സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ലിറ്റററിക്ലബ്‌

ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാപരമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു, സംസ്ഥാനതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുന്നു.

സാഹിത്യ സമാജം വിദ്യാരംഗം, കലാ സാഹിത്യ വേദികൾ , സ്കൂൾ വർഷാരംഭത്തിൽ പ്രമുഖരായ സാഹിത്യ നായകന്മാരുടെ സാന്നിധ്യത്തിൽ ആരംഭിക്കുന്നു. ആഴ്ചയിൽ ഒരു പിരീഡ് സാഹിത്യ സമാജത്തിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നു. കുട്ടികളിൽ ആത്മവിശ്വാസത്തോടെ കലാപ്രകടനം നടത്തുന്നതിനുള്ളകഴിവ് കുട്ടികൾക്ക് ലഭിക്കുന്നതിന് ഇടയാകുന്നുസാഹിത്യ സമാജ ത്തിൻറെ പ്രവർത്തനത്തിലൂടെ സ്കൂൾ യുവജനോത്സവത്തിന് മത്സരാർത്ഥികളിൽ നിന്ന് ഉപജില്ല ജില്ല സംസ്ഥാന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കും. കുട്ടികൾക്ക് സർഗാത്മക രചനയ്ക്ക് ഈ സാഹിത്യസമാജം അവസരം നൽകുന്നു

യുവജനോത്സവങ്ങളിൽ ഈ സ്കൂളിന്റെ പ്രാതിനിധ്യം എടുത്തുപറയേണ്ടതാണ്. 2003 ൽ ആലപ്പുഴയിൽ നടന്ന നാൽപ്പത്തിമൂന്നാം സംസ്ഥാന കലോത്സവത്തിൽ ഈ സ്കൂളിലെ ഒപ്പന മത്സരം മൂന്നാം സ്ഥാനം നേടി. അതേവർഷം തിരുവാതിരകളിക്ക് "A"ഗ്രേഡും ലഭിച്ചു. 2004-ൽ ഒപ്പനയ്ക്കും തിരുവാതിരയ്ക്കും സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചു. 2005-ൽതിരുവല്ലയിൽ വെച്ച് നടന്ന മത്സരത്തിൽ ഗ്രൂപ്പ് ഡാൻസിന് എ ഗ്രേഡ് ലഭിച്ച് രണ്ടാം സ്ഥാനം നേടി. 2006-ൽ എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ മാർഗ്ഗംകളി ഒപ്പന,മാപ്പിളപ്പാട്ട് , എന്നിവയ്ക്ക് "എ "ഗ്രേഡ് ലഭിച്ചു.

2007 -ൽകണ്ണൂർ വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒപ്പന യ്ക്ക് "A " ഗ്രേഡും മാർഗ്ഗംകളിയ്ക്ക് എട്ടാമത്തെ സ്ഥാനവും നേടുകയുണ്ടായി ഗ്രൂപ്പ് ഡാൻസിന് അന്ന് "എ" ഗ്രേഡും ലഭിച്ചു .

2010- 11 ൽ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാനതല

മത്സരത്തിൽ Group dance ന്" എ" ഗ്രേഡ് ലഭിച്ചു2009-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന തല ഗ്രൂപ്പ് ഡാൻസിനു മാർഗംകളിയ്ക്ക്" A" ഗ്രേഡും ലഭിച്ചു.

2015 -16-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ഗ്രൂപ്പ് ഡാൻസിന് "A" ഗ്രേഡ് ലഭിച്ചു. 2019 20 കാഞ്ഞങ്ങാട് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒപ്പനയ്ക്ക് ഗ്രേഡ് ലഭിച്ചു.