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ആയ ഡോ.സിന്ധു സദാനന്ദൻ ഡോ.അമ്പിളി വർഗീസ് ഡോ.വിനോദ് മാത്യു ,ശ്രീ ബിനു ജോൺ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത സമ്മേളനം മാർത്തോമ സഭ സെക്രട്ടറി റവ. ഉമ്മൻഫിലിപ്പ് ഉദ്ഘാടനം ചെയ്തു. "പച്ചക്കറികൾ ഒഴിവാക്കി ,രോഗ വിമുക്ത തലമുറയെ വാർത്തെടുക്കുക എന്നതിന് ആവശ്യമായ മുൻകരുതലുകൾ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്ന് 243 വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സമ്മേളനമായിരുന്നു ഇത്. PTAഅംഗവും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. മദുസൂദനൻ അവർകളുടെ നേതൃത്വത്തിൽ PTA പ്രസിഡണ്ട് ശ്രീ ജോസിഫിലിപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ കാടുപിടിച്ചു കിടന്ന ഇടം 2013 തെളിക്കുകയും മരച്ചീനി വാഴ ,കപ്പ ,ഏത്തവാഴ, ചേന, ചേമ്പ് ,ഇവ നടുകയും നല്ല വിളവെടുപ്പ് നടത്തുകയും ചെയ്തു . അന്നു തുടങ്ങിയ കൃഷി ഇന്നുവരെയും നിർവിഘ്നം തുടർന്നുവരുന്നു. എല്ലാവർഷവും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ഭക്ഷ്യമേളയും 2013 - 14 മുതൽ നടത്തിവരുന്നു.
സയൻസ്ക്ലബ്
സംസ്ഥാനതലത്തിൽ ശ്രീകാര്യം എനർജി മാനേജ്മെൻറ് സെന്ററിൽവച്ച് നടന്ന ഊർജ്ജസംരക്ഷണ വാരത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിൽ കുമാരി അന്നപൂർണ്ണ .എസ് പങ്കെടുക്കുകയുണ്ടായി.
ദിനാചരണങ്ങൾ
വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു.
അധ്യാപകർ
Sl. No | Name |
---|---|
3 | Suju Ani Thomas |
4 | Seena Mary Mathew |
5 | Sobha Varughese |
6 | Anitha Itty |
7 | Shiney Elizabeth Mathew |
8 | Rony Rajan |
9 | MIni Varghese |
10 | Asha V Varughese |
11 | Susan Mathew |
12 | Anitha George K |
13 | Soji Lincy K. Sam |
14 | Bony Koshy Thomas |
16 | Sosamma P. Varughese |
17 | Rincy Joy |
18 | Sosamma P. Zacheriah |
20 | Aniamma Thomas |
21 | Junu Philip |
22 | Binu Anu Alex |
അനധ്യാപകർ
Sl. No | Name |
---|---|
1 | Saju Varghese |
2 | Roby Abraham |
3 | John Varughese |
4 | Joji George Mathew |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
2017 ജനുവരി 27ാം തീയതി രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഗ്രീൻ പ്രോട്ടോകോളിലും പിടിഎ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഇതിൻറെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി .
- ഹലോഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുരീ ലിഹിന്ദി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.
- ഡിജിറ്റൽ ലൈബ്രറി - 2017 നവംബർ മൂന്നാം തീയതി സ്കൂൾ ലൈബ്രറി മികവുറ്റതാക്കി കുട്ടികൾക്ക് സമർപ്പിച്ചു. ശാസ്ത്രീയമായ പുസ്തക ക്രമീകരണം പൂർത്തിയാക്കി. പുസ്തകങ്ങളുടെ വിതരണം കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ആണ് നടത്തുന്നത്. സ്കൂളിലെ ഏറ്റവും ആകർഷകമായ വിജ്ഞാന കേന്ദ്രമായി ലൈബ്രറി മാറിയിരിക്കുന്നു.
