"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി. KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഏഴു ക്ലാസ്സ് മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി. ആർ അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ് ബ്ലോക്കി ന് 10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും ലാബു കൾക്ക് രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ നീങ്ങിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
20:52, 16 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് നെടുമങ്ങാട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1867 |
വിവരങ്ങൾ | |
ഫോൺ | 0472 2802492 |
ഇമെയിൽ | ghssndd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42042 (സമേതം) |
എച്ച് എസ് എസ് കോഡ് | 01009 |
യുഡൈസ് കോഡ് | 32140600619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1474 |
ആകെ വിദ്യാർത്ഥികൾ | 1474 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 981 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിത നായർ |
വൈസ് പ്രിൻസിപ്പൽ | ബിനു എം വി |
പ്രധാന അദ്ധ്യാപിക | രമണി മുരളി |
പി.ടി.എ. പ്രസിഡണ്ട് | അജയ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
16-12-2023 | 42042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നെടുമങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്.1879-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനകപ്രഭ ചൊരിഞ്ഞുനിൽക്കുന്ന അതിപുരാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ.തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.
ചരിത്രം
1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിൽ നിർമ്മിച്ചു. ശ്രീ മൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.
ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി. KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഏഴു ക്ലാസ്സ് മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി. ആർ അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ് ബ്ലോക്കി ന് 10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും ലാബു കൾക്ക് രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ നീങ്ങിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- 42042/ബാന്റ് ട്രൂപ്പ്
- 42042/ഹെൽത്ത് ക്ലബ്
- 42042/വിദ്യാരംഗം കലാ സാഹിത്യ വേദി
- 42042/സ്പോർട്സ് & ഗെയിംസ്
- 42042/എനർജി ക്ലബ്ബ്
- 42042/ലഹരി വിരുദ്ധ ക്ലബ്ബ്
- 42042/ഗാന്ധിദർശൻ
- 42042/ജൂനിയർ റെഡ്ക്രോസ്
- 42042/പ്രവൃത്തി പരിചയം
- 42042/മികവുത്സവം 2018
- 42042/ഐ.ഇ.ഡി.എസ്.എസ്
- 42042/ഒ.ആർ.സി
- 42042/എസ്.പി.സി
- 42042/കരാട്ടെ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
- നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.
- എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps: 8.60617,77.00002 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42042
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