ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 -24 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഫലവൃക്ഷത്തൈകൾ അങ്കണത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിതാനായർ ,വൈസ് പ്രിൻസിപ്പൽ ശ്രീ .ബിനു .എം .വി എന്നിവർ ചേർന്ന് നടുകയുണ്ടായി .തുടർന്ന് പരിസ്ഥിദിന ക്വിസ് മത്സരം നടത്തുകയും ശിവനന്ദ എസ് ആർ ,സുദക്ഷിണ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്തു .കൂടാതെ പോസ്റ്റർ രചനാ മത്സരം നടത്തി.


ജൂൺ 5 ലോക പരിസ്ഥിതി ദിനം- 2025

      പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിലെ കുട്ടികളും യുപി കുട്ടികളും ചേർ ന്ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.  പ്രധാനഅദ്ധ്യാപിക  രമണി മുരളി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസ്തുത അസംബ്ലിയിൽ   വിദ്യാഭ്യാസ വകുപ്പ് നൽകിയ  പരിസ്ഥിതി ദിന  പ്രതിജ്ഞയും എക്സൈസ് വകുപ്പ് നൽകിയ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക്കു കൊണ്ടുള്ള മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി നൽകിയ തൈകൾ  എക്കോ ക്ലബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ പ്രകൃതിയെ പ്രകൃതി നടത്തം സംഘടിപ്പിച്ചു.ലോക പരിസ്ഥിതി ദിനത്തിൽ ചുറ്റുവട്ടത്തെ മരങ്ങളെ, ചെടികളെകണ്ടറിഞ്ഞ്, തൊട്ടറിഞ്ഞ്, പേരുപറ ഞ്ഞ് ഗാന്ധിദർശൻ കുട്ടികളുടെ പ്രകൃതി നടത്തം ശ്രദ്ദേയമായ ഒരു പ്രോഗ്രാം ആയിരുന്നു.എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്ത് നിൽക്കുന്ന വൃക്ഷങ്ങളുടെയും  ചെടികളുടെയും ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.