- ഹൈടെക് ക്ലാസ് മുറികൾ - ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി വൈദ്യുതികരിക്കുകയും ടൈൽസ് ഇടുകയും ചെയ്തു. ഇതോടൊപ്പം ഓരോ ക്ലാസിനും ഷെൽഫുകളും നൽകി.
- "എൻ്റെ അമ്മ സ്മാർട്ട് അമ്മ" - പി ടി എ യുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യു ആർ കോഡ് പരിശീലനക്ലാസ്സ് "എൻറെ അമ്മ സ്മാർട്ട് അമ്മ" എന്ന പേരിൽ സ്കൂളിൽ നടത്തുകയുണ്ടായി. ക്യു ആർ കോഡ്, സമഗ്ര, വിക്ടേഴ്സ് തുടങ്ങിയ വിവരവിനിമയ അറിവുകൾ അമ്മമാരെലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
- പ്രതിഭകളെ ആദരിക്കൽ - വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കി.
- പ്ലാസ്റ്റിക് രഹിത വിദ്യാലയം - പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കപ്പുകൾ പ്ലേറ്റുകൾ തെർമോകോൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .
- മികവ് - ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും ശേഷികളും യാതൊരു സങ്കോചവും കൂടാതെ പൊതുവേദികളിൽ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നു.
കലാകായിക മികവുകൾ
കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ സംസ്ഥാന ടീമിൽ അംഗത്വം നേടിയ കാർത്തിക സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ് എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു.
വിജയത്തിളക്കം
Sl No | Year | % of Pass |
1 | 1986 | 80 |
2 | 1987 | 83 |
3 | 1988 | 80 |
4 | 1989 | 95 |
5 | 1990 | 82 |
6 | 1991 | 88 |
7 | 1992 | 91 |
8 | 1993 | 89 |
9 | 1994 | 85 |
10 | 1995 | 95 |
11 | 1996 | 91 |
12 | 1997 | 92 |
13 | 1998 | 95 |
14 | 1999 | 98 |
15 | 2000 | 95 |
16 | 2001 | 98 |
17 | 2002 | 98 |
18 | 2003 | 93 |
19 | 2004 | 89 |
20 | 2005 | 77 |
21 | 2006 | 90 |
22 | 2007 | 98 |
23 | 2008 | 99 |
24 | 2009 | 100 |
25 | 2010 | 100 |
26 | 2011 | 100 |
27 | 2012 | 100 |
28 | 2013 | 100 |
29 | 2014 | 100 |
30 | 2015 | 100 |
31 | 2016 | 100 |
32 | 2017 | 100 |
33 | 2018 | 100 |
34 | 2019 | 100 |
35 | 2020 | 100 |
സ്കൂൾ ചിത്രം
അനുഭവ കുറിപ്പുകൾ
ഒരു ഓർമ്മക്കുറിപ്പ്
എൻ്റെ ജീവിതത്തിൽ അതിൽ ഉണ്ടായിട്ടുള്ള നന്മകളെ ഓർത്ത് ആദ്യമായി ദൈവത്തിന് സ്തുതി കരേറ്റുന്നു. എനിക്ക് എന്റെ ജന്മനാടിനെ പറ്റിയും യും നാട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും പഠിച്ച സ്കൂളിനെ പറ്റിയും ഉള്ള നിറംമങ്ങാത്ത ഓർമ്മകളാണ് ഈ ഓർമ്മക്കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.
ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടം എല്ലാവർക്കും കാണും. അങ്ങനെയുള്ള തിരിഞ്ഞു നോട്ടത്തിൽ ഞാൻ ആദ്യം കാണുന്നത് ഞാൻ പഠിച്ച എന്റെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. അവിടെ നിന്നും ലഭിച്ച സംസ്കാരം ആണ് പിന്നീട് ജീവിതത്തിൽ താങ്ങും തണലും ആയത് .എൻ്റെ നാട്ടുകാരായ നാനാജാതിമതസ്ഥരോടും സമഭാവനയോടെ പെരുമാറുവാൻ എന്നെ പഠിപ്പിച്ചത് സ്കൂൾ ജീവിതത്തിൽ എനിക്ക് ലഭിച്ച പരിശീലനമാണ്. 1950-ൽ എന്റെ പത്തു വയസ്സു മുതൽ ജീവിതത്തിന്റെ നല്ല കാലമത്രയും ചെലവഴിച്ച സ്കൂൾ എന്നോർക്കുമ്പോൾ എന്റെ സിരകളിൽ ഒരു ഉണർവും ശരീരത്തിന് ഒരു കുളിർമ്മയും മനസ്സിന് ഒരു നവ ഊർജ്ജവും ലഭിച്ചത് പോലെയാണ്. ഈ സ്കൂളിലെ പഠനകാലത്ത് അത് ലഭിച്ച അച്ചടക്കവും മര്യാദകളും ഉപദേശങ്ങളും പ്രായോഗികജീവിതത്തിൽ പ്രയോജനപ്പെടുത്തി അർപ്പണബോധത്തോടെ കൂടി വിവിധ ചുമതലാ സ്ഥാനങ്ങളിൽ ജോലിചെയ്ത് സന്തുഷ്ടമായ ഒരു വിശ്രമ ജീവിതം നയിക്കുവാൻ സർവ്വശക്തനായ ദൈവം തമ്പുരാൻ സഹായിച്ചു .പ്രതിബന്ധങ്ങളും നേരിട്ടാലും നമ്മുടെ പ്രധാന ചുമതലകള്ക്ക് മുടക്കം വരാതെ പ്രവർത്തിക്കുവാനുള്ള ഉള്ള കഴിവും സാമർത്ഥ്യവും ലഭിച്ചത് സ്കൂളിൽ നിന്നും ആണ് .സ്കൂൾ മാനേജർ ആയിരുന്ന അച്ചന്റെ മകൾ റേച്ചൽ തോമസ് ആയിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്. ഏതെങ്കിലും ഒരു കാര്യത്തിന് ഒന്ന് കാണുന്നതും സംസാരിക്കുന്നതും വളരെ ഭയത്തോടെ ആയിരുന്നു .സ്കൂളിനെ പറ്റി എഴുതുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും എന്റെ ഓർമ്മയിൽ വരുന്ന ചില സംഗതികൾ മാത്രം ഇവിടെ കുറിക്കട്ടെ.
ഞാൻ ഫസ്റ്റ് ഫോമിൽ (ഇന്നത്തെ അഞ്ചാം ക്ലാസ് ക്ലാസ്) വിദ്യാർഥിയായി 1950 ജൂൺ മാസത്തിൽ ആദ്യമായി സ്കൂളിൽ ചെന്ന ദിവസത്തെ അനുഭവം .സ്കൂൾ അസംബ്ലി വിളിച്ചുകൂട്ടി. വളരെ ശാന്തമായി ഓരോ ക്ലാസിലെയും കുട്ടികൾ ലൈൻ ആയി മുറ്റത്ത് കൂടി . ടീച്ചേഴ്സും മുൻപിൽ വന്നു നിന്നു. ഒരു ടീച്ചർ ബൈബിൾ വായിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം ഹെഡ്മിസ്ട്രസ്സിന്റെ പ്രസ്താവനകൾ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ടീച്ചർ പ്രസവ ത്തോടുകൂടി മരിച്ചുപോയെന്നും ആദരസൂചകമായി ആയി സ്കൂളിന് അവധി ആണെന്നും കുട്ടികൾ ശാന്തമായി മടങ്ങണമെന്നും അറിയിപ്പ് ലഭിച്ചു മരിച്ചവരെ ബഹുമാനിക്കണം എന്നും അന്ന് ഒച്ചയും ബഹളവും വെച്ച് നടക്കാതെ ആ ദുഃഖത്തിൽ പങ്കു ചേരണം എന്നും ഉള്ള അറിവ് ഭവനത്തിൽ നിന്നുള്ള അറിവിന് പുറമേ സ്കൂളിൽ നിന്നു കൂടി കുട്ടികളിൽ പകരുവാൻ അത് വളരെ സഹായിച്ചു
