ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സ്പോർട്സ് ക്ലബ്ബ്
കലാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല വിദ്യാർഥികളുടെ ലോകം . കായിക മേഖലയിലും തങ്ങൾക്ക് വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിയും എന്ന് തെളിയിക്കുന്ന തരത്തിലുള്ള നേട്ടങ്ങളുടെ ഒരു പട്ടികതന്നെ ഈ വിദ്യാലയത്തിന് സ്വന്തമായിരിക്കുന്നു .ദേശീയതലത്തിൽ ബോൾ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഭവ്യയും,ടെന്നിക്കോയിറ്റിൽ അക്ഷരയും നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനനേട്ടങ്ങളായ കായിക പ്രതിഭകളാണ് .
ജൂലൈ 25, 26 - സ്കൂൾ കായികോത്സവം - 2024
ഈ അധ്യയനവർഷത്തെ കായികോത്സവം ജൂലൈ 25,26 എന്നീ ദിവസങ്ങളിൽ നടന്നു. ജൂലൈ 25, ന് രാവിലെ 9 മണിക്ക് ദക്ഷിണ മേഖല ജോയിൻ എക്സൈസ് കമ്മീഷണർ ആയ ശ്രീ ബാലചന്ദ്രൻ. ഡി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി വി റെജി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി നീതാനായർ കൃതജ്ഞത പറഞ്ഞു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികളും അധ്യാപകരും നാല് ഹൗസുകളായി തിരിഞ്ഞ് ഓരോ മത്സരങ്ങളിലും വാശിയോടെ പങ്കെടുത്തു. മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തിന് റെഡ് ഹൗസ് അർഹരായി. ജൂലൈ 26 വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
റവന്യൂ ജില്ല സബ്ജൂനിയർ ടെന്നീസ് ഗോൾഡ് മെഡൽ
തിരുവനന്തപുരം റവന്യൂ ജില്ല സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ടെന്നീസ് ഗോൾഡ് മെഡൽ.സംസ്ഥാന ടീമിലേക്ക് ആരഭി തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ...