ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/നാടോടി വിജ്ഞാനകോശം
നെടുമങ്ങാടിന്റെനാടോടിവിജ്ഞാനീയം [തിരുത്തുക | മൂലരൂപം തിരുത്തുക]
പ്രാദേശിക സംസ്കാരസ്വത്വം അന്വഷിക്കലാണ് നാടോടി വിജ്ഞാനിയം ലക്ഷ്യ ഇടുന്നത് .ജനതയുടെ അറിവും ജനതയെ കുറിച്ചുള്ള അറിവും ഇതിലുൾപ്പെടുന്നു.ഇളവള്ളൂർ നാട് എന്നാണ് നെടുമങ്ങാട് മുന്പ് അറിയപ്പെട്ടത്.വേണാട്ടിലെ ഇളയിടത്തു സ്വരൂപ(കൊട്ടാരക്കര ശാഖ)ത്തിന്റെ ഭാഗമായ പേരകത്താവഴിയിലാണിത് ഉൾപ്പെടുന്നത്.ഒരു കൊട്ടാരത്തിന്റെ പെരുമയല്ലാതെ നെടുമങ്ങാടിന് അവകാശപ്പെടാൻ കാര്യമായ ചരിത്രമില്ല.പുലയവംശജയായ കോതറാണി ഭരിച്ചിരുന്ന ഒരു പ്രദേശമാണ് നെടുമങ്ങാടിനടുത്തുള്ള കോക്കോതമംഗലം എന്നു കേട്ടുകേൾവിയുണ്ട്.ഉഴമലയ്ക്കൽ, അര്യനാട് കരകുളം തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക പ്രമാണിമാരുടെ ഭരണം നിലനിന്നിരുന്നു എന്നതിനു ചില ഗ്രന്ഥങ്ങൾ തെളിവു തരുന്നു. ചരിത്രപരമായും സാംസ്കാരികമായും ഭാഷാപരമായും ഏറെ സവിശേഷതകൾ നിറഞ്ഞ നെടുമങ്ങാട് പല ജാതിമതവിഭാഗങ്ങളും നാടോടി ഗോത്രസമൂഹവും ഉൾപ്പെടുന്ന ഒരു ഗോത്രമേഖലയാണ്.നാടോടി സംസ്കാരത്തിന്റെ ഖനിയാണിവിടം.നെടുമങ്ങാടിന്റെ ഭൂപ്രകൃതി,ചരിത്രം,സാമൂഹികജീവിതം,ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം വ്യതിരിക്തമായ സംസ്കാരം രൂപപ്പെടുന്നതിനു ഇടവരുത്തിയിട്ടുണ്ട്. നെടുമങ്ങാടിന്റെ എഴുത്തുകാരനായ ഉത്തരംകോട് ശശിസാറിന്റെ നാട്ടുമൊഴിവഴക്കങ്ങൾ എന്ന പുസ്തകത്തിൽ നിന്നും നമുക്കു ലഭിച്ച വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.