സ്കൂൾ പഠനം തുടങ്ങുന്നതിനു മുൻപേ scripture ക്ലാസുകൾ നടത്തിയിരുന്നു അത് കുട്ടികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് . ഏതൊരു കാര്യവും തുടങ്ങുന്നതിനു മുൻപേ പ്രാർത്ഥിക്കണം എന്നും ദൈവഹിതമനുസരിച്ച് പ്രവർത്തിക്കണമെന്നും എന്നും ജീവിതത്തിൽ ഒരു പാഠമായി ഉൾക്കൊണ്ടു. [3:54 PM, 12/16/2020] Ainju: ഓരോ ദിവസവും ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും പിറ്റേദിവസം ചോദ്യങ്ങൾ ചോദിക്കുന്നതും പിന്നീട് പുതിയ പാഠങ്ങൾ തുടങ്ങുന്നതും പാഠങ്ങൾ ശരിക്ക് പഠിച്ചു കൊണ്ടുവരുവാനുള്ള പ്രവണത കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ കാരണമാകും. ഓരോ കാര്യത്തിലും സന്ദർഭോചിതമായി വേണ്ട ഉപദേശങ്ങളും വേണ്ടിവന്നാൽ ശിക്ഷകളും നൽകുന്നതും അച്ചടക്കരാഹിത്യമായി പെരുമാറാതെ ഇരിക്കുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. നല്ല കാര്യങ്ങളിൽ ക്ലാസിൽ വച്ച് ഒന്ന് പ്രോത്സാഹിപ്പിക്കുന്നത് കുട്ടികൾക്ക് മനസ്സിന് ഒരു ഉത്തേജനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ എല്ലാ അധ്യാപകരിൽ നിന്നും ഏതെങ്കിലും സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ അനുമോദനവും പ്രോത്സാഹനം ലഭിച്ചിട്ടുണ്ട് എന്നുള്ളത് എത്രയും സന്തോഷമുള്ള ഒരു കാര്യമാണ്. 1st ഫോമിൽ എൻ്റെ ക്ലാസ് ടീച്ചറായിരുന്ന സാറാമ്മ ടൈറ്റസ് ടീച്ചർ, 2nd ഫോമിൽ വി.റ്റി. ഏലിക്കുട്ടി ടീച്ചർ, 3rd ഫോമിൽ റ്റി.കെ. മേരി ടീച്ചർ, 4th ഫോമിൽ പി.എസ്. ഏലിക്കുട്ടി ടീച്ചർ, 5th ഫോമിൽ കുഞ്ഞുമറിയാമ്മ ടീച്ചർ, 6th -ൽ റ്റി.ജി. തോമസ് സാർ, കൂടാതെ മലയാളം പഠിപ്പിച്ച സി.എ. അന്നമ്മ ടീച്ചർ, ഹിന്ദി - റ്റി.എം. ഏലിയാമ്മ ടീച്ചർ, ബയോളജി - തങ്കമ്മ ജോസഫ് ടീച്ചർ, സോഷ്യൽ സ്റ്റഡീസ് - സാറാമ്മ സി തോമസ് ടീച്ചർ, കണക്ക് പഠിപ്പിച്ച തങ്കമ്മ മാത്യു ടീച്ചർ, സയൻസ് -അമ്മിണി ടീച്ചർ, എല്ലാത്തിലും ഉപരിയായി ഡ്രോയിങ് ടീച്ചർ, ഡ്രില്ലും തയ്യലും പഠിപ്പിച്ച എസ് വി മറിയാമ്മ ടീച്ചർ, അങ്ങനെ എന്റെ എല്ലാ അധ്യാപികമാരും എൻ്റെ ഹൃദയത്തിൽ അരക്കിട്ടുറപ്പിച്ചതുപോലെ ഇടംപിടിച്ചിട്ടുള്ളവരാണ്.
ഇന്ന് നാലു മണി കഴിഞ്ഞാൽ കുട്ടികൾ ട്യൂഷൻ ക്ലാസിലേക്ക് ഓട്ടമാണ്. അന്ന് ഇതുപോലെ ഒന്നുമില്ല. ക്ലാസ്സിൽ പഠിപ്പിക്കുന്നത് കേട്ട് പഠിക്കുകയാണ്. നാലു മണി കഴിഞ്ഞാൽ ഓരോ ക്ലാസിനും സ്പോർട്സ് ഗെയിംസിന്റെ പരിശീലനം ഉണ്ട് നാലര മണി വരെ. എന്ത് താല്പര്യത്തോടെയാണ് കുട്ടികൾ അതിൽ പങ്കെടുത്തിരുന്നത്! ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വെയിലത്ത് പോയി 'കിളിത്തട്ട് ' കളിച്ചതിന് ഒരിക്കൽ അടി കൊണ്ടതും ഒരു പാഠമാണ്. വയറ് നിറഞ്ഞിരിക്കുമ്പോൾ കിടന്ന് ചാടരുത്. മറക്കാൻ പറ്റുകയില്ല.
ഒരിക്കലും മറക്കുവാൻ പറ്റാത്ത മറ്റൊന്നാണ് എസ്. വി. മറിയാമ്മ ടീച്ചറിന്റെ തയ്യൽ ക്ലാസ്സ് . ആഴ്ചയിൽ ഒരു പിരീഡ് തയ്യൽ ആണ്. ആ പിരീഡിന് വേണ്ടി നോക്കി കാത്തിരിപ്പാണ്. 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ തയ്യൽ. ഒരു തൂവാലയിൽ നൂലിടൽ തുടങ്ങി എല്ലാവിധ തയ്യലും. തയ്ക്കുവാൻ താല്പര്യമുള്ള കുട്ടികൾ ഒമ്പതാംക്ലാസ് ആകുന്നതോടുകൂടി ഒരുവിധം എല്ലാ തയ്യലും പഠിച്ചിരിക്കും. തൂവാല, തലയിണകവർ, പാവാട, ബ്ലൗസ്, പെറ്റിക്കോട്ട്, കുട്ടിയുടുപ്പ്, കൂടാതെ പൂക്കൾ തയ്ക്കുന്ന വിവിധം തയ്യലുകൾ, ആപ്ലിക് വർക്ക് എന്നും വേണ്ട പാൻറും ഷർട്ടും ഒഴികെയുള്ള എല്ലാ തയ്യലും പഠിച്ചിരിക്കും. പ്രോഗ്രസ് കാർഡിൽ മാർക്കിടുന്ന വിഷയമാണ് തയ്യലും ഡ്രോയിങ്ങും. എൻ്റെ സ്കൂളിൽ നിന്നും ലഭിച്ച ട്രെയിനിങ് മാത്രമാണ് എല്ലാം തയ്ക്കുവാൻ എനിക്ക് കഴിവ് ഉണ്ടാക്കിതന്നത്. വേറെ എങ്ങും പോയി ഒരു തയ്യലും പഠിച്ചിട്ടില്ല.
വർഷാവസാനം സ്കൂളിൽ വാർഷികം നടത്തും. അന്ന് parents day എന്നാണ് പേര് പറയുന്നത്. കുട്ടികളുടെ വിവിധ കലാരിപാടികൾ ഉണ്ടായിരിക്കും. ടീച്ചേഴ്സ് തന്നെ ഓരോ item- ത്തിനും വേണ്ട കുട്ടികളെ സെലക്ട് ചെയ്ത് ആയവ പരിശീലിപ്പിക്കും. ചിലത് പരിശീലകരെ വരുത്തിയും പരിശീലിപ്പിക്കും.
എല്ലാവർഷവും ഏതെങ്കിലും ഒരു പരിപാടിയിൽ എന്നെ ചേർത്തിരിക്കും. സ്വാഗത ഗാനം, ഗ്രൂപ്പ് സോങ്, റോപ്പ് ഡാൻസ് അങ്ങനെ പലതും പങ്കെടുത്തത് ഞാൻ ഇന്നെന്നതുപോലെ ഓർക്കുന്നു. ഒരു അനുഭവം പറയാം. അബ്രഹാമിനെ യിസഹാക്കിനെ ബലി അർപ്പിക്കുന്ന രംഗം ! കൊല്ലപ്പെട്ടുവാനായി വിറകുകൂനയുടെ മുകളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എന്നെ എടുത്തു കിടത്തി. എൻറെ കഴുത്തിനു നേരെ നിവർത്തിയ ഒരു കത്തിയുമായി പത്താം ക്ലാസിലെ ഒരു കുട്ടി! അബ്രഹാമിനെ ആ കൃത്യത്തിൽ നിന്നും വിലക്കുന്ന ഒരു മാലാഖ. മുൾടിയിൽ കുരുങ്ങി കിടക്കുന്ന ഒരു ആട്ടിൻകുട്ടിയുമായി ഞങ്ങളുടെ ശമുവേൽ ചേട്ടൻ! പളപളാ മിനുങ്ങുന്ന ആ കത്തി കണ്ട് കണ്ണടച്ചതും, അറിയാതെ, ഓർക്കാതെ, കുത്തി കളയരുത് എന്ന് ഞാൻ പതിയെ പറഞ്ഞതും!! എല്ലാം .... എല്ലാം മരണംവരെ മറക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ജീവിതത്തിൽ പലവിധ പാഠങ്ങളും പ്രചോദനങ്ങളും അറിവു പകർന്നു തന്ന എൻ്റെ സ്കൂൾ !
ഡ്രോയിങ് ക്ലാസ്സിൽ ഏറ്റവും നന്നായി വരയ്ക്കുന്നതിന് ഉത്സാഹിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ ടീച്ചറിന്റെ വാക്കുകൾ ! ബയോളജിയുടെ പടം വരയ്ക്കുന്നതിനു ജോഗ്രഫിയുടെ മാപ്പ് വരയ്ക്കുന്നതിനും നല്ല പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കുഞ്ഞുമറിയാമ്മ ടീച്ചർ കുറഞ്ഞത് മൂന്ന് പുസ്തകമെങ്കിലും റഫറൻസിന് മേശപ്പുറത്ത് തുറന്നു വെച്ചിരിക്കും. അത്ര ജാഗ്രതയോടെ പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. അമ്മിണി ടീച്ചർ സയൻസ് റൂമിൽ പരീക്ഷണങ്ങൾ കാണിക്കുന്നതും എൻജോയ് ചെയ്തിട്ട് എനിക്കും അതുപോലെ ചെയ്യണം എന്നുള്ള അഭിനിവേശമാണ് കെമിസ്ട്രി പ്രധാന വിഷയമായി എടുത്ത് ഡിഗ്രി എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.
പഠനത്തിന് ശേഷം എൻ്റെ ഈ സ്കൂളിൽ തന്നെ അധ്യാപികയായി 1962-ൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. 33 വർഷം ഇവിടെ പ്രവർത്തിക്കുവാനുള്ള അവസരം.ദൈവം എനിക്ക് തന്നു . ചിരിച്ചും തുള്ളിയും സന്തോഷത്തോടെ സയൻസ് റൂമിൽ നിന്നും ഓടി ക്ലാസിലേക്ക് പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ മറക്കും? പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പരിപാടിയിലും പങ്കെടുക്കാത്തവരെ പങ്കെടുപ്പിക്കുന്നതിനും ഒരു പക്ഷാഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ കരുതി സ്നേഹിച്ച പോകുന്നതിനും കഴിവതും ഞാൻ ശ്രമിച്ചു. 33 വർഷത്തെ എൻ്റെ അധ്യാപകവൃത്തിയിൽ എത്രയേറെ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനും അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആസ്വദിക്കുവാനും അവരുടെ നല്ല വൃത്താന്തങ്ങൾ കേട്ട് മനം കുളിർക്കെ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. എത്ര എത്ര നല്ല നല്ല ഉയർന്ന സ്ഥലങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലും സേവനമനുഷ്ഠിക്കുന്ന കുട്ടികളുണ്ട്. ലോകത്തിൻറെ ഏതു കോണിൽ ചെന്നാലും ഞാൻ പഠിപ്പിച്ച കുട്ടികൾ ഉണ്ടെന്നു കണ്ടും കേട്ടും അനുഭവസ്ഥർ പറയുന്നു.
ഒരു ടീച്ചർ പുസ്തകത്തിലെ അറിവ് മാത്രം പകർന്നു കൊടുക്കുന്ന ആളല്ല. പുറമെ ജീവിത വിജയത്തിന് ആവശ്യമായ അറിവുകളും ഉപദേശങ്ങളും നൽകുന്ന സ്നേഹനിധിയായ ഒരു അമ്മയും കൂടിയാണ്.
നമ്മുടെ വിചാരങ്ങളും, വാക്കുകളും, പ്രവർത്തികളും, പെരുമാറ്റവും, സ്വഭാവവും എപ്പോഴും പോസിറ്റീവ് ആണെങ്കിൽ മാത്രമേ നല്ല ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുകയുള്ളൂ. നിരന്തരമായ പ്രാർത്ഥനയും ദൈവകൃപയും ഉണ്ടായിരിക്കണം. പേരന്റ് ടീച്ചർ അസോസിയേഷൻ സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി ട്രഷററായും മറ്റും സേവനമനുഷ്ഠിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. 1995-ൽ റിട്ടയർമെന്റിനുശേഷവും പൂർവ്വവിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡൻറ് ആയും മറ്റും സ്കൂളുമായി ബന്ധപ്പെട്ടിരിക്കുവാൻ അവസരങ്ങൾ ലഭിച്ചത് ചാരിതാർത്ഥ്യമുണ്ട്.
1967 ആദ്യമായി ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം അനുവദിച്ചപ്പോൾ ആ ക്ലാസിലെ ചാർജ് എനിക്കാണ് തന്നത്. അനേകം വർഷങ്ങൾക്കുശേഷം 2016 ഏപ്രിൽ മാസത്തിൽ ആ വിദ്യാർഥിനിമാരുടെ ഒരു റീയൂണിയൻ ഇവിടെവച്ച് നടത്തിയപ്പോൾ പങ്കെടുക്കുവാൻ ക്ലാസ് ടീച്ചറായിരുന്നു എനിക്ക് സാധിച്ചു എന്നുള്ളത് അങ്ങേയറ്റം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഞാനോർക്കുന്നു. ഗൾഫ് നാടുകളിൽ ജോലി ആയിരുന്ന ഡോക്ടർ സൂസൻ മേരി ജോർജ്, ആനി എബ്രഹാം മുതലായവരുടെ നേതൃത്വത്തിലായിരുന്നു ആ മീറ്റിംഗ് നടന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിൽ ആയിരുന്നു ആ കുട്ടികളിൽ പലരും ഭർത്താക്കന്മാരും മക്കളും കൊച്ചുമക്കളും ഒക്കെയായി ആ റീയുണിയനിൽ പങ്കെടുത്തതും സ്കൂളിന് സംഭാവന നൽകിയതും വിസ്മരിക്കാനാവില്ല.
എനിക്ക് മൂന്നു പെൺമക്കളാണ് ഉള്ളത്. അവരെ മൂന്നുപേരും ഈ സ്കൂളിൽ തന്നെ പഠിപ്പിച്ചു, പ്രശസ്തമായ വിജയം കൈവരിക്കാൻ സാധിച്ചു. വിലപ്പെട്ട സേവനങ്ങൾ പങ്കുവെച്ച് നല്ല രീതിയിൽ ജീവിച്ചു പോകുവാൻ ദൈവം കൃപ ചെയ്യുന്നത് നന്ദിയോടെ സ്മരിക്കുന്നു.
ഈ അടുത്ത സമയത്ത് ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ 'എന്റെ ടീച്ചർ' എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. പുസ്തകം മാത്രമല്ല ടീച്ചർ പഠിപ്പിച്ചത് എന്നെ ജീവിക്കാൻ പഠിപ്പിച്ചത് എന്റെ ടീച്ചർ ആണെന്ന് പറഞ്ഞു പരിസരം മറന്ന്, തികഞ്ഞ ആത്മാർത്ഥതയോടെ എൻ്റെ കവിളിൽ അനേകം ചുംബനങ്ങൾ തന്നത് എങ്ങനെ മറക്കും? ഇതിൽപരം ഒരു ടീച്ചറിന് എന്തുവേണം? ആ കുട്ടിയുടെ ഹൃദയത്തിന്റെ ആത്മാർത്ഥത ഉള്ളുതുറന്ന് എനിക്ക് കാണുവാൻ സാധിച്ചു. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ .
അലസമായ ജീവിതം അല്ല ആസ്വദിച്ചുള്ള ഒരു ജീവിതമാണ് നമുക്ക് വേണ്ടത്. മൃദുവായി നടന്നും എളിമയോടെ സംസാരിച്ചു കരുതലോടെ മുന്നേറിയും കരുത്തോടെ കാൽവച്ചും സ്നേഹത്തോടെ പെരുമാറിയും നമ്മുടെ ജീവിത യാത്ര സുന്ദരമാക്കാം. ആയുസ്സിന്റെ ദൈർഘ്യത്തെക്കാൾ കർമങ്ങളിലെ നന്മയാണ് ജീവിതത്തിൻറെ ധന്യത. എഴുതുവാനാണെങ്കിൽ ധാരാളമുണ്ട്. നിർത്തട്ടെ. തുടർന്ന് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് മാറുവാൻ, പടർന്നു പന്തലിച്ച് പൂത്തുലയുന്ന ഒരു വാടവൃക്ഷമായി മുന്നേറുവാൻ ദൈവംതമ്പുരാൻ ഈ സ്കൂളിനേയും അതിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ 'ഓർമ്മക്കുറിപ്പ്' പര്യവസാനിപ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം മോളി ടീച്ചർ
പ്രളയകാല ഓർമ്മകൾ
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.
കോഴഞ്ചേരി കീഴുകര യിലെ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സ്കൂളിലെ മുക്കാൽ പങ്ക് കുട്ടികളെയും അധ്യാപകരെയും അധ്യാപകരെയും വെള്ളപ്പൊക്കം ബാധിച്ചു. ഇവർക്കും പ്രദേശവാസികളും തണൽ ആയത് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. ആഗസ്റ്റ് 15 മുതൽ 26 വരെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 122 പേർക്ക് താമസസൗകര്യം നൽകുകയുണ്ടായി. സ്കൂൾ മാനേജ്മെൻറ്, പിടിഎ, സന്നദ്ധസംഘടനകൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ആഹാരം, അവശ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
സ്കൂൾ തുറന്ന വേളയിൽ വെള്ളപ്പൊക്ക ആഘാതത്തിന് പിരിമുറുക്കത്തിൽ ആയിരുന്നു കുട്ടികൾക്ക് അത് ലഘൂകരിക്കുന്ന അതിനായി കൗൺസിലിംഗ് ക്ലാസുകൾ, മാനസികോല്ലാസം പകരുന്നതിനായി വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
2019 ലെ വെള്ളപ്പൊക്ക ഭീഷണിയിലും സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തു
കൊറോണ അതിജീവനം
2020- 21 അധ്യയനവർഷ covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് വഴി മാറിയിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠന മാധ്യമങ്ങൾ ( ടിവി, ടാബ്, മൊബൈൽഫോൺ) ഉറപ്പാക്കി. സ്കൂളും സന്നദ്ധസംഘടനകളും സംയുക്തമായി കുട്ടികൾക്ക് ടിവി, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയ പഠനോപാധികൾ നൽകുകയുണ്ടായി. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് ക്ലാസുകൾ, യോഗ ക്ലാസുകൾ എന്നിവ നിരന്തരം നടത്തിവരുന്നു. കൂടാതെ ദിനാചരണങ്ങൾ, വിവിധ കലാമത്സരങ്ങൾ തുടങ്ങിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഈ സ്കൂൾ വർഷം കടന്നു പോകുന്നതെങ്കിലും ശുഭപ്രതീക്ഷയോടെ ജാഗ്രതയോടെയും ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38042
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